കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്നയെ കുറിച്ച് പുതിയ തെളിവുകള്‍! കേസില്‍ പിടിവള്ളിയായി പുതിയ കണ്ടെത്തല്‍!! വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജസ്നയുടെ തിരോധാനം കേസില്‍ പിടിവള്ളിയായി പുതിയ കണ്ടെത്തല്‍

ജസ്ന തിരോധാനം ഓരോ ദിവസവും സങ്കീര്‍ണമാകുകയാണ്. നൂറ് ദിവസത്തിന് മുകളിലായി ജസ്നയെ കാണാതായിട്ട്. എന്നാല്‍ കേസില്‍ ഒരു തുമ്പ് പോലും കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ മുണ്ടക്കയത്തെ കടകളില്‍ നിന്നും പോലീസിന് ജസ്നയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും അത് ജസ്നയാണോയെന്ന് ഉറപ്പിക്കാന്‍ പോലും പോലീസിനായിട്ടില്ല.

കേസില്‍ ഒരു തുമ്പുമില്ലാതെ പോലീസ് നട്ടം തിരിയുമ്പോഴാണ് കേസില്‍ നിര്‍ണായകമായേക്കാവുന്ന പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

കാണാമറയത്ത്

കാണാമറയത്ത്

പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. മുണ്ടക്കയത്ത് പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ജസ്‌ന പിന്നീട് തിരിച്ചുവന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

മുണ്ടക്കയത്തെ ദൃശ്യങ്ങള്‍

മുണ്ടക്കയത്തെ ദൃശ്യങ്ങള്‍

ഇതിനിടെ കേസല്‍ തുമ്പായി ജസ്നയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ മുണ്ടക്കയത്തെ കടയില്‍ നിന്ന് പോലീസിന് ലഭിച്ചു. ജസ്ന എരുമേലി വരെ എത്തി അവിടെ നിന്ന് അപ്രത്യക്ഷയാകുകയായിരുന്നു എന്ന നിഗമനത്തെ തള്ളുന്നതായിരുന്നു ദൃശ്യങ്ങള്‍. ദൃശ്യങ്ങളില്‍ മുണ്ടക്കയത്തെ ഒരു കടയില്‍ എത്തി അവിടെ നിന്ന് വസ്ത്രം മാറി പുറത്തുപോകുന്നതായാണ് ഉള്ളത്.

രണ്ട് ബാഗുകള്‍

രണ്ട് ബാഗുകള്‍

കാണാതായ ദിവസം 11.44ന് ജസ്‌ന മുണ്ടക്കയത്തെ കടകള്‍ക്ക് മുമ്പിലൂടെ പോകുന്നതാണ് ദൃശ്യങ്ങള്‍. രണ്ടു ബാഗുകള്‍ കൈവശമുണ്ട്. മുണ്ടക്കയത്ത് നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ജസ്നയ്ക്കൊപ്പം കേസില്‍ സംശയിക്കുന്ന ആണ്‍സുഹൃത്തിനേയും പോലീസ് ദൃശ്യങ്ങളില്‍ കണ്ടെത്തി.

തളളി കുടുംബം

തളളി കുടുംബം

എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്നയല്ലെന്ന് പിതാവ് ജയിംസ് പറഞ്ഞു. അതേസമയം ദൃശ്യങ്ങളില്‍ പതിഞ്ഞ എല്ലാവരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെയാണ് അന്വേഷണം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്.

രണ്ട് തെളിവുകള്‍

രണ്ട് തെളിവുകള്‍

കേസില്‍ നിര്‍ണായകമായ രണ്ട് തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പുതിയ തെളിവുകള്‍ കേസിന് ശക്തമായ പിടിവള്ളിയായേക്കുമെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെയാണോ അതോ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണോ തെളിവ് ലഭിച്ചെന്നത് വ്യക്തമല്ല.

വ്യക്തമാക്കില്ല

വ്യക്തമാക്കില്ല

അതേസമയം തെളിവുകള്‍ എന്താണെന്ന് വ്യക്തമാക്കില്ലെന്ന് ഡിജിപി വ്യക്തമാക്കി. സംസ്ഥാന പോലീസ് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ കേസന്വേഷണമാണ് നടക്കുന്നതെന്നും ഡിജിപി പറഞ്ഞു.

പുറത്തു പറയില്ല

പുറത്തു പറയില്ല

അതേസമയം ജസ്നയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ അത് തുറന്ന് പറയാന്‍ ധൈര്യപ്പെട്ട് മുന്നോട്ട് വരണമെന്നും അത്തരക്കാര്‍ കേസിന്‍റെ നൂലാമാലകളില്‍ പെട്ട് വലയില്ലെന്ന് താന്‍ ഉറപ്പു നല്‍കുന്നെന്നും ബെഹ്റ പറഞ്ഞു.

വിപുലീകരിച്ചു

വിപുലീകരിച്ചു

ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘത്തില്‍ കൂടുതല്‍ സൈബര്‍ വിദഗ്ദരെ ഉള്‍പ്പെടുത്തി. മൂന്ന് പേരെയാണ് ഉള്‍പ്പെടുത്തിയത്. ഇവര്‍ ഇനി ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. നേരത്തേ ആവവശ്യമുള്ളപ്പോള്‍ മാത്രമാണ് ഇവര്‍ കേസന്വേഷണത്തിന്‍റെ ഭാഗമായിരുന്നത്.

നിരീക്ഷണ കാമറകള്‍

നിരീക്ഷണ കാമറകള്‍

വരും ദിവസങ്ങളില്‍ മുണ്ടക്കയംസ എരുമേലി, കാഞ്ഞിപ്പള്ളി, മുക്കൂട്ടുത്തറ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സംഘം കൂടുതല്‍ വിശകലനത്തിന് വിധേയമാക്കും.

English summary
Jasna missing case new evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X