Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്ന അയച്ച സന്ദേശങ്ങള്‍ പോലീസ് വീണ്ടെടുത്തു! നിര്‍ണായക നീക്കങ്ങള്‍.. പോലീസ് പറയുന്നത് ഇങ്ങനെ

മുക്കൂട്ടതറയിലെ വീട്ടില്‍ നിന്ന് ജസ്ന ഇറങ്ങിയിട്ട് നൂറ് ദിവസത്തിന് മുകളില്‍ ആയിരിക്കുന്നു. തിരോധാനം സംബന്ധിച്ച് നിരവധി കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഓരോ കഥകള്‍ക്കും പിന്നാലെ പോലീസ് ജസ്നയെ തേടി ഇറങ്ങിയെങ്കിലും നിരാശ തന്നെയായിരുന്നു ഫലം.

നിരവധി ചോദ്യങ്ങളാണ് ജസ്നയുടെ തിരോധാനം സംബന്ധിച്ച് ഉയരുന്നത്. ജസ്ന നിന്ന നില്‍പില്‍ അപ്രത്യക്ഷയായത് എവിടേക്ക്? നൂറ് ദിവസം പിന്നിട്ടിട്ടും ഒരു തുമ്പു പോലും പോലീസിന് കണ്ടെത്താന്‍ കഴിയാത്തത് എന്തേ? അന്വേഷണം സമഗ്രമല്ലേ? ആരെങ്കിലും ജസ്നയെ അപായപ്പെടുത്തിയോ? കഴിഞ്ഞ ദിവസം കേസില്‍ വഴിത്തിരിവായേക്കാവുന്ന പുതിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു. ഇതിനിടയില്‍ ജസ്നയുടെ ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് വീണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

ജസ്ന എവിടെ

ജസ്ന എവിടെ

കഴിഞ്ഞ ദിവസങ്ങളിലാണ് ജസ്നയെ തേടി പോലീസ് ഗോവയിലേക്ക് തിരിച്ചത്. ജസ്നയെ കുറിച്ച് വിവരം തേടാന്‍ പോലീസ് സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഗോവയിലെ കോണ്‍വെന്‍റുകളും യുവാക്കള്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ ജസ്നയെ കണ്ടെത്താന്‍ സഹായിക്കുന്ന യാതൊരു വിവരങ്ങളും പോലീസിന് അവിടെ നിന്ന് ലഭിച്ചിട്ടില്ല. ഇതോടെ അന്വേഷണ സംഘം മടങ്ങി.

കാട്ടിലും

കാട്ടിലും

ഇതിന് മുമ്പ് ബെംഗളൂരുവിലും ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. പെട്ടികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനമേഖലകൾ, അപകടസാധ്യതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഹൈറേഞ്ച് മേഖലയിൽ നിർമാണം മുടങ്ങികിടക്കുന്ന വീടുകൾ, എന്നിവയെല്ലാം ഇത്തരത്തിൽ പരിശോധിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.

ആണ്‍സുഹൃത്ത്

ആണ്‍സുഹൃത്ത്

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്ന ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അന്വേഷണത്തില്‍ ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്നയെ വിളിച്ചിരുന്നതായും ജസ്ന അവസാനമായി സന്ദേശം അയച്ചിരുന്നത് ഇയാള്‍ക്കായിരുന്നെന്നും പോലീസ് പറയുന്നു.
അതേസമയം ചോദ്യം ചെയ്യലിനോട് ഇയാള്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണ സംഘം നിരവധി തവണ ഇയാളെ ചോദ്യം ചെയ്തെങ്കിലും ഒന്നും വിട്ട് സംസാരിക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. ജസ്ന എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് തന്നെയാണ് ഇയാള്‍ പോലീസിനോട് ആവര്‍ത്തിക്കുന്നത്.

പരുന്തുംപാറയില്‍

പരുന്തുംപാറയില്‍

ജസ്നയെ കാണാതായതിന് പിറ്റേ ദിവസം ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുക്കൂട്ടുതറയില്‍ നിന്ന് വളരെ അടുത്താണ് പരുന്തും പാറ. യുവാവിനൊപ്പം ജസ്ന മുന്‍പും ഇവിടെ പോയിട്ടുണ്ടത്രേ. അതിനാല്‍ യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു.

വീണ്ടെടുത്തു

വീണ്ടെടുത്തു

ജസ്നയുടെ ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാനാവാത്തതായിരുന്നു പോലീസിനെ കുഴക്കിയത്. ജസ്നയുടെ ഫോണില്‍ നിന്നുള്ള സന്ദേശങ്ങള്‍ എല്ലാം നശിപ്പിച്ച നിലയിലായിരുന്നു. ഇവ വീണ്ടെടുക്കാനുള്ള പോലീസിന്‍റെ ശ്രമം വിജയിച്ചതായാണ് വിവരം. ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

Recommended Video

cmsvideo
    ജസ്നയുടെ തിരോധാനം : ആണ്‍സുഹൃത്തിന് പിന്നാലെ പോലീസ്
    രക്തക്കറ

    രക്തക്കറ

    ജസ്നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങള്‍ ലഭിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ജസ്നയുടെ മാസമുറ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളാണ് അതെന്നും അതില്‍ രണ്ട് മാസം മുന്‍പ് തന്നെ അന്വേഷണം നടത്തിയിരുന്നെന്നും പോലീസ് പറയുന്നു. അതില്‍ നിന്ന് കാര്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+