ജസ്നയ്ക്കൊപ്പം പോയത് അടുപ്പക്കാരന് യുവാവല്ല! ഇയാള്‍ ഇപ്പോഴും നാട്ടില്‍!! ദുരൂഹത തുടരുന്നു
Recommended Video

മുക്കുട്ടുത്തറയില്‍ നിന്നും കാണാതായ ജസ്ന മരിയയെ കണ്ടെത്താനാകാതെ പോലീസ് കുഴങ്ങുന്നു. കഴിഞ്ഞ ദിവസം ജസ്നയുടെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയും സുഹൃത്തായ യുവാവും ബെംഗളൂരുവിലെ മഡിവാളയിലുള്ള ആശ്വാസ് ഭവനില്‍ എത്തിയിരുന്നെന്ന് അവിടുത്തെ ജീവനക്കാരന് പോലീസിനോട് വെളിപ്പെടുത്തിയെങ്കിലും അത് ജസ്നയല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്.
എന്നാല്‍ കണ്ടത് ജസ്നയെ തന്നെയാണെന്ന് ജീവനക്കാരന് ഉറപ്പിച്ചതോടെ അന്വേഷണ സംഘം ഇപ്പോഴും ബെംഗളൂരുവില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്.

തൃശ്ശൂരുകാരനായ യുവാവ്
തൃശ്ശൂര്‍ സ്വദേശിയായ അതിസമ്പന്നായ യുവാവാണ് ജസ്നയ്ക്കൊപ്പം ബൈക്കില്‍ ആശ്വാസ ഭവനില്‍ എത്തിയിരുന്നതെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇരുവരും മുറി അന്വേഷിച്ച് ഇവിടെ എത്തിയെന്നും ലഭിക്കാതായതോടെ മൈസൂരിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മൈസൂരിലേക്ക് ഇവരെ തിരഞ്ഞ് പോയിട്ടുണ്ട്.

പ്രണയബന്ധം
ജസ്നയുടെ ഒപ്പം എത്തിയ യുവാവ് തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വിവാഹം കഴിപ്പിച്ച് തരുവോയെന്നും ആശ്വാസഭവന് ജീവനക്കാരോട് ചോദിച്ചതായും അവിടുത്തെ ജീവനക്കാര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതേസമയെ ജസ്നയ്ക്ക് പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ജസ്നയുടെ പിതൃസഹോദരിയുടെ വീട് കോട്ടയത്തെ മുണ്ടക്കയത്തിന് അടുത്ത് പുഞ്ചവയലിലാണ്. ഇവിടെ അടുത്തുള്ള യുവാവുമായി ജസ്നയ്ക്ക് സൗഹൃദമുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.

താക്കീത് ചെയ്തു
ജസ്നയുടെ സഹപാഠികൂടിയായ ഈ യുവാവുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. യുവാവിനെ താക്കീത് ചെയ്യുകയും കൂടി ചെയ്തതോടെ ഇരുവരും സൗഹൃദം അവസാനിപ്പിച്ചെന്നും വീട്ടുകാര്‍ പറയുന്നു. ഈ യുവാവ് ഇപ്പോഴും സ്വന്തം വീട്ടില്‍ തന്നെയുണ്ട്. അതുകൊണ്ട് തന്നെ ആ വഴിക്കുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്.

നിരവധി കഥകള്‍
ജസ്നയെ കണ്ടെന്ന രീതിയില്‍ നിരവധി കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജസ്നയുമായി മുഖസാദൃശ്യമുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വെച്ചാണ് പ്രചാരണം. തിരുവനന്തപുരം ടെക്നോ പാര്ക്കിന് മുന്നില്‍ താന്‍ ലിഫ്റ്റ് നല്കിയ വിദ്യാര്‍ത്ഥി ജസ്നയാണെന്ന വാദവുമായി നേരത്തേ ഒരു യുവാവ് എത്തിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ അത് ജസ്നയല്ലെന്ന് കണ്ടെത്തി. പിന്നാലെ തിരുവല്ലയിലെ കല്യാണസ്ഥലത്ത് വെച്ച് ഒരു യുവാവിനൊപ്പം ജസ്ന ഭക്ഷണം കഴിക്കുന്നത് കണ്ടെന്ന് ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. എന്നാല്‍ ആ വാര്‍ത്തയും തെറ്റാണെന്ന് പോലീസ് കണ്ടെത്തി.

കളളക്കഥകള്‍
നേരത്തേയും നിരവധി കഥകള്‍ ഇറങ്ങിയതായി പോലീസ് പറയുന്നു. ഇത്തരം പ്രചരണങ്ങള്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. ജസ്നയും യുവാവും ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് നിംഹാന്‍സില്‍ ചികിത്സ തേടിയെന്ന് വിവപം ലഭിച്ച ഉടനെ തന്നെ നിംഹാന്‍സിലെ മലയാളി നഴ്സുമാരെ വിളിച്ച് വിവരങ്ങള്‍ തിരക്കിയെങ്കിലും അവരൊന്നും അങ്ങനെയൊരു കുട്ടിയെ കണ്ടില്ലെന്നാണ് പറഞ്ഞത്. എന്തായാലും പോലീസ് ഇപ്പോഴും കര്‍ണാടകയില്‍ തുടരുകയാണ്.

ഇനിയും കണ്ടെത്താതെ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തി. എന്നാൽ ഇതിനുശേഷം ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications