Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി!! ആണ്‍സുഹൃത്തിന് പിന്നാലെ പോലീസ്

Recommended Video

cmsvideo
    ജസ്നയുടെ തിരോധാനം : ആണ്‍സുഹൃത്തിന് പിന്നാലെ പോലീസ്

    മുക്കൂട്ടുതറയില്‍ നിന്ന് ജസ്നയെന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് നൂറ് ദിവസങ്ങള്‍ക്ക് മുകളിലായി. കഴിച്ച മാര്‍ച്ച് 22 ന് വീട്ടില്‍ നിന്നറങ്ങിയ ജസ്ന അപ്രത്യക്ഷമാകുകയായിരുന്നു. ജസ്നയ്ക്കായി പോലീസ് പലയിടങ്ങളും അരിച്ചുപെറുക്കി. ഇപ്പോഴും പ്രതീക്ഷ കൈവിടാതെ തിരച്ചില്‍ വ്യാപിപിച്ച് കൊണ്ടിരിക്കുകയാണ്.

    ഇതിനിടയില്‍ ജസ്നയുടെ തിരോധാനം സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. ജസ്നയുടെ ആണ്‍സുഹൃത്തിന് ജസ്നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന സംശയമാണ് പോലീസ് ഉയര്‍ത്തുന്നത്.

    അപ്രത്യക്ഷയായി

    അപ്രത്യക്ഷയായി

    കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌ന അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് മുമ്പ് പിതാവ് ജെയിംസ് പണിസ്ഥലത്തേക്ക് പോയിരുന്നു. സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളേജിലേക്ക് പോയ ശേഷമാണ് ജെസ്‌ന ഇറങ്ങിയത്. ഓട്ടോയില്‍ മുക്കൂട്ടുത്തറയിലെത്തി. പിന്നീട് ബസില്‍ കയറി.അതിന് ശേഷം ആരും ജസ്നയെ കണ്ടിട്ടില്ല.

    ഊഹാപോഹങ്ങള്‍

    ഊഹാപോഹങ്ങള്‍

    ഇതിനിടെ നിരവധി ഊഹാപോഹങ്ങള്‍ ജസ്നയെ കുറിച്ചുയര്‍ന്നു. ജസ്നയെ ബെംഗളൂരുവില്‍ കണ്ടെന്നായിരുന്നു ആദ്യ വാര്‍ത്ത. പിന്നാലെ പോയ പോലീസ് നിരാശയോടെയായിരുന്നു മടങ്ങിയത്. ഇതോടെ ജസ്നയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം തുക പാരിതോഷികം പ്രഖ്യാപിച്ചു. പിന്നാലെ ജസ്നയെ കണ്ടെന്ന നിരവധി കോളുകള്‍ പോലീസിെ തേടിയെത്തി. അന്വേഷണത്തില്‍ ഒരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങളായിരുന്നു അതെന്ന് പോലീസ് കണ്ടെത്തി.

    കാടും മേടും കടന്ന് ഗോവ വരെ

    കാടും മേടും കടന്ന് ഗോവ വരെ

    ഇതിനിടെ ജസ്നയുടെ വീടിനോട് ചേര്‍ന്ന സ്ഥലങ്ങളിലും കോളേജ് പരിസരങ്ങളിലുമെല്ലാം വിവരശേഖരണ പെട്ടികള്‍ സ്ഥാപിച്ചു.ഇതില്‍ നിന്നും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലേക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇവിടങ്ങളിലെ കോണ്‍വെന്‍റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പെട്ടികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനമേഖലകൾ, അപകടസാധ്യതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഹൈറേഞ്ച് മേഖലയിൽ നിർമാണം മുടങ്ങികിടക്കുന്ന വീടുകൾ, എന്നിവയെല്ലാം ഇത്തരത്തിൽ പരിശോധിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.

    ആണ്‍ സുഹൃത്ത്

    ആണ്‍ സുഹൃത്ത്

    ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ഒരു ആണ്‍സുഹൃത്തിനെ പോലീസ് സംശയിച്ചിരുന്നു.ഇയാള്‍ക്ക് ജസ്നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. അന്വേഷണത്തില്‍ ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്നയെ വിളിച്ചിരുന്നതായും ജസ്ന അവസാനമായി സന്ദേശം അയച്ചിരുന്നത് ഇയാള്‍ക്കായിരുന്നെന്നും പോലീസ് പറയുന്നു.

    സഹകരിക്കുന്നില്ല

    സഹകരിക്കുന്നില്ല

    അതേസമയം ചോദ്യം ചെയ്യലിനോട് ഇയാള്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണ സംഘം നിരവധി തവണ ഇയാളെ ചോദ്യം ചെയ്തെങ്കിലും ഒന്നും വിട്ട് സംസാരിക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. ജസ്ന എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് തന്നെയാണ് ഇയാള്‍ പോലീസിനോട് ആവര്‍ത്തിക്കുന്നത്.

    പരുന്തും പാറയില്‍

    പരുന്തും പാറയില്‍

    ജസ്നയെ കാണാതായതിന് പിറ്റേ ദിവസം ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുക്കൂട്ടുതറയില്‍ നിന്ന് വളരെ അടുത്താണ് പരുന്തും പാറ. യുവാവിനൊപ്പം ജസ്ന മുന്‍പും ഇവിടെ പോയിട്ടുണ്ടത്രേ. അതിനാല്‍ യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു.

    രക്തം പുരണ്ട വസ്ത്രങ്ങള്‍

    രക്തം പുരണ്ട വസ്ത്രങ്ങള്‍

    അതിനിടെ ജസ്നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ജസ്നയെ അപായപ്പെടുത്തിയോ എന്ന സാധ്യതയുടെ തള്ളികളയാനാകില്ലെന്ന് പോലീസ് പറയുന്നു.

    നുണപരിശോധന

    നുണപരിശോധന

    എന്നാല്‍ യുവാവ് ഒന്നും വിട്ട് പറയാത്ത സാഹചര്യത്തില്‍ ഇയാളെ നുണപരിശോധയനയക്ക് വിധേയനക്കാനാണ് പോലീസ് തിരുമാനം. ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെങ്കില്‍ അയാളുടെ കൂടി സമ്മതം ആവശ്യമാണെന്നാണ് ചട്ടം. അതുകൊണ്ട് തന്നെ യുവാവ് വിസമ്മതിച്ചാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് തിരുമാനം.

    സിബിഐ

    സിബിഐ

    അതിനിടെ ലോക്കല്‍ പോലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തിരോധനം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+