'ഞാന്‍ മരിക്കാന്‍ പോകുകയാണ്' ജസ്നയുടെ മൊബൈലില്‍ നിന്നുള്ള അവസാന സന്ദേശം?
Recommended Video

കോട്ടയത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്ന മരിയ ജയിംസിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ജസ്നയ്ക്കായി പോലീസ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ഇതുവരെ ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അപ്രത്യക്ഷമായി
കഴിഞ്ഞ മാര്‍ച്ച് 22 നാണ് പത്തനംതിട്ട സ്വദേശിനിയായ ജസ്ന മരിയ ജെയിംസിനെ കാണാതാവുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്ന മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോകുകായുരുന്നു. അതിന് ശേഷം ജസ്നയെ ആരും കണ്ടിട്ടില്ല.

ആര്‍ക്കുമറിയില്ല
സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തി. എന്നാൽ ഇതിനുശേഷം ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല.

നിരാശമാത്രം
ഇതുവരെയും ജസ്ന എവിടയെന്നത് സംബന്ധിച്ച് ഒരു സൂചന പോലും പോലീസിനോ വീട്ടുകാര്‍ക്കോ ലഭിച്ചിട്ടില്ല. കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണങ്ങളിലെല്ലാം നിരാശ മാത്രമായിരുന്നു ഫലം.അടുത്തിടെ ബെംഗളൂരുവില്‍ ജസ്നയെ ഒരു യുവാവിനൊപ്പം കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയും പരാജയപ്പെട്ടിരുന്നു. ചെന്നൈയില്‍ യുവതിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടതിന് പിന്നാലെ അത് ജസ്നയാണോയെന്നുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് അത് മറ്റൊരു യുവതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു.

കാടുകയറി
ഇതോടെയാണ് ജസ്നയ്ക്കായി പോലീസ് വനത്തിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചത്. ഇടുക്കിയിലെ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉള്‍പ്പെടെ എഴ് സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തന്‍പുഴ, 27ാം മൈല്‍ മുണ്ടക്കയം , പീരുമേട്, കുട്ടിക്കാനം, എന്നിവിടങ്ങളിലെല്ലാം പോലീസുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന സംഘം തിരച്ചില്‍ നടത്തിയിരുന്നു. എരുമേലിയില്‍ നിന്നും മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്ന അവസാനമായി യാത്ര ചെയ്തത് എന്ന നിഗമനത്തിലായിരുന്നു പരിശോധന. എന്നാല്‍ പരിശോധനയില്‍ ഇതുവരേയും ഒന്നും കണ്ടെത്താന്‍ പോലീസിന് ആയിട്ടില്ല.

ഐ ആം ഗോയിങ് ടു ഡൈ
ഇതിനിടെ ജസ്നയുടെ ഫോണില്‍ നിന്നും അവസാനം ലഭിച്ച സന്ദേശത്തില്‍ ഉടക്കി നില്‍ക്കുകയാണ് പോലീസ്. കാണാതാവുന്നതിന് തൊട്ടുമുന്‍പ് ജസ്ന തന്റെ സുഹൃത്തിന് '
ഐ ആം ഗോയിങ് ടു ഡൈ' എന്ന സന്ദേശം അയച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു. പോലീസ് ഈ വിവരം സൈബര്‍ സെല്ലിന് കൈമാറിയെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

തള്ളിക്കളയാതെ
ഒന്നുകില്‍ എല്ലാവരേയും പറ്റിക്കാന്‍ ജസ്ന ഇങ്ങനെ ഒരു സന്ദേശം അയച്ചതാകാം എന്നാണ് പോലീസ് കണക്കാക്കുന്നത്. അതുമല്ലേങ്കില് ശരിക്കും ജീവിതം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ച് തന്നെയാകണം ജസ്ന വീട് വിട്ട് ഇറങ്ങിയതെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ടെന്നും വാര്‍ത്തയില്‍ ഉണ്ട്.

മറ്റാരെങ്കിലും?
അതേസമയം ജസ്നയുടെ മൊബൈലില്‍ നിന്ന് മറ്റാരെങ്കിലുമാണോ ഇത്തരം ഒരു സന്ദേശം അയച്ചതെന്ന സംശയവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ ജസ്ന ഒരു നീല കാറില്‍ സഞ്ചരിച്ചിരുന്നതായി കണ്ടിരുന്നതായി ചിലര്‍ പോലീസിനെ അറിയിച്ചതായും വിവരം ഉണ്ട്.

500 പേരെ
നിലവില്‍ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 500 ഓളം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ജസ്നയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളെയടക്കം പോലീസ് ചോദ്യം ചെയ്തിരുന്നു. മൊബൈല്‍ സന്ദേശം കൂടി ലഭിച്ച സാഹചര്യത്തില്‍ ബന്ധുക്കളെ കൂടി വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാനുള്ള നീക്കത്തിലാണ് പോലീസ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications