കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്ന ജീവനോടെ ഉണ്ട്... കര്‍ണാടകത്തില്‍ നിന്ന് വന്ന വിളി? പോലീസ് കര്‍ണാടകത്തിലേക്ക് തിരിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജെസ്‌ന ജീവനോടെയുണ്ടെന്ന് പോലീസ് കണ്ടെത്തി | Oneindia Malayalam

നാല് മാസത്തോളമായി ജസ്നയെ കാണാതായിട്ട്. മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ജസ്ന എവിടെയെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പത്ത് ദിവസത്തിനുള്ളില്‍ ജസ്നയെ കണ്ടെത്തുമാണ് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ജസ്നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്നുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ജസ്ന കേരളത്തിന് പുറത്ത് ജീവനോടെ ഉണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് പോലീസ്. ഇത് സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ പോലീസ് നിരത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജസ്നയ്ക്ക് മറ്റൊരു ഫോണ്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍കോളുകള്‍ പരിശോധിച്ച് ജസ്ന കേരളത്തിന് പുറത്ത് ജീവനോടെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

ജസ്ന അമിതമായി ഫോണ്‍ ഉപയോഗിച്ചിരുന്ന ആളല്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. കാണാതായ ദിവസവും ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയത് മൊബൈല്‍ ഫോണ്‍ എടുക്കാതെയായിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ജസ്നയ്ക്ക് ആരും അറിയാത്ത മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു.

വിളികള്‍

വിളികള്‍

വീട്ടില്‍ നിന്നും ജസ്ന ഉപയോഗിച്ചിരുന്ന സാധാരണ മോഡല്‍ ഫോണ്‍ തന്നെയാണ് സുഹൃത്തുക്കളേയും ആണ്‍സുഹൃത്തിനേയുമെല്ലാം വിളിക്കാന്‍ ജസ്ന ഉപയോഗിച്ചിരുന്നത്. കാണാതായ ദിവസം ആണ്‍ സുഹൃത്തിനെ ജസ്ന വിളിച്ചതും ഇതേ ഫോണില്‍ നിന്ന് തന്നെയാണ്. അതേസമയം ആരം കാണാത്ത സ്മാര്‍ട്ട് ഫോണ്‍ ജസ്ന ഉപയോഗിച്ചതെന്തിനെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

സിഗ്നലുകള്‍

സിഗ്നലുകള്‍

ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് ജസ്ന പോയെന്ന് കരുതുന്ന ഇടങ്ങളിലേയും ജസ്നയുടെ വീടിന്‍റെ പരിസരങ്ങളിലേയുമെല്ലാം സിഗ്നലുകള്‍ പരിശോധിച്ചു. പരിശോധനയില്‍ സംശയകരമായ നിരവധി കോളുകള്‍ പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

10 കോള്‍

10 കോള്‍

ഇതില്‍ 10 കോളുകള്‍ ജസ്നയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് വന്നതാണ് എന്നാണ് പോലീസ് നിഗമനം. ജസ്ന ഉപയോഗിച്ചിരുന്ന ഫോണില്‍ നിന്നും സമാന നമ്പറുകള്‍ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിപെടുത്തി.

സൈബര്‍ സംഘം

സൈബര്‍ സംഘം

വിദഗ്ദരായ സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. പരിശോധനയിസ്‍ ജസ്ന ജീവിച്ചിരിക്കുന്നുണ്ടെന്ന് തന്നെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ജസ്ന തന്നെ

ജസ്ന തന്നെ

മുണ്ടക്കയത്തെ സിസിടിവിയില്‍ നിന്ന് പോലീസ് കണ്ടെത്തിയ ദൃശ്യങ്ങള്‍ ജസ്നയുടേത് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്. ഈ നിലയിലുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.

ജീന്‍സു ടോപ്പും

ജീന്‍സു ടോപ്പും

ജീന്‍സു ടോപ്പും ധരിച്ച് രണ്ട് ബാഗുകളുമായി പോകുന്നത് ജസ്നയെന്ന് ഉറപ്പിക്കാന്‍ പോലീസിന് കാരണങ്ങളുണ്ട്. കൂടാതെ ജസ്നയുടെ ചിത്രം പരമാവധി അന്വേഷണ സംഘം പ്രചരിപ്പിച്ചിരുന്നെങ്കിലും അത് താനാണെന്ന് പറഞ്ഞ് ആരും തന്നെ പോലീസിനെ സമീപിച്ചിട്ടില്ല.

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍

ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ചൂരിദാറാണ് വസ്ത്രം എന്നായിരുന്നു പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ സിസിടിവിയില്‍ കാണുന്ന വസ്ത്രങ്ങള്‍ ജസ്ന മാറിയത് മുണ്ടക്കയം ബസ്റ്റേഷനില്‍ വെച്ചാണ് എന്ന് പോലീസ് സംശയിക്കുന്നു.

ദൂരയാത്ര

ദൂരയാത്ര

ദൂരയാത്ര ലക്ഷ്യം വെച്ചാണ് ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ജസ്ന വസ്ത്രം മാറിയതും. കൂടാതെ ജസ്നയുടെ കൈയ്യില്‍ കരുതിയ ബാഗുകള്‍ ദീര്‍ഘയാത്ര ഉദ്ദേശിച്ചുള്ളതാണെന്ന് പോലീസ് കരുതുന്നു.

ബോധപൂര്‍വ്വം

ബോധപൂര്‍വ്വം

സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ തന്നെ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമാണെന്ന് പോലീസ് കരുതുന്നുണ്ട്. അതിനിടെ ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം വീണ്ടും കര്‍ണാടകത്തില്‍ എത്തി.സൈബര്‍ സെല്‍ പരിശോധനയില്‍ കണ്ടെത്തിയ ഫോണ്‍ കോളുകള്‍ ചിലത് കര്‍ണാടകയില്‍ നിന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണിത്.

6000 കോളുകള്‍

6000 കോളുകള്‍

ആറായിരം കോളുകളാണ് സൈബര്‍ സെല്‍ സംഘം പരിശോധിച്ചത്. ഇവയില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നാണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ജസ്നയുടെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കര്‍ണാടകത്തിലെ ചിലയിടങ്ങളില്‍ കണ്ടെതായി തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിച്ചിരുന്നു.

രണ്ടിടങ്ങള്‍

രണ്ടിടങ്ങള്‍

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കര്‍ണാടകത്തിലെ രണ്ടിടങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ പോലീസ് ഉറപ്പിക്കുമ്പോഴും കര്‍ണാടകത്തില്‍ എവിടെയാണ് പെണ്‍കുട്ടി എന്ന് കണ്ടെത്തുകയെന്നതാണ് പോലീസിന് മുന്നിലുള്ള വെല്ലുവിളി.

പുറത്തുവരാതെ

പുറത്തുവരാതെ

അതേസമയം ജസ്ന തിരോധാനം വലിയ വാര്‍ത്തയാവുകയും കേസില്‍ പലതരം വിവാദങ്ങള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ ജസ്ന ഒളിവില്‍ നിന്ന് പുറത്തുവരാന്‍ മനപ്പൂര്‍വ്വം മടിക്കുകയാണോ എന്നും പോലീസ് കണക്ക് കൂട്ടുന്നുണ്ട്.

English summary
jasna missing case police in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X