കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ജസ്നയാണ്.. അലീഷ അല്ല.. വെളിപ്പെടുത്തലുമായി അമ്മ!

  • By Desk
Google Oneindia Malayalam News

മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിപോയ ജസ്നയെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ജസ്നയെ പലയിടങ്ങളിലായി കണ്ടെന്ന ഊഹാപോഹ കഥകളില്‍ തട്ടിയും തടഞ്ഞും പോലീസ് അന്വേഷണം നീങ്ങുന്നതിനിടെ ജസ്നയെ കൊണ്ട് ഏറ്റവും പൊറുതിമുട്ടിയത് മുണ്ടക്കയം സ്വദേശി അലീഷയാണ്. ജസ്നയുടെ അതേ രൂപ സാദൃശ്യമുള്ള അലിഷയ്ക്ക് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ജസ്നയുടേത് പോലുള്ള കണ്ണടയും മുഖത്തിന്‍റെ ആകൃതിയും പല്ലിലെ കമ്പിയും കണ്ണടയും തന്നെയാണ് അലിഷയെന്ന ജസ്നയുടെ അപരയെ വലയ്ക്കുന്നത്.

മുണ്ടക്കയത്ത് നിന്ന് ജസ്നയുടേതെന്ന് പോലീസ് സംശയിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടെടുത്തതോടെ വീണ്ടും പൊറുതി മുട്ടിയിരിക്കുകയാണ് അലിഷ. ദൃശ്യങ്ങളില്‍ കണ്ടത് അലിഷ തന്നെയാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. അതേസമയം മുണ്ടക്കയത്ത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജസ്ന തന്നെയാണെന്നും തന്‍റെ മകള്‍ അല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അലിഷയുടെ മാതാവ്. മനോരമ ന്യൂസിനോടാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.‌

വേദനയോടെ

വേദനയോടെ

ജസ്നയുടെ തിരോധാനം വാര്‍ത്തയായതോടെ പലരും ജസ്നയുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞ് മകളെ കളിയാക്കാറുണ്ടായിരുന്നെന്ന് വെള്ളനാടി സ്വദേശിയുംഅലിഷയുടെ ഉമ്മയുമായ റംലത്ത് പറയുന്നു. തമാശയ്ക്കാണ് അതൊക്കെ തങ്ങള്‍ കേട്ടിരുന്നത്. എന്നാല്‍ കേസന്വേഷ​ണം ഗൗരവമായതോടെ മകളുടെ ജീവിതമേ മാറി.

പിന്നാലെ

പിന്നാലെ

അലിഷയെ കാണുന്നവരൊക്കം ജസ്നയാണെന്ന് പറഞ്ഞ് ഓടിയടുക്കാന്‍ തുടങ്ങി. ഇതോടെ പുറത്തിറങ്ങുന്നത് പ്രതിസന്ധിയില്‍ ആയി. എവിടെ പോയാലും ഇതേ ചോദ്യം ആവര്‍ത്തിക്കും.

വെള്ളനാട്ടില്‍

വെള്ളനാട്ടില്‍

സ്വന്തം സ്ഥലമായ വെള്ളനാട്ടില്‍ വലിയ പ്രശ്നമില്ല. എല്ലാവര്‍ക്കും ജസ്നയെ അറിയുന്നത് കൊണ്ട് തന്നെ ആരും ഒന്നും ചോദിക്കില്ല. അതേസമയം ടൗണിലേക്ക് ഇറങ്ങിയാല്‍ കാര്യങ്ങള്‍ മാറും.

തുറിച്ച് നോട്ടം

തുറിച്ച് നോട്ടം

പലരും മകളെ തുറിച്ച് നോക്കും ജസ്ന അല്ലേ ജസ്നയെ പോലെ ഉണ്ടല്ലോ എന്നായിരിക്കും പിന്നെ ചോദ്യങ്ങള്‍. തട്ടം ഇട്ടിരിക്കുന്നത് ആളെ അറിയാതിരിക്കാനല്ലേ എന്നും പലരും ചോദിച്ചിട്ടുണ്ടെന്ന് റംലത്ത് പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നുണ്ട്.

അതോടെ

അതോടെ

പൊറുതിമുട്ടിയതോടെ വീടിന് പുറത്തിറങ്ങാറില്ല. തങ്ങള്‍ പുറത്തിറങ്ങിയാല്‍ മകളെ കുടുംബവീട്ടില്‍ നിര്‍ത്തറാണ് പതിവെന്നും റംലത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. മകള്‍കൊപ്പം ആരെങ്കിലും എപ്പോഴും ഉണ്ടാവും.

പോലീസ്

പോലീസ്

മുണ്ടക്കയത്ത് നിന്ന് ജസ്നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച പിന്നാലെ പോലീസും അലിഷയെ തേടി എത്തിയിരുന്നത്രേ. ജസ്ന ആണോ അലിഷയാണോ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്നതെന്ന് ഉറപ്പിക്കാനായിരുന്നു പോലീസ് മകളെ ചോദ്യം ചെയ്തത്.

അലിഷയല്ല

അലിഷയല്ല

അതേസമയം മുണ്ടക്കയത്ത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് തന്‍റെ മകള്‍ അലിഷ അല്ലെന്ന് റംലത്ത് പറയുന്നു.. അലിഷയ്ക്ക് അങ്ങനെയൊരു ടോപ്പില്ല. അതുകൊണ്ട് തന്നെ ജസ്ന തന്നെയാകാം ദൃശ്യങ്ങളില്‍ എന്നാണ് റംലത്ത് പറയുന്നത്.

നിര്‍ണായകം

നിര്‍ണായകം

കാണാതായ ദിവസം 11.44ന് ജസ്‌ന മുണ്ടക്കയത്തെ കടകള്‍ക്ക് മുമ്പിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ജസ്നയ്ക്കൊപ്പം കേസില്‍ സംശയിക്കുന്ന ആണ്‍സുഹൃത്തിനേയും പോലീസ് ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം അത് അലിഷയാണോ എന്ന ആശങ്കയായിരുന്നു പോലീസിന്. എന്നാല്‍ അലിഷയുടെ അമ്മയുടെ എത്തിയതോടെ ഇനിയുള്ള അന്വേഷണം നിര്‍ണായകമാകും.

തുമ്പ്

തുമ്പ്

പത്തനംതിട്ട എരുമേലി വെച്ചൂച്ചിറയില്‍ നിന്ന് മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. മുണ്ടക്കയത്ത് പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ജസ്‌ന പിന്നീട് അപ്രത്യക്ഷയാകുകയായിരുന്നു. പോലീസ് സംസ്ഥാനത്തും പുറത്തും വ്യാപക തിരിച്ചില്‍ നടത്തിയിട്ടും തുമ്പില്ലാതെ നില്‍ക്കുമ്പോഴാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.

English summary
jasnas dupe alishas mother explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X