കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്നയെ ആരെങ്കിലും മാറ്റി നിര്‍ത്തിയതാകാം.. ജസ്നയുടെ പിതാവ് ജയിംസിന് പറയാനുള്ളത്

  • By Desk
Google Oneindia Malayalam News

ജസ്നയുടെ തിരോധാനം സംബന്ധിച്ച കേസിന്‍റെ അന്വേഷണം പോലീസ് ത്വരിതപ്പെടുത്തിയിരിക്കുകയാണ്. ഒരു തുമ്പു പോലും അവശേഷിക്കാതെ ജസ്ന എങ്ങോട്ടാണ് കടന്ന് കളഞ്ഞതെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 90 ദിവസം കഴിഞ്ഞിട്ടും ഒരു തുമ്പു പോലും ലഭിച്ചിട്ടില്ല. ഇതിനിടെ മലപ്പുറത്ത് കണ്ടത് ജസ്നയെ അല്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ജസ്നയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി പോലീസ് സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജസ്നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ വീണ്ടും പോലീസ് പരിശോധന നടത്തി. ജസ്നയെ അപായപ്പെടുത്തി ദൃശ്യം മോഡലലില്‍ കെട്ടിടത്തിനുള്ളില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് പെട്ടിയില്‍ നിന്ന് പോലീസിന് സൂചനകള്‍ ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. നേരത്തേ പിസി ജോര്‍ജ്ജ് എംഎല്‍എയും ജസ്നയുടെ തിരോധാനത്തില്‍ കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ തനിക്ക് മേല്‍ വന്ന ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജസ്നയുടെ പിതാവ് ജയിംസ്. ജയിംസിന് പറയാനുള്ളത്

പിസി ജോര്‍ജ്ജിന്‍റെ പ്രസ്താവന

പിസി ജോര്‍ജ്ജിന്‍റെ പ്രസ്താവന

ജസ്‌നയുടെ അച്ഛന്‍ ജെയിംസിന് എതിരെ നേരത്തെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. ജെയിംസിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും ഇതാണ് ജസ്‌നയുടെ തിരോധാനത്തിന് പിന്നിലെന്നും പിസി ജോര്‍ജ് ആരോപിച്ചു. നാട്ടുകാരില്‍ നിന്നാണ് തനിക്കീ വിവരം ലഭിച്ചത് എന്നും ജസ്‌നയുടെ കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്താല്‍ ജസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

Recommended Video

cmsvideo
ജസ്ന മലപ്പുറത്ത് എത്തിയിരുന്നു, നിർണായക വെളിപ്പെടുത്തൽ
പിസി ജോര്‍ജ്ജിന്‍റെ പ്രസ്താവന

പിസി ജോര്‍ജ്ജിന്‍റെ പ്രസ്താവന

ജസ്‌നയുടെ അച്ഛന്‍ ജെയിംസിന് എതിരെ നേരത്തെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. ജെയിംസിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും ഇതാണ് ജസ്‌നയുടെ തിരോധാനത്തിന് പിന്നിലെന്നും പിസി ജോര്‍ജ് ആരോപിച്ചു. നാട്ടുകാരില്‍ നിന്നാണ് തനിക്കീ വിവരം ലഭിച്ചത് എന്നും ജസ്‌നയുടെ കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്താല്‍ ജസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

ഇതിന്‍റെ അടിസ്ഥാനത്തില്‍ ജസ്നയുടെ വീട്ടുകാരെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെ ജസ്നയുടെ അച്ഛന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലും പോലീസ് പരിശോധന നടത്തി. എന്നാല്‍ എന്തും പരിശോധിച്ചോട്ടെ തന്‍റെ മകളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മതിയെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്ന് ജസ്നയുടെ പിതാവ് ജയിംസ് പറഞ്ഞു.

മകളെ മാറ്റി നിര്‍ത്തി

മകളെ മാറ്റി നിര്‍ത്തി

തന്‍റെ മകള്‍ എവിടെയോ മാറി നില്‍ക്കുകയോ ആരോ മാറ്റി നിര്‍ത്തിയിരിക്കുകയോ ആണ്. അവള്‍ തിരിച്ച് വരുമെന്ന് തന്നെയാണ് വിശ്വാസം. അതേസമയം ആര് മാറ്റി നിര്‍ത്തി എന്ന് പറയാന്‍ തനിക്ക് അറിയില്ല. നിര്‍മ്മാണ മേഖലയില്‍ പരിശോധന നടത്തിയതിനും തനിക്ക് എതിര്‍പ്പില്ല. സത്യം പുറത്തുവരണം.

പരിശോധന തുടരണം

പരിശോധന തുടരണം

എന്തും പരിശോധിച്ചോട്ടെ. പഴുതടച്ചുള്ള പരിശോധന തന്നെയാണ് വേണ്ടത്. നുണ പരിശോധനയ്ക്ക് വരെ ഞങ്ങള്‍ തയ്യാറാണ്. അതില്‍ നിന്നും കുടുംബാംഗങ്ങളെ മാറ്റി നിര്‍ത്തേണ്ടതില്ല ജയിംസ് പറഞ്ഞു. ഒരു ദിവസം തന്‍റെ മകള്‍ തിരിച്ചുവരുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നത്.

ഐആം ഗോയിങ്ങ് ടു ഡൈ

ഐആം ഗോയിങ്ങ് ടു ഡൈ

കാണാതാകുന്നതിന് തലേന്നാള്‍ താന്‍ മരിക്കാന്‍ പോകുകയാണെന്ന് ജസ്ന സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. എന്നാല്‍ താന്‍ ആ വിവരം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. മകള്‍ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്. അവരാരും തിരോധാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നില്ല.

വീടിന്‍റെ നവീകരണം

വീടിന്‍റെ നവീകരണം

മകള്‍ കാണാതായതില്‍ തങ്ങള്‍ക്ക് വിഷമമില്ലെന്ന ആരോപണങ്ങളൊക്കെ അടിസ്ഥാന രഹിതമാണ്. ജസ്നയെ കാണാതായതിന് ശേഷം വീട് നവീകരിച്ചെന്ന ആക്ഷേപത്തിലും കഴമ്പില്ല. ഭാര്യയുടെ അകാലമരണവും മകളുടെ തിരോധാനവും ഒരുമിച്ചായപ്പോള്‍ ചില അഭ്യുതകാംക്ഷികളാണ് വാസ്തുവിന്‍റെ പ്രശ്നം കാരണമാകാം ഇത്തരം സംഭവങ്ങള്‍ എന്ന് പറഞ്ഞത്. അതിന്‍റെ അടിസ്ഥാനത്തിലാണ് കക്കൂസിന്‍റെ ഭിത്തിയും അടുപ്പിന്‍റെ സ്ഥാനവും മാറ്റി വീട് നവീകരിച്ചത്. അദ്ദേഹം പറഞ്ഞു.

English summary
jasnas father james responding to the allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X