Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസി ഗിഫ്റ്റ് പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ചെയർമാനാകും; ശുപാർശ ചെയ്ത് സിപിഎം

കൊച്ചി; മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് പുതിയ റോൾ നൽകാൻ സി പി എം. പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപറേഷൻ ചെയർമാനായി നിയമിക്കാനാണ് സിപി എം നീക്കമെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് ശുപാർശ ചെയ്തെന്ന് മനോരമ റിപ്പോർട്ടിൽ പറയുന്നു. ഇത് ആദ്യമായാണ് ഇത്തരത്തിൽ രാഷ്ട്രീയക്കാരൻ അല്ലാത്തൊരാളെ കോർപറേഷൻ തലപ്പത്ത് നിയമിക്കാൻ ഒരുങ്ങുന്നത്. കോട്ടയത്ത് ആണ് കോർപറേഷന്റെ ആസ്ഥാനം.

 04-1499134812-jassie-gift-family

നിലവിൽ സി പി എം ജില്ലാ കമ്മിറ്റി അംഗവും മുൻ നഗരസഭ അധ്യക്ഷനുമായ പി ജെ വർഗീസ് ആണ് ചെയർമാൻ. 2019 ലാണ് വർഗീസിനെ നിയമിച്ചത്. അദ്ദേഹത്തിന് കാലാവധി പൂർത്തിയാക്കാൻ ഇനിയും രണ്ട് വർഷം കൂടി സമയം ഉണ്ട്. അതിനിടയിലാണ് ഇപ്പോൾ ജാസി ഗിഫ്റ്റിനെ സി പി എം നേതൃത്വം ശുപാർശ ചെയ്തിരിക്കുന്നത്.

ഉടൻ തന്നെ നിലവിലെ ബോർഡ് പിരിച്ചുവിട്ട് പുതിയ ചെയർമാനെ നിയമിക്കും. ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളെ പിന്നീട് ആകും നിശ്ചയിച്ചേക്കുക. അതേസമയം പാർട്ടി ജില്ലാ സമ്മേളനം കഴിഞ്ഞ് മാത്രമേ നിയമനം നടത്താവു എന്ന നിർദ്ദേശം നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. നുവരി 12 മുതൽ 14 വരെയാണ് കോട്ടയം ജില്ലാ സമ്മേളനം നടക്കുക.

പഠനകാലം മുതൽ സി പി എമ്മുമായി ചേർന്ന് പ്രവര്‍ത്തിക്കുന്നയാളാണ് ജാസി ഗിഫ്റ്റ്.2003 ൽ പുറത്തിറങ്ങിയ സഫലം എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് സിനിമാരംഗത്ത് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ ലജ്ജാവതിയെ എന്ന പാട്ടോടെയാണ് മലയാളികൾക്കിടയിൽ ജാസി ഗിഫ്റ്റ് തരംഗം ആയത്. എന്നിട്ടും, അശ്വാരൂഢൻ, ബൽറാം വേഴ്സസ് താരദാസ്, പോക്കിരി രാജ, ചൈന ടൗൺ, സഞ്ജു വെഡ്സ് ഗീത, തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം സംഗീതം നിർവഹിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

    സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

    2019 ൽ കണ്ണൂർ സർവകലാശാലയിൽ നിന്നു ഫിലോസഫിയിൽ പിഎച്ച്ഡി കരസ്ഥമാക്കിയിരുന്നു.
    അദ്വൈതവും ബുദ്ധിസവുമായി ബന്ധപ്പെടുത്തി സാഹോദര്യത്തിന്റെ തത്വശാസ്ത്രത്തെ കുറിച്ചുള്ള പഠനത്തിനായിരുന്നു പി എച്ച് ഡി ലഭിച്ചത്. ഇപ്പോൾ ഇതരഭാഷകളിലും സംഗീത രംഗത്ത് സജീവ സാന്നിധ്യമാണ് ജാസി ഗിഫ്റ്റ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+