കരുണാകരന്റെ കാല്‍കഴുകിയ ബെഹ്‌റ, പിണറായിയെ കുളിപ്പിച്ചുകിടത്തും; അടിച്ചിരുത്തിയ മറുപടി!!
ജിഷ്ണു കേസില്‍ കുടുംബം പോലീസ് ആസ്ഥാനത്തിന് മുമ്പില്‍ നടത്തിയ സമരം പോലീസ് ഇടപെടലിലൂടെ വിവാദമായിരിക്കെ, രക്ഷപ്പെടാന്‍ വളഞ്ഞ വഴിതേടുന്ന പോലീസിന് കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍.
തിരുവനന്തപുരം: ജിഷ്ണു കേസില്‍ കുടുംബം പോലീസ് ആസ്ഥാനത്തിന് മുമ്പില്‍ നടത്തിയ സമരം പോലീസ് ഇടപെടലിലൂടെ വിവാദമായിരിക്കെ, രക്ഷപ്പെടാന്‍ വളഞ്ഞ വഴിതേടുന്ന പോലീസിന് കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍. ജിഷ്ണുവിന്റെ അമ്മ മഹിജയെയും ഒപ്പം വന്ന ബന്ധുക്കളെയും കുറ്റപ്പെടുത്താതെയും എന്നാല്‍ സമര സ്ഥലത്തെത്തിയ മറ്റു പ്രമുഖരെ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിച്ചുവെന്ന് കുറ്റപ്പെടുത്തിയും രക്ഷപ്പെടാനാണ് പിറണായി സര്‍ക്കാരിന്റെ നീക്കം.
ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മിന് പല ലക്ഷ്യങ്ങളുമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ ആക്ഷേപം. തങ്ങള്‍ക്കെതിരേ നിരന്തരമായി സംസാരിക്കുന്നവരെ ഇല്ലാതാക്കുക എന്ന ഫാഷിസ്റ്റ് നയമാണ് പിണറായി സര്‍ക്കാരും പോലീസും പിന്തുടരുന്നതെന്ന് സോഷ്യയില്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നു. ഇത്തരത്തില്‍ അഭിപ്രായം പ്രകടപ്പിച്ചവരില്‍ പ്രമുഖനാണ് മാധ്യമപ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യവുമായ ജാവേദ് പര്‍വേശ്.

സമരത്തിലെ ബാഹ്യഇടപെടലുണ്ടായി എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത കെഎം ഷാജഹാനും ഷാജര്‍ഖാനും തന്റെ സുഹൃത്തുക്കളാണെന്ന് ജാവേദ് പറയുന്നു. സിപിഎമ്മുകാര്‍ക്ക് ഷാജഹാനോടുള്ള കലിപ്പ് മനസിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സര്‍ക്കാര്‍ സംവിധാനത്തിലെ എത്രയോ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന വ്യക്തിയാണ് ഷാജഹാന്‍. എത്രയോ വാര്‍ത്തകള്‍ ഷാജഹാന്‍ രേഖകള്‍ സഹിതയും അല്ലാതെയും പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറെ അറിവുള്ളയാളാണ് ഷാജര്‍ഖാന്‍. ഇവിടെ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരേ നിതാന്തജാഗ്രത പാലിച്ചയാള്‍. തിരുവനന്തപുരത്തെ ഏത് മാധ്യമപ്രവര്‍ത്തകനും ഇയാളുടെ ഇടപെടലുകള ബഹുമാനത്തോടെ മാത്രമേ കാണാനാവുവെന്നും പോസ്റ്റില്‍ ജാവേദ് വ്യക്തമാക്കുന്നു.

ശരാശരി മലയാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ ഉയരത്തിലാണ് ഷാജഹാന്റെയും ഷാജര്‍ഖാന്റെയും രാഷ്ട്രീയ ഇടപെടലുകള്‍. ഡിജിപി ഓഫിസിന് മുമ്പിലെ സമരത്തെ പിന്തുണയ്ക്കാനുള്ള അവകാശം ജനാധിപത്യം അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

ഷാജഹാനും ഷാജര്‍ഖാനുമുള്ള ജനാധിപത്യപരമായ സമരം ചെയ്യുക എന്ന അവകാശം ഹിമവല്‍ ഭദ്രാനന്തയ്ക്കുമുണ്ടെന്നും ജാവേദിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. മൂവരെയും ഇപ്പോള്‍ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

സര്‍ക്കാര്‍ സംവിധാനത്തിലെ മുപ്പതോളം വകുപ്പുകളിലെ ഒന്ന് മാത്രമാണ് ആഭ്യന്തര വകുപ്പ്. ജലവിഭവം, പ്രിന്റിങ് ആന്റ് സ്റ്റേഷനറി എന്നെല്ലാം പറയുംപോലെ. അതിന്റെ തലവന്‍ ഡിജിപിയല്ല, ആഭ്യന്തര സെക്രട്ടറിയാണ്.

ആഭ്യന്തര സെക്രട്ടറിക്ക് താഴെയാണ് മൂന്ന് നാല് ഡിജിപിമാര്‍. ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടെ മുപ്പതോളം സെക്രട്ടറിമാര്‍ ഇരിക്കുന്ന സെക്രട്ടേറിയറ്റിന് മുമ്പില്‍ എപ്പോഴും സമരങ്ങള്‍ നടക്കുന്നു. അവിടെ സാധിക്കുമെങ്കില്‍ ഡിജിപി ഓഫിസിന് മുമ്പില്‍ സമരം പാടില്ലെന്ന് പറയുന്നതില്‍ എന്തു ന്യായമാണുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കരുണാകരന്റെ കാല് കഴുകി വളര്‍ന്ന വ്യക്തിയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇനി അദ്ദേഹം അറിയപ്പെടുക പിണറായി വിജയനെ കുളിപ്പിച്ചുകിടത്തിയ ആള്‍ എന്നായിരിക്കും എന്ന് സൂചിപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ഈ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications