കോണ്‍ഗ്രസ് നേതാക്കളെ ശബരിമല സമരത്തില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന് കത്ത്
ആലപ്പുഴ: ശബരിമലയില്‍ സുപ്രീകോടതി വിധി നടപ്പാക്കുന്നതിനെതിരെ ആദ്യഘട്ടം മുതല്‍ കനത്ത എതിര്‍പ്പാണ് കേരളത്തിലെ കോണ്‍ഗ്രസ് ഘടകം സ്വീകരിച്ചത്. ദേശീയ നേതൃത്വം സുപ്രീംകോടതി വിധിയ സ്വാഗതം ചെയ്തിട്ടും ബിജെപി നേതാക്കള്‍ക്കൊപ്പം തന്നെ കോണ്‍ഗ്രസ് വിധിക്കെതിരെ നിലകൊള്ളുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് വിധിക്കെതിരായി നിലകൊള്ളുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്രു രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കത്തയിച്ചിരിക്കുന്നത്.
ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കള്‍ നത്തുന്ന സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചതെന്ന് കേന്ദ്രം ജനറല്‍ സെക്രട്ടറി എന്‍ ബി സുഭാഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ വിധിക്കെതിരായി നിലകൊണ്ടെങ്കിലും വിടി ബല്‍റാം, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കള്‍ കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു.













Click it and Unblock the Notifications