ഒടുവില്‍ ജയചന്ദ്രന്‍ മൊകേരി ജയില്‍ മോചിതനായി, തിരിച്ചെത്തി
ബെംഗളൂരു: മാലി ദ്വീപില്‍ തടവിലാക്കപ്പെട്ട അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരി ഒടുവില്‍ മോചിതനായി. ക്രിസ്മസ് ദിനത്തില്‍ അദ്ദേഹം ബെംഗളൂരുവില്‍ എത്തി. ഇനി സ്വന്തം മണ്ണിലേക്ക്.
വിദ്യാര്‍ത്ഥിയെ ശിക്ഷിച്ചു എന്ന പേരിലാണ് ജയചന്ദ്രന്‍ മൊകേരി മാലിദ്വീപില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ എട്ട് മാസത്തോളമായി അദ്ദേഹം അവിടെ ജയിലില്‍ ആയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് തിരിച്ചെത്തിയ ജയചന്ദ്രന്‍ ആരോപിച്ചു.

എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയകളിലെ സജീവ സാന്നിധ്യവും ആയിരുന്നു ജയചന്ദ്രന്‍ മൊകേരി. ഫേസ്ബുക്ക് കൂട്ടായ്മയാണ് ഇദ്ദേഹത്തിന്റെ മോചനത്തിനായി ആദ്യം രംഗത്തെത്തിയത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാലിദ്വീപിലെ മലയാളി വ്യവസായി പികെ സയീദ് ആണ് ജയചന്ദ്രന്‍ മൊകേരിയുടെ മോചനത്തിന് വഴിയൊരുക്കിയത്. തലശ്ശേരി സ്വദേശിയായ സയീദിന് മാലി ദ്വീപില്‍ ഷിപ്പിങ് വ്യവസായമാണ്. കേന്ദ്ര വിദേശകാര്യമന്ത്രാലയും വിഷയത്തില്‍ ഇടപെട്ടിരുന്നു .
ക്രിസ്മസ് ദിനം വൈകീട്ട് അഞ്ച് മണിയോടെ ജയചന്ദ്രന്‍ തിരുവനന്തപുരത്തെത്തും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത് . എന്നാല്‍ രാത്രി എട്ട്മണിയോടെ ബെംഗളൂരു വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. ഡിസംബര്‍ 26 ന് റോഡ് മാര്‍ഗ്ഗം കേരളത്തിലെത്തും .












Click it and Unblock the Notifications