കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധിയ്ക്ക് നന്ദി പറയാന്‍ ജയലളിത തിരുവനന്തപുരത്തെക്ക്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി കുറ്റവിമുക്തയാക്കിയ ജയലളിത കേരളത്തിലേയ്ക്ക് വരുന്നു. എന്തിനെന്നല്ലേ... ശ്രീപത്മനാഭനെ കാണാന്‍. മതിയാവോളം ദര്‍ശനം നടത്താന്‍ തന്നെ!

പ്രത്യേക കോടതിയുടെ വിധി ജയലളിതയ്ക്ക് എതിരായിരുന്നു. നാല് വര്‍ഷം തടവും പിഴയും ായിരുന്നു ശിക്ഷ. 21 ദിവസം ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു ജാമ്യം കിട്ടി പുറത്തിറങ്ങിയത്. ഇനി ധൈര്യ സമേതം മുഖ്യമന്ത്രിക്കസേരയില്‍ ഇരിയ്ക്കാം.

Jayalalithaa

എന്തായാലും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പുരട്ചി തലൈവി തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശേഷാല്‍ പൂജകളും നടത്തുന്നുണ്ടത്രെ.

ജയലളിത വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പുകളും ഇതുവരെ കിട്ടിയിട്ടില്ല. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷമാണോ അവര്‍ എത്തുക എന്നും പറയാന്‍ കഴിയില്ല. മെയ് 27 ന് ജയലളിത തിരുവനന്തപുരത്തെത്തും എന്നാണ് എഐഎഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്തായാലും ജയലളിത വരുന്നുണ്ടെങ്കില്‍ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഇനിയും സുരക്ഷ വര്‍ദ്ധിപ്പിയ്‌ക്കേണ്ടി വരും. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിന് ശേഷം ആണെങ്കില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കേണ്ടിവരും.

English summary
Reports suggest thatJayalalithaa may visit Sree Padmanabhaswamy Temple this month. She may offer some special Poojas in Temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X