ജയലളിതയുടെ മരണം; കേരളത്തിലും കനത്ത ജാഗ്രതയ്ക്ക് നിര്‍ദേശം
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് കേരളത്തിലും സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കി
തിരുവനന്തപുരം: കേരളത്തില്‍ ജാഗ്രത നിര്‍ദേശം. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ച പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ജാഗ്രത നിര്‍ദേശം. ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ്റ്റാന്റുകള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തി വരെ മാത്രമേ പോകുകയുള്ളൂ.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എറണാകുളത്തു നിന്നുള്ള രാത്രി സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. തൂത്തുകുടി, തിരുനെല്‍വേലി സര്‍വ്വീസ് മാത്രമായിരിക്കും രാത്രി അയക്കുക. കോട്ടയം വഴിയും പാലക്കാട് വഴിയുമുള്ള മധുര സര്‍വ്വീസുകളും രണ്ട് സേലം സര്‍വ്വീസുകളും റദ്ദാക്കി.
കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ തമിഴ്‌നാട്ടില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നില്ല. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ മധുര സര്‍വ്വീസുകളും കോയമ്പത്തൂര്‍ ബസും പതിവുപോലെ അയച്ചിട്ടുണ്ട്. പ്രശ്‌നമുണ്ടായാല്‍ കുമിളിയിലും പാലക്കാടും നിര്‍ത്തിയിടണമെന്ന ധാരണയിലാണ് സര്‍വ്വീസ് ഓപ്പറേറ്റ് ചെയ്തിരിക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ജയലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തോട് മമത പുലര്‍ത്തിയ നേതാവാണ് ജയലളിതയെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications