കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മയുടെ' ആരാധകര്‍ ആഴിയിലേക്ക് ചാടുമോ? ശബരിമലയില്‍ വടം കെട്ടി, കെഎസ്ആര്‍ടിസി തിരിച്ചുവിളിച്ചു

കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ ശക്തമാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

  • By നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്ധമായാ താരാരാധനയുടെ പേരില്‍ ഏറെ പഴി കേള്‍ക്കുന്നവരാണ് തമിഴ് ജനത. ജയലളിതയെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ ആത്മഹത്യ ചെയ്തവര്‍ വരെ ഉണ്ടായിരുന്നു.

സിപിആര്‍ ഫലിച്ചില്ല? ജയലളിതയ്ക്ക് ഇസിഎംഒ... എന്താണ് ഇസിഎംഒ? പ്രാര്‍ത്ഥനയോടെ തമിഴകം

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറച്ച് കൂടി ഗുരുതരമാണ്. ഏറെ നാളത്തെ ആശപത്രി വാസത്തിനൊടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയായിരുന്നു ജയ. അതിനിടെ ഹൃദയസ്തംഭനം സംഭവിച്ചത് ആരാധകരേയും അണികളേയും ഞെട്ടിച്ചു.

ശബരിമലയില്‍ തമിഴകത്ത് നിന്നുള്ള ഭക്തര്‍ ഏറെ എത്തുന്ന സമയമാണിത്. ഭക്തിയും 'അമ്മ' ആരാധനയം കൂടിക്കുഴഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന ഭയം എല്ലാവര്‍ക്കും ഉണ്ട്.

സുരക്ഷ

സുരക്ഷ

ശബരിമലയില്‍ കനത്ത സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏത് തരത്തില്‍ ആയിരിക്കും ഭക്തര്‍ പ്രതികരിക്കുക എന്ന ഭയം ഉണ്ട്.

ആഴി

ആഴി

സന്നിധാനത്തെ ആഴി വന്‍ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പതിനെട്ടാം പടിയ്ക്ക് താഴെയുള്ള എരിയുന്ന അഗ്നികണ്ഡമാണ് മഹാ ആഴി. അയ്യപ്പ ദര്‍ശനത്തിന് ശേഷം മടങ്ങുന്ന ഭക്തര്‍ ആഴിയിലേക്ക് നാളികേരം എറിയും. ഈ ആഴിയും ഇപ്പോള്‍ ഭീഷണി ആയിരിക്കുകയാണ്.

ചാടുമോ?

ചാടുമോ?

ജയലളിതയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയില്‍ മനം നൊന്ത് ആരെങ്കിലും മഹാ ആഴിയിലേക്ക് ചാടുമോ എന്ന ഭയവും ഉണ്ട്. അതിനാല്‍ ആഴിയ്ക്ക് ചുറ്റും വടം കെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ആഴിയ്ക്ക് ചുറ്റം വടം കെട്ടിയത്.

അതിര്‍ത്തിയില്‍

അതിര്‍ത്തിയില്‍

കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലും സുരക്ഷ ശക്തമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകമെന്നാണ് ഭയം.

ബസ്സുകള്‍

ബസ്സുകള്‍

തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളെല്ലാം തിരിച്ചുവിളിച്ചിട്ടുണ്ട്. സര്‍വ്വീസ് നടത്തേണ്ട ബസ്സുകള്‍ സര്‍വ്വീസ് നടത്തരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പെട്രോള്‍ പമ്പ്

പെട്രോള്‍ പമ്പ്

തിരുവനന്തപുരം ജില്ലയടെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ പെട്രോള്‍ പമ്പുകള്‍ വരെ പോലീസ് അടപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ തീരെ ആശാവഹമല്ലെന്ന സൂചനയും ഇത് നല്‍കുന്നത്.

ജാഗ്രത നിര്‍ദ്ദേശം

ജാഗ്രത നിര്‍ദ്ദേശം

തമിഴ്‌നാട്ടിലുള്ള മലയാളികള്‍ ജാഗ്രത പാലിക്കണം എന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

കേരളം

കേരളം

ജയലളിതയുടെ ആരോഗ്യത്തിന് വേണ്ടി കേരളവും പ്രാര്‍ത്ഥനയിലാണ്.

English summary
Jayalalithaa's health- Security tightened in Kerala, Sabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X