കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലെ സ്ത്രീപ്രവേശനം; ദൈവം തന്ന വിധിയെന്ന് ജയമാല...പൂർവ്വികരുടെ പുണ്യം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിധിയിൽ അതീവ സന്തോഷമെന്ന് ജയമാല | Oneindia Malayalam

ബെംഗളൂരു: ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിൽ അതീവ സന്തോഷമെന്ന് കർണാടക മന്ത്രി ജയമാല. ഇത് ദൈവം തന്ന വിധിയാണെന്നും പൂർവ്വികരുടെ പുണ്യമാണെന്നും ജയമാല കൂട്ടിച്ചേർത്തു.

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും കോളിളക്കവും സൃഷ്ടിച്ചതായിരുന്നു ജയമാലയുടെ വെളിപ്പെടുത്തൽ. 2006ൽ ശബരിമലയിൽ ദേവപ്രശ്നം നടത്തിയപ്പോൾ സന്നിധാനത്ത് സ്ത്രീ സാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന് പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർ പറഞ്ഞിരുന്നു.

jayamala

സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതമായി മല ചവിട്ടാനാവുമോ.... വിശ്വാസവും ഐതിഹ്യവും ഇങ്ങനെ......സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതമായി മല ചവിട്ടാനാവുമോ.... വിശ്വാസവും ഐതിഹ്യവും ഇങ്ങനെ......

ഇതിന് പിന്നാലെയാണ് താൻ അയ്യപ്പ വിഗ്രഹത്തിൽ തൊട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജയമാല രംഗത്തെത്തിയത്. 1986ൽ താൻ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ടെന്നും അന്ന് തനിക്ക് 27 വയസായിരുന്നു എന്നുമാണ് ജയമാല പറഞ്ഞത്.

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ജയമാലയ്ക്കെതിരെ അന്ന് കേസെടുത്തിരുന്നു. ഇത് പിന്നീട് റദ്ദാക്കുകയും ചെയ്തു. വിശ്വാസത്തിൽ തുല്യതയാണ് ആവശ്യമെന്നാണ് വിധിപ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയത്.

അയ്യപ്പ ഭക്തന്മാര്‍ പ്രത്യേക മതവിഭാഗമല്ല, സുപ്രീം കോടതി വിധിയിലെ നിർണായക നിരീക്ഷണങ്ങൾഅയ്യപ്പ ഭക്തന്മാര്‍ പ്രത്യേക മതവിഭാഗമല്ല, സുപ്രീം കോടതി വിധിയിലെ നിർണായക നിരീക്ഷണങ്ങൾ

English summary
jayamala-welcomes-sabarimala-verdict-says-its-a-victory-for-women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X