കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയമോഹൻ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച: പോലീസ് എത്തിയപ്പോഴും മകൻ മദ്യപിച്ച നിലയിൽ?

Google Oneindia Malayalam News

തിരുവനന്തപുരം: മുൻ രഞ്ജി ക്രിക്കറ്റ് താരം ജയമോഹന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ചയാണ് ജയമോഹൻ തമ്പിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ മകൻ അശ്വിൻ മദ്യപിച്ചിരുന്നുവെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. തർക്കത്തിനിടെ തലയടിച്ച് വീണ അദ്ദേഹത്തെ മകൻ ആശുപത്രിയിലെത്തിക്കാതെ സിറ്റ് ഔട്ടിൽ നിന്ന് വലിച്ചിഴച്ച് അകത്തേക്ക് എത്തിക്കുകയായിരുന്നു.

 ചാടിപ്പോയ കൊവിഡ് രോഗി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു! നില ഗുരുതരം! ചാടിപ്പോയ കൊവിഡ് രോഗി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു! നില ഗുരുതരം!

 മരിച്ചത് ശനിയാഴ്ച

മരിച്ചത് ശനിയാഴ്ച


മുൻ രഞ്ജി ക്രിക്കറ്റ് താരം ജയമോഹൻ തമ്പി ശനിയാഴ്ച രാത്രിയോടെ തന്നെ മരിച്ചെന്നാണ് പോലീസ് പറയുന്നത്. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മദ്യപാനത്തിനെ മകൻ എടിഎം കാർഡ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുക്കുന്നത്. ഈ സമയത്ത് സമീപവാസിയായ ഒരാളും വീട്ടിലുണ്ടായിരുന്നു.

 കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയതാണെന്ന് മകൻ അശ്വിൻ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം അമിതമായി മദ്യപിച്ചിരുന്നതിനാൽ സംഭവങ്ങൾ പലതും ഓർമയില്ലെന്നും അശ്വിൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അശ്വിന് പുറമേ ഇയാളുടെ സുഹൃത്ത് സതിയെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

 തർക്കങ്ങൾ സ്ഥിരം

തർക്കങ്ങൾ സ്ഥിരം

ജയമോഹൻ തമ്പിയുടെ വീട്ടിൽ ഒന്നരവർഷത്തോളമായി തർക്കങ്ങളുണ്ടാകാറുണ്ടെന്നാണ് വീട്ടുജോലിക്കാരി പറയുന്നത്. പണം ചെലവഴിക്കുന്നത് സംബന്ധിച്ച് അച്ഛനും മകനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്നും വിവരമുണ്ട്. നേരത്തെ കുവൈത്തിലായിരുന്ന അശ്വിൻ ജോലി ഒഴിവാക്കി വീട്ടിൽ തിരിച്ചെത്തിയതോടെയാണ് ഈ സംഭവങ്ങൾ ഉണ്ടാകുന്നത്.

 പുറത്തറിയുന്നത് തിങ്കളാഴ്ച

പുറത്തറിയുന്നത് തിങ്കളാഴ്ച

ജയമോഹന്റെ വീട്ടിൽ മാലിന്യം ശേഖരിക്കാൻ കുടുംബശ്രീ പ്രവർത്തകർ എത്തിയതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വീടുനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് മുകളിലുള്ള വീട്ടുകാരെ കുടുംബശ്രീ പ്രവർത്തകർ വിവരമറിയിക്കുന്നത്. തുടർന്ന് ജനൽ തുറന്ന് പരിശോധിച്ചതോടെയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇദ്ദേഹത്തെ കണ്ടിരുന്നുവെന്നാണ് കുടുംബശ്രീ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. തിങ്കാഴ്ച മാത്രമാണ് ജയമോഹൻ മരിച്ച വിവരം പുറത്തറിയുന്നത്.

 മരണകാരണം തലയ്ക്കേണ്ട അടി

മരണകാരണം തലയ്ക്കേണ്ട അടി

തലയ്ക്കടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൂക്കിലും നെറ്റിയിലും മുറിവുകളുമേറ്റിട്ടുണ്ട്. ശനിയാഴ്ച അച്ഛനും ചേർന്ന് മദ്യപിക്കുന്നതിനിടെ അശ്വിൻ എടിഎം കാർഡ് ചോദിക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മകൻ പിടിച്ച് തള്ളിയതോടെ ഏറ്റ മുറിവാണ് മരണകാരണമായിട്ടുള്ളതെന്നാണ് പോലീസ് നൽകുന്ന വിവരം. സിറ്റ് ഔട്ടിൽ വെച്ചാണ് സംഭവം. തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തെ അശ്വിൻ വലിച്ചിഴച്ച് ഹാളിലേക്ക് കിടത്തുകയായിരുന്നു. മദ്യപിക്കാനെത്തിയ അയൽവാസിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

 കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞു

കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞു

1982- 84 കാലഘട്ടത്തിൽ കേരളത്തിന് വേണ്ടി ജയമോഹൻ തമ്പി ആറ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പായി രണ്ട് വർഷം അതിഥിയായി എസ്ബിടിക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. പിന്നീട് തുടർച്ചയായ 20 വർഷം ബാങ്കിന് വേണ്ടി കളിക്കുകയായിരുന്നു.

English summary
Jayamaohan Thampi murder case:Police hints incident happends on saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X