വടക്കാഞ്ചേരി പീഡനം; ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ
ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഏരിയ കമ്മറ്റി ശുപാര്‍ശ ചെയ്തു. ജില്ല കമ്മറ്റിയാണ് തീരുമാനമെടുക്കുക.
തൃശൂര്‍: വടക്കാഞ്ചേരിയില്‍ സുഹൃത്തിന്റെ ഭാര്യയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതില്‍ ആരോപണ വിധേയനായ സിപിഎം നേതാവിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഏരിയ കമ്മറ്റി ശുപാര്‍ശ ചെയ്തു. ജില്ല കമ്മറ്റിയാണ് തീരുമാനമെടുക്കുക.
തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്തുള്ള മിണാലൂര്‍ വാര്‍ഡില്‍ (27ാം വാര്‍ഡ്) നിന്നുമാണ് ജയന്തന്‍ കൗണ്‍സിലറായി വിജയിച്ചത്. എല്ലാത്തവണയും 300400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ(എം) വിജയിക്കുന്ന ഈ പ്രദേശത്ത് ജയന്തനെ സ്ഥാനാര്‍ത്ഥി ആക്കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചപ്പോള്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം 200 ആയി കുറഞ്ഞിരുന്നു.

ജയന്തനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. കൗണ്‍സിലറാകുന്നതിന് മുമ്പ് ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റായിരുന്നു ജയന്തന്‍. പിന്നീട് ഡിവൈഎഫ്‌ഐ പഞ്ചായത്ത് സെക്രട്ടറി ആയ ഇയാള്‍ നിലവില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമാണ്.












Click it and Unblock the Notifications