Get Updates
Get notified of breaking news, exclusive insights, and must-see stories!

നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്ന് സംവിധാകന്‍ ജയരാജ്

കോഴിക്കോട്: മാന്‍ഹോളില്‍ വീണു മരിച്ച നൗഷാദിന്റെ ധീര പ്രവര്‍ത്തിയെ ചൂണ്ടിക്കാട്ടിയ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനു പിന്നാലെ സംവിധായകന്‍ ജയരാജും രംഗത്തെത്തി. സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതു തന്നെയാണ് ധീരതയെന്ന് ജയരാജ് അഭിപ്രായപ്പെട്ടു.

അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് അഭിമാനത്തിന്റെ മാതൃകയാകുകയാണ് നൗഷാദെന്ന് സംവിധായകന്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇങ്ങനെ പറഞ്ഞത്. ധീരതയ്ക്കുള്ള പുരസ്‌കാരം നൗഷാദിന് നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

jayaraj

നൗഷാദിന് നഷ്ടപ്പെട്ട സ്വപ്‌നങ്ങളും കുടുംബത്തെയും കാത്തു സൂക്ഷിക്കേണ്ട ചുമതല ഇനി നമുക്കാണെന്നും സംവിധായകന്‍ പറയുന്നു. സമൂഹ മനസാക്ഷിയുടെ ഏറ്റവും വലിയ തിരിച്ചറിവു കൂടിയാണിത്. വരും തലുമറയ്ക്ക് നൗഷാദ് മാതൃകയാകുമെന്നും ജയരാജ് പറഞ്ഞു.

നൗഷാദിന്റെ ജീവനെ ആദരിക്കുക തന്നെ വേണമെന്നും ജയരാജ് പറയുന്നു. അതിനുള്ള മാര്‍ഗം ധീരതയ്ക്കുള്ള പുരസ്‌കാരം തന്നെയാണ്. അത് നൗഷാദിന്റെ കുടുംബത്തിന് നല്‍കണമെന്നാണ് തന്റെ അപേക്ഷയെന്നും ജയരാജ് പറയുന്നു. ആത്മത്യാഗത്തിലൂടെ മനുഷ്യ സ്‌നേഹത്തിന്റെ ഏറ്റവും മഹനീയ മാതൃക കാണിച്ച വ്യക്തിയാണ് നൗഷാദെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+