കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫസല്‍ വധക്കേസ്...സുബീഷിന്‍റെ ലക്ഷ്യം ഇതാണ്!! എല്ലാം വ്യക്തം!! ആഞ്ഞടിച്ച് ജയരാജന്‍

ഫസല്‍ വധത്തില്‍ ആര്‍എസ്എസ് പങ്ക് വ്യക്തമാണെന്ന് ജയരാജന്‍

  • By Sooraj
Google Oneindia Malayalam News

കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനെ രക്ഷിക്കാനാണ് പ്രതികളിലൊരാളായ സുബീഷിന്റെ ശ്രമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സുബീഷ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആ രഹസ്യം വെളിപ്പെടുത്തി ശബരീനാഥനും ദിവ്യ എസ് അയ്യരും! അന്നേ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന് സബ് കളക്ടർആ രഹസ്യം വെളിപ്പെടുത്തി ശബരീനാഥനും ദിവ്യ എസ് അയ്യരും! അന്നേ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന് സബ് കളക്ടർ

സുബീഷ് പറഞ്ഞത്

സുബീഷ് പറഞ്ഞത്

സുബീഷ് പോലീസിനു മൊഴി നല്‍കിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട നാലംഗ സംഘമാണെന്ന് സുബീഷ് ഇതില്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പോലീസ് ഇതു തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് ശനിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ സുബീഷ് ആരോപിച്ചത്. പോലീസ് മാനസികമായി തന്നെ പീഡിപ്പിക്കുകയാണെന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും സുബീഷ് പറഞ്ഞിരുന്നു.

ഓഡിയോ പുറത്തുവന്നു

ഓഡിയോ പുറത്തുവന്നു

പോലീസ് സുബീഷിന്റെ മൊഴി രേഖപ്പെടുത്തുന്നതിനു മുമ്പ് 2014ല്‍ തന്റെ പങ്കാളിത്തം സമ്മതിക്കുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ടെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി. ആ സംഭാഷണം കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് സുബീഷ് ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഫോണ്‍ സംഭാഷണമടക്കുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

സുബീഷിന്‍റെ അന്നത്തെ മൊഴി

സുബീഷിന്‍റെ അന്നത്തെ മൊഴി

പടുവലായി മോഹനന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോല്‍ തന്നെ മര്‍ദ്ദിച്ച് ഫസല്‍ കേസില്‍ പങ്കുണ്ടെന്നു പോലീസ് പറയിപ്പിക്കുകയായിരുന്നുവെന്നാണ് സുബീഷ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്ന് സുബീഷ് മൊഴി നല്‍കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ പോലീസ് മര്‍ദ്ദിച്ചെന്ന സുബീഷിന്റെ വാദവും പോളിയുകയാണെന്ന് ജയരാജന്‍ പറഞ്ഞു.

എത്ര മായ്ച്ചാലും ഇല്ലാതാവില്ല

എത്ര മായ്ച്ചാലും ഇല്ലാതാവില്ല

സുബീഷിന്റെ മൊഴിയിലുള്ള ഷിനോജിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നതാണ്. പോലീസ് മൊഴി രേഖപ്പെടുത്തുന്നതിനു മുമ്പായിരുന്നു അത്. സുബീഷിന്റെ കുറ്റസമ്മത മൊഴിയെ തുടര്‍ന്നു ഭയന്ന ഷിനോജ് ആറ്റിങ്ങലിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിയിരുന്നതായി മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണുവിന്റെ മൊഴി പോലീസ് കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസിന്റെ പങ്കാളിത്തം എത്ര മായ്ച്ചാലും ഇല്ലാതാവുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്നും ജയരാജന്‍ ആരോപിച്ചു.

ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നു

ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നു

സുബീഷിന്റെ കുറ്റസമ്മത മൊഴിയനുസരിച്ച് ആര്‍ആര്‍എസ്എസുകാരായ ഇരിങ്ങാലക്കുടക്കാരന്‍ അജിത്തിനും ഡയമണ്ട് മുക്കിലെ ശശിക്കുമുള്ള പങ്കു വെളിപ്പെടുത്തിയിട്ടുണ്ട്. ഫസല്‍ വധത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിലെ ഭരണസ്വാധീനം ഉപയോഗിച്ച് ഇതു അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

English summary
P jayarajan says subeesh trying to save rss leafers on Fazal murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X