കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന നേതൃത്വത്തിന്റെ വിരട്ടല്‍ ഏറ്റില്ല, കണ്ണൂരില്‍ പി ജയരാജന് പിന്തുണയേറുന്നു

ജയരാജനില്ലെങ്കില്‍ കണ്ണൂരില്‍ പാര്‍ട്ടി ദുര്‍ബലമാകുമെന്നും ഇത് ദേശീയതലത്തിലും തിരിച്ചടിയാവുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി

  • By Vaisakhan
Google Oneindia Malayalam News

കണ്ണൂര്‍: പാര്‍ട്ടിയല്ല താനാണ് വലുതെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനത്തിന് ശേഷം പി ജയരാജന്‍ കൂടുതല്‍ കരുത്തനാക്കുന്നു. ജില്ലാ കമ്മിറ്റിയില്‍ അദ്ദേഹത്തെ എല്ലാ അംഗങ്ങളും പിന്തുണയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം കരണ്ടത്. പാര്‍ട്ടിക്കും മുകളില്‍ വളരാന്‍ ശ്രമിച്ചുവെന്ന നേതൃത്വത്തിന്റെ വിമര്‍ശനത്തിനെതിരെ ജില്ലാ സമ്മേളനത്തില്‍ തന്നെ രൂക്ഷ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.

സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ ജില്ലാ ഘടകത്തെ കാല്‍ക്കീഴിലാക്കാനുള്ള ശ്രമമാണെന്ന് ജില്ലാ കമ്മിറ്റി സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം പൊതുചര്‍ച്ചയിലും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സമിതിയില്‍ ജയരാജനെ പാര്‍ട്ടി ശാസിച്ചത് പരസ്യമായത് കണ്ണൂരിലെ സുപ്രധാന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

കസേര തെറിക്കില്ല

കസേര തെറിക്കില്ല

ജയരാജനെതിരെ ഉയര്‍ന്ന വ്യക്തിപൂജ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അത് നടക്കാന്‍ സാധ്യതയില്ല. പൊതുചര്‍ച്ചയില്‍ അദ്ദേഹത്തെ തന്നെ സെക്രട്ടറിയാക്കണമെന്ന് സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ മൂന്നാം തവണയാകും അദ്ദേഹം സെക്രട്ടറി സ്ഥാനത്തെത്തുന്നത്. 47 അംഗ ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷവും ജയരാജനെ പിന്തുണയ്ക്കുന്നവരാണ്.

ബിജെപി ശക്തമാകുന്നു

ബിജെപി ശക്തമാകുന്നു

ജയരാജനില്ലെങ്കില്‍ കണ്ണൂരില്‍ പാര്‍ട്ടി ദുര്‍ബലമാകുമെന്നും ഇത് ദേശീയതലത്തിലും തിരിച്ചടിയാവുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. അതേസമയം ജില്ലയില്‍ ബിജെപി ശക്തമായ അടിത്തറ ഉണ്ടാക്കിയതായും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിഗ്രാമങ്ങളില്‍ പോലും യുവാക്കള്‍ ബിജെപിയിലേക്ക് പോകുന്നു. യുവാക്കളുടെ പ്രവര്‍ത്തനം വേണ്ടി രീതിയലല്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട് അനവസരത്തില്‍

റിപ്പോര്‍ട്ട് അനവസരത്തില്‍

ജില്ലയിലെ കരുത്തനായ നേതാവ് ജയരാജനെതിരായ പാര്‍ട്ടി നേതൃത്വത്തിന്റെ റിപ്പോര്‍ട്ട് അനവസരത്തിലുള്ളതാണെന്ന് കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ ആരോപിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അതുവേണ്ടിയിരുന്നില്ല എന്ന് പറഞ്ഞവരും ഉണ്ട്. ജയരാജന്‍ അറിഞ്ഞു കൊണ്ടല്ലാത്ത ഒരു കാര്യത്തിന് അദ്ദേഹത്തെ ബലിയാടാക്കുന്നതില്‍ അര്‍ഥമില്ലെന്നും ജില്ലാ ഘടകം ആരോപിക്കുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന വന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കരുതെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രവര്‍ത്തനം ശക്തിപ്പെടുത്തണം

പ്രവര്‍ത്തനം ശക്തിപ്പെടുത്തണം

സംഘപരിവാറിനെ പ്രതിരോധിക്കല്‍ പാര്‍ട്ടിയുടെ പ്രധാന അജണ്ടയാണെന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി പോലുള്ള പരിപാടികള്‍ കൊണ്ടൊന്നും കാര്യമില്ല. ഇതിന് നേതാക്കള്‍ മുന്നിട്ടിറങ്ങണം. ഇത്തരം ശ്രമങ്ങളെ ഏകോപിപ്പിക്കാന്‍ ജയരാജന് സാധിക്കുമെന്ന് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം പാര്‍ട്ടിപ്രവര്‍ത്തനം മോശമായ സ്ഥലത്താണ് ആര്‍എസ്എസും ബിജെപിയും വളരുന്നതെന്ന് സമ്മേളനം വിലയിരുത്തി.

വാട്‌സ്ആപ്പ് വിവാദവും

വാട്‌സ്ആപ്പ് വിവാദവും

ജില്ലാ സമ്മേളനത്തിനിടെ എംവി ജയരാജന്‍ ഇട്ട വാട്‌സ്ആപ്പ് പോസ്റ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രതിനിധി സമ്മേളനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും അടങ്ങുന്നതായിരുന്നു പോസ്റ്റ്. ഈ പോസ്റ്റില്‍ പങ്കെടുത്ത നേതാക്കളുടെ പേരില്‍ പി കെ ശ്രീമതിയുടെ പേര് വിട്ടുപോയത് വലിയ വാഗ്വാദങ്ങള്‍ക്കിടയാക്കി. ഇതിന് മറുപടിയായി എംവി ജയരാജാ, ശ്രീമതി എന്ന സഖാവ് കൂടി സമ്മേളനത്തില്‍ ഉണ്ടെന്നും കോപ്പി അടിച്ചുവിടുമ്പോള്‍ സൂക്ഷിക്കണമെന്നും ശ്രീമതി കുറിച്ചതോടെ വിവാദം മറ്റൊരു തലത്തിലെത്തി.

കാരായിമാര്‍ക്ക് പിന്തുണ

കാരായിമാര്‍ക്ക് പിന്തുണ

ഫസല്‍ വധല്‍ക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാരായിമാര്‍ക്കും സമ്മേളനം പിന്തുണ അറിയിച്ചു. സര്‍ക്കാരോ പാര്‍ട്ടി നേതൃത്വമോ കാരായിമാരുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു. പി ജയരാജന്‍ മാത്രമാണ് കാരായിമാരെ സഹായിച്ചതെന്നും പ്രതിനിധികള്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ക്ക് അവരുട സര്‍ക്കാരിന്റെ ഭരണത്തില്‍ നീതി ലഭിക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

English summary
jayarajan set to become cpm kannur district secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X