ജയരാജന്റെ പിന്‍ഗാമി ഈ ആറ് പേരില്‍ ആരായിരിക്കും?
തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്‍ രാജിവെച്ച ഒഴിവില്‍ പുന:സംഘടനയ്ക്കും വകുപ്പ് മാറ്റങ്ങള്‍ക്കും സധ്യതയെന്ന് റിപ്പോര്‍ട്ട്. സ്വജനപക്ഷപാതം വ്യക്തമായ സ്ഥിതിക്ക് ജയരാജന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് 'ലഭിച്ചാല്‍ പോലും' ഇനി തിരികെ മന്ത്രിസഭയിലെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെന്നാണ് അറിയുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നും സൂചനകളുണ്ട്. അങ്ങിനെയാണെങ്കില്‍ പാര്‍ട്ടിക്കകത്ത് തരം താഴ്ത്തല്‍ പോലുള്ള ശിക്ഷകളും ഇപി ജയരാജന്‍ നേരിടേണ്ടി വരും. മന്ത്രിസഭാ പുന:സംഘടന നടക്കുകയാണെങ്കില്‍ എംഎല്‍എമാരായ സുരേഷ് കുറുപ്പ്, എം സ്വരാജ്,എസ് ശര്‍മ്മ,രാജു എബ്രഹാം,എംഎം മണി, എന്നിവരാണ് പ്രധാനമായും പരിഗണന ലിസ്റ്റില്‍ വരിക. സി കെ ശശീന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവും സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

സാമുദായിക സമവാക്യം
സാമുദായിക സമവാക്യം പരിഗണിക്കുകയാണെങ്കില്‍ സുരേഷ് കുറുപ്പ് ഇപി ജയരാജന്റെ പിന്‍ഗാമിയാകാനുള്ള സാധ്യതയുണ്ട്. പതിനാലാം കേരള നിയമസഭയില്‍ അംഗമായിരുന്നിട്ടുള്ള കേരളത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് കെ സുരേഷ് കുറുപ്പ് . എട്ട്, പന്ത്രണ്ട്, പതിമൂന്ന്,പതിനാല് എന്നീ ലോകസഭകളില്‍ ഇദ്ദേഹം അംഗമായിരുന്നു. 2009ല്‍ പതിനഞ്ചാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയോട് സുരേഷ് കുറുപ്പ് പരാജയപ്പെട്ടു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഏറ്റുമാനൂരില്‍ നിന്നും ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയത്.

വിവാദ നായകന്‍
പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിക്കുകയാണെങ്കില്‍ ഇടുക്കിയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎം മണിയെയും പരിഗണിക്കേണ്ടി വരും. ജയരാജനെ പോലെ തന്നെ വിവാദ നായകനാണ് എന്നതാണ് മണിയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നത്.

യുവ എംഎല്‍എ
സ്വരാജിന് സാമുദായിക സമവാക്യം ചിലപ്പോള്‍ തുണയാകാം. കെ ബാബുവിനെയാണ് സ്വരാജ് നിയമസഭ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പം മാത്രമല്ല മികച്ച വാഗ്മി കൂടിയാണ് എന്നതാണ് യുവ എംഎല്‍എയായ സ്വരാജിനെ പരിഗണിക്കുന്ന ഘടകം.

വിഎസ് പക്ഷം
മുന്‍ മന്ത്രി എന്ന നിലയില്‍ എസ് ശര്‍മ്മയെയും പരിഗണിക്കാവുന്നതാണ്. എന്നാല്‍ കടുത്ത വിഎസ് പക്ഷക്കാരനായിരുന്നുവെന്നത് എറണാകുളത്ത് നിന്നുള്ള എസ് ശര്‍മ്മയുടെ സാധ്യതക്കും വിലങ്ങുതടിയാണ്.

തുടര്‍ച്ചയായ വിജയം
ഇടത് മണ്ഡലമല്ലാത്തിടത്ത് നിന്ന് തുടര്‍ച്ചയായി വിജയം കൊയ്യുന്നതിനാലാണ് രാജു എബ്രഹാം ലിസ്റ്റില്‍ വരുന്നത്.

ഇമേജ്
ഇമേജാണ് നോക്കുന്നതെങ്കില്‍ ദീര്‍ഘകാലം വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രനെ പരിഗണിക്കണമെന്നാണാവശ്യം.പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും ഇപ്പോള്‍ എംഎല്‍എ ആയപ്പോഴും സൈക്കിളില്‍ പാല്‍ വിറ്റും, കോഴികളെ വളര്‍ത്തിയും, പുല്ലു വെട്ടിയും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ജീവിതരീതി പിന്‍തുടരുന്ന വ്യക്തിയാണ് ശശീന്ദ്രന്‍.












Click it and Unblock the Notifications