Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമിന്റെ നായികയും വാഹനത്തില്‍ വച്ച് ആക്രമിക്കപ്പെട്ടിരുന്നു; ഡ്രൈവര്‍മാരെല്ലാം പ്രശ്‌നക്കാരോ?

പാലക്കാട് ഒരു പരിപാടിയില്‍ പങ്കെടുത്ത് രാത്രിയില്‍ മടങ്ങുമ്പോള്‍ വാഹനം ഓടിച്ചിരുന്നയാള്‍ നടിയെ കടന്നു പിടിക്കുകയും നടി കാറില്‍ നിന്ന് നിലവിളിച്ച്‌കൊണ്ട് ഇറങ്ങി ഓടുകയും ചെയ്തിരുന്നെന്ന് ജയറാം പറഞ്ഞു.

കൊച്ചി: നടി കഴിഞ്ഞ ദിവസം വാഹനത്തിനുള്ളില്‍ ആക്രമണത്തിന് ഇരയായ സംഭവത്തിനു ശേഷം കൂടുതല്‍ കഥകള്‍ പുറത്തു വരുന്നു. ഇതിന് സമാനമായ സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്ന് നടന്‍ ജയറാം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിലെ എഡിറ്റേര്‍സ് അവറിലായിരുന്നു ജയറാം മനസ്സ് തുറന്നത്.

മുമ്പ് സിബി മലയിലിന്റെ സിനിമ ലൊക്കേഷനില്‍ ഇത്തരം സംഭവം നടന്നിരുന്നെന്ന് ജയറാം പറഞ്ഞു. പാലക്കാട് ഒരു പരിപാടിയില്‍ പങ്കെടുത്ത് രാത്രിയില്‍ മടങ്ങുമ്പോള്‍ വാഹനം ഓടിച്ചിരുന്നയാള്‍ നടിയെ കടന്നു പിടിക്കുകയും നടി കാറില്‍ നിന്ന് നിലവിളിച്ച്‌കൊണ്ട് ഇറങ്ങി ഓടുകയും ചെയ്തിരുന്നെന്ന് ജയറാം പറഞ്ഞു.

 തള്ളിക്കളഞ്ഞു

തള്ളിക്കളഞ്ഞു

സംഭവം അറിഞ്ഞ സിബി മലയില്‍ പോലീസിനോട് പരാതിപ്പെടാന്‍ നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേണ്ട എന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.

 ഇരകള്‍

ഇരകള്‍

ഇത്തരം സംഭവങ്ങളില്‍ നാട്ടില്‍ ഉണ്ടാകുന്നുണ്ടെങ്കിലും തുറന്നു പറയാന്‍ ഇരകള്‍ വിസമ്മതിക്കുകയാണെന്ന് ജയറാം പറഞ്ഞു.

 പ്രതികരിച്ചു

പ്രതികരിച്ചു

എന്നാല്‍ വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന വിഷയത്തില്‍ പ്രതികരിച്ച് മുന്നോട്ട് വരാന്‍ നടി ധൈര്യം കാട്ടിയെന്നും ജയറാം പറഞ്ഞു.

ശിക്ഷ

ശിക്ഷ

സ്ത്രീകളെ അപമാനിക്കുന്നവരെ സമൂഹത്തിന്റെ മുന്നിലിട്ടു വേണം ശിക്ഷ നടപ്പിലാക്കേണ്ടതെന്നും സ്ത്രീകളുടെ നേരെ ഒരുത്തന്റെയും കൈ പൊങ്ങാത്ത രീതിയിലായിരിക്കണം ശിക്ഷയെന്നും ജയറാം പറഞ്ഞു.

 കുറ്റകൃത്യങ്ങള്‍ കുറവ്

കുറ്റകൃത്യങ്ങള്‍ കുറവ്

മറ്റ് രാജ്യങ്ങളില്‍ മൃഗീയമായ ശിക്ഷ നടപ്പിലാക്കുന്നുണ്ട്. അത്തരം രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറവാണെന്നും ജയറാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+