Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമിനും നയന്‍താരക്കും കയ്യില്‍ പണമില്ലേ... പിന്നെന്താ നികുതി അടക്കാത്തത്?

ഊട്ടി: തെന്നിന്ത്യന്‍ താര റാണി നയന്‍താരയ്ക്കും, നടന്‍ ജയറാമിന് കയ്യില്‍ പണം ഇല്ലാത്തിന്റെ പ്രശ്‌നം ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍ പിന്നെ അവര്‍ക്ക് നികുതി അടച്ചുകൂടെ?

ആരായാലും ചോദിക്കും ഈ ചോദ്യം. ഊട്ടിയിലെ അവധിക്കാല വസതിക്ക് സ്വത്ത് നികുതി അടയ്ക്കാത്തതിന്റെ പേരില്‍ താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് നഗരസഭ.

Jaram

ഊട്ടിയില്‍ ഒരു അവധിക്കാല വസതി എന്നത് സിനിമ താരങ്ങളുടേയും വമ്പന്‍ പണക്കാരുടേയും ഒക്കെ ഒരു സ്റ്റാറ്റസ് സിംബല്‍ കൂടിയാണ്. ഒട്ടുമിക്ക താരങ്ങളും ഇത്തരം വസതികള്‍ ഊട്ടിയില്‍ സ്വന്തമാക്കിയിട്ടും ഉണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഒന്നോ, രണ്ടോ തവണ മാത്രമേ അതുവഴി തിരിഞ്ഞ് നോക്കൂ എന്ന് മാത്രം.

Nayanthara

ഇതുതന്നെയായിരിക്കും ജയറാമിന്റേയും നയന്‍സിന്റേയും കാര്യത്തില്‍ സംഭവിച്ചത്. അങ്ങനെ ഒരു വീടും ആ വീടിന് നികുതി അടക്കേണ്ടതും അവര്‍ മറന്ന് പോയിരിക്കാമെന്നാണ് കരുതുന്നത്.

ഊട്ടി ലവ്‌ഡേല്‍ റോഡില്‍ ആണ് നയന്‍സിനും ജയറാമിനും വീടുകളുള്ളത്. ആദ്യകാല നായിക ഷീലയുടെ ഉടമസ്ഥതയിലുള്ള റോയല്‍ കാസില്‍ കണ്‍സ്ട്രക്ഷന്‍സ് നിര്‍മിച്ച റോയല്‍ കാസില്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് ആണിത്. ഇവിടെയുള്ള 122 അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ സ്വത്ത് നികുതി അടച്ചിട്ടില്ലെന്നാണ് ഊട്ടി നഗരസഭ വ്യക്തമാക്കുന്നത്.

ഇതില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ജപ്തി നോട്ടീസും അയച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+