ജയറാമും ദിലീപും ഇത്രയടുപ്പമോ?; ജയറാം ജയിലിലെത്തിയത് ഈ കാര്യത്തിന്
ജയറാമും ദിലീപും ഇത്രയടുപ്പമോ
ആലുവ: യുവനടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ജയിലില്‍ സിനിമാക്കാരുടെ ഒഴുക്കാണ്. ഓണത്തിന് ദിലീപ് വീട്ടിലെത്തുമെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍, ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഓണത്തിന് സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ സിനിമാക്കാര്‍ ജയിലിലെത്തി.
തിരുവോണ നാളില്‍ ജയിലിലെത്തിയ നടന്‍ ജയറാം ആണ് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്. ഏല്ലാവര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കുന്ന പതിവുണ്ടെന്നാണ് ജയറാം വിശദീകരിച്ചത്. ഈ പതിവ് തെറ്റിക്കാതിരിക്കാന്‍ ജയറാം ജയിലിലെത്തുകയായിരുന്നു. ദിലീപ് സന്തോഷവാനാണെന്നും ജയറാം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവോണ ദിവസം മറ്റു പ്രധാന നടന്മാര്‍ ജയിലിലെത്തിയില്ല. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടശേഷമായിരുന്നു പ്രമുഖര്‍ ജയിലിലെത്തിയത്. ഉത്രാടദിനത്തില്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവര്‍ ദലീപിനെ കാണാനെത്തി.
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ ആറിനു രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങില്‍ ദിലീപിന് പങ്കെടുക്കാം. ജൂലൈ പത്തിന് അറസ്റ്റ് ചെയ്ത ശേഷം ഇതാദ്യമായാണ് ദിലീപിന് വീട്ടിലേക്കുള്ള അനുമതി ലഭിക്കുന്നത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു.












Click it and Unblock the Notifications