'വല്ലവരും ഇനിയും ഉണ്ടെങ്കിൽ അവരും കുടുങ്ങട്ടെ, അയ്യപ്പന് വെറുതേ വിടുമോ'? ശബരിമലക്കേസിൽ ഇഡിക്ക് മുന്നിൽ ജയറാം
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ ചോദ്യം ചെയ്യലിന് വേണ്ടി എൻഫോഴ്സ്മെൻഡ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി നടൻ ജയറാം. ശബരിമല കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. നോട്ടീസ് നൽകി വിളിപ്പിച്ചതിനെ തുടർന്നാണ് ഇഡിയുടെ കൊച്ചി ഓഫീസിൽ മൊഴി നൽകാൻ നടൻ എത്തിയത്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി നേരത്തെ ജയറാമിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിന് അടുത്ത ബന്ധമുളളതായി കണ്ടെത്തിയിരുന്നു. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ കൊണ്ട് പോയി പൂജിച്ചത് അടക്കമുളള വിവരങ്ങൾ പുറത്ത് വന്നിരുന്നു. പോറ്റിയുമായി സുഹൃത്ത്ബന്ധം മാത്രമാണ് ഉളളതെന്നാണ് ജയറാം പറയുന്നത്.
ഏതെങ്കിലും തരത്തിലും സാമ്പത്തിക ഇടപാടുകൾ ഇവർ തമ്മിലുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ജയറാമിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. അതേസമയം ശബരിമലയിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിലുളളവരെ വെളിച്ചത്ത് കൊണ്ട് വരണമെന്നും അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്നുമാണ് ഇഡിക്ക് മുന്നിൽ ഹാജരാകാൻ എത്തിയ ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ജയറാമിന്റെ പ്രതികരണം: '' ശബരിമല എന്ന് പറയുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങള്‍ നമുക്ക് ഉണ്ടെങ്കിലും ശബരിമല എന്ന് പറയുന്നത് ഓരോ ഭാരതീയനെ സംബന്ധിച്ചും, ജാതി-മത ഭേദമന്യേ ആളുകളെത്തുന്ന വലിയ ഒരു പുണ്യസ്ഥലം ആണ്. അവിടെ ഇത്തരമൊരു തട്ടിപ്പ് എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് 100 ശതമാനം വെളിച്ചത്ത് കൊണ്ട് വരാനും അതിനകത്ത് ബന്ധപ്പെട്ടിട്ടുളളവരെയെല്ലാം വെളിച്ചത്ത് കൊണ്ടുവരാനും ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തില്‍പ്പെട്ട ഒരാളാണ് താനും.
കഴിഞ്ഞ് പത്ത് മുപ്പത്തിയെട്ട് വര്‍ഷക്കാലം കേരളത്തിന് അകത്തും പുറത്തും ഉളള എത്രയോ ക്ഷേത്രങ്ങളില്‍ പല തരത്തിലുളള പൂജകള്‍, ആനയെ നടയ്ക്കിരുത്തല്‍,ആനക്കൊട്ടില്‍ സമര്‍പ്പണം, നട സമര്‍പ്പണം പോലുളള കാര്യങ്ങളില്‍ ആദ്യം ക്ഷണിക്കുന്നത് തന്നെയാണ്. കഴിവതും താന്‍ പോകാറുമുണ്ട്.
അത്തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആളുകള്‍ തന്നെ പൂജയ്ക്ക് വിളിക്കുകയും നടകൊണ്ട് പോകാനും മറ്റും പല പ്രാവശ്യം തന്നെ വിളിച്ച് കൊണ്ട് പോയിട്ടുണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ കള്ളത്തരങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കാന്‍ കോടതിയും ബന്ധപ്പെട്ട ആളുകളുമെല്ലാം ഇതിന്റെ പിറകേയുണ്ട്. തന്നില്‍ നിന്നും ഇഡിക്ക് ഉപകാരപ്രദമായ എന്തെങ്കിലും കാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ സത്യം വെളിച്ചത്ത് കൊണ്ട് വരാന്‍ അത് നല്ലതല്ലേ. അത്തരം കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണ് തന്നെ വിളിച്ചിട്ടുളളത്.
എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെ. ഇനിയും വല്ലവരും കുടുങ്ങാനുണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അയ്യപ്പന് വെറുതേ വിടുമോ അവരെയൊക്കെ. 50 വര്‍ഷത്തിന് മുകളിലായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണ് താന്‍. അപ്പോള്‍ തന്റെയും കൂടി കടമയാണ് ഇത് ക്ലീനാക്കുക എന്നത്'' , ജയറാം പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications