സിനിമ വിജയിച്ചില്ലെങ്കിലെന്താ..ജയറാമിന്റെ അടുത്ത പരീക്ഷണം പുസ്തകമെഴുത്ത്
സിനിമകള്‍ തുടരെ പരാജയപ്പെടുമ്പോള്‍ പ്രശസ്ത താരം ജയറാം പുതിയ പരീക്ഷണവുമായി എത്തി. ഇനി പുസ്തകം എഴുതാനാണ് ജയറാമിന്റെ തീരുമാനം. നോവലുകള്‍ എഴുതാനൊന്നുമല്ല താരത്തിന്റെ പുറപ്പാട്. ആനകളെക്കുറിച്ചൊരു പുസ്തകമാണ് എഴുതുന്നത്.
ജയറാമിന്റെ ആനക്കമ്പം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. ഒടുവില്‍ പുസ്തകം എഴുതുന്നതില്‍ എത്തി കാര്യങ്ങള്‍. ജയറാമിന്റെ സ്വന്തം ആനയെക്കുറിച്ചാണോ എഴുതുന്നതു എന്നു ചോദിച്ചാല്‍ അല്ലെന്നു തന്നെ പറയാം. ആനകളെക്കുറിച്ചുള്ള കഥയാണ് പുസ്തകത്തിലുണ്ടാവുക.

'ആള്‍ക്കൂട്ടത്തില്‍ ഒരു ആനപ്പൊക്കം' എന്നാണ് പുസ്തകത്തിന്റെ പേര്. ആനകളോടുള്ള താല്‍പ്പര്യം തന്നെയാണ് പുസ്തകം എഴുതാന്‍ ജയറാമിനെ പ്രേരിപ്പിച്ചതും. എഴുത്തൊക്കെ കഴിഞ്ഞതായാണ് വിവരം. ഇനി പുസ്തകം പ്രകാശനം ചെയ്യേണ്ട ജോലി മാത്രമേയുള്ളൂ.
നവംബറില്‍ പുസ്തകം പ്രകാശനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. വായനക്കാരെ വായിപ്പിച്ചു ബോറടിപ്പിക്കില്ലെന്നും താരം പറയുന്നു.












Click it and Unblock the Notifications