ജയറാമിന്‍റ പൊടി പാറിയ ഓഫ് റോഡ് റൈഡിങ്.. അപകട വീഡിയോയുടെ പിന്നില്‍.. തുറന്ന് പറഞ്ഞ് ജയറാം
കഴിഞ്ഞ ദിവസമാണ് നടന്‍ ജയറാമിന്‍റേതെന്ന പേരില്‍ സോഷ്യല്‍ ഒരു ഓഫ് റോഡ് റൈഡിങ്ങിന്‍റെ വീഡിയോ വൈറലായത്. വളരെ അപകടം നിറഞ്ഞ ഒരു കയറ്റത്തിലൂടെ ടൊയോട്ടോ ലാന്‍ജ് ക്രൂയിസര്‍ ജീപ്പ് കയറി പോകുന്നതും കാണികളെ ഞെട്ടിച്ച് ജീപ്പ് റിവേഴ്സിലേക്ക് വന്നത് അത് ഓടിക്കുന്നയാള്‍ അപകടത്തില്‍ പെടുന്നതുമായിരുന്നു വീഡിയോ.

ഈ അപകട വീഡിയോ പങ്കുവെച്ച് അതിന്‍റെ താഴെ ജയറാം പോണ പോക്ക് കണ്ടോ എന്ന അറിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍ വീഡിയോ പ്രചരിച്ചതോടെ വെട്ടിലായത് നടനും കൂടിയായിരുന്നു. പലരും താരത്തെ വിളിച്ച് അപകടത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
അതോടെ അപകട വീഡിയോയെ കുറിച്ച് വ്യക്തമാക്കി താരം തന്നെ എത്തി. താന്‍ അല്ല ആ വാഹനം ഓടിച്ചതെന്നും തനിക്ക് അപകടമൊന്നും പറ്റിയിട്ടില്ലെന്നും ജയറാം ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.ഇനി അതിനുള്ളില്‍ ആരാണെങ്കിലും ആ വ്യക്തിക്ക് ഒന്നും പറ്റാതിരിക്കട്ടെ. എന്നോട് വിവരം തിരക്കിയവര്‍ക്കും എനിക്ക് വേണ്ടി പ്രാര്‍ത്ഥച്ചവര്‍ക്കും നന്ദി'- ജയറാം പറഞ്ഞു.












Click it and Unblock the Notifications