ദിലീപിനെ അമ്മായിഅമ്മയും പുറത്താക്കും ! കാവ്യ ഉപേക്ഷിക്കുമെന്ന് അമ്മയ്ക്ക് പ്രതീക്ഷ! ശവത്തീ കുത്തല്ലേ

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റത്തിന് അകത്തായതോടെ നടന്‍ ദിലീപിന്റെ ജനപ്രിയ മുഖംമൂടിയാണ് അഴിഞ്ഞ് വീണത്. മഞ്ജുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയപ്പോഴടക്കം ദിലീപിന് ഇരയുടെ മുഖഭാവമായിരുന്നു. ചെയ്യേണ്ടതെല്ലാം ചെയ്യുകയും ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവവും, അതായിരുന്നു പലയിടത്തും ദിലീപ്. ദിലീപിന് വന്‍ മാഫിയ സംഘവുമായി ബന്ധമുണ്ടെന്നെല്ലാം ഇപ്പോള്‍ വാര്‍ത്തകളായി പുറത്ത് വരുന്നു. ദിലീപിന്റെ യഥാര്‍ത്ഥ മുഖം അറിയുന്നവര്‍ പോലും ഇന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ കേട്ട് ഞെട്ടല്‍ അഭിനയിക്കുന്നതിനെ പരിഹസിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കര്‍.

ആ വില്ലന്‍ ദിലീപല്ല..!! നടിയോട് വൈരാഗ്യമുള്ളത് രണ്ട് സ്ത്രീകള്‍ക്ക്..!! ദിലീപ് ബലിയാടോ ??

ദിലീപിനെ പുറത്താക്കി അമ്മ

ദിലീപിനെ പുറത്താക്കി അമ്മ

നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയന്‍ ആയിരുന്ന ഘട്ടത്തില്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അമ്മ കൈക്കൊണ്ടിരുന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ അമ്മ ദിലീപിനെ പടിയടച്ച് പിണ്ഡം വെച്ചു.

പരിഹസിച്ച് ജയശങ്കർ

പരിഹസിച്ച് ജയശങ്കർ

അമ്മയുടെ നിലപാടിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്‌ററ്. ആദ്യം നടനൊപ്പം നില്‍ക്കുകയും പിന്നീട് കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ടപ്പോള്‍ കളംമാറ്റുകയും ചെയ്ത അമ്മയെ ജയശങ്കര്‍ കണക്കിന് പരിഹസിക്കുന്നു.

ദിലീപെന്ന ഫ്രോഡ്

ദിലീപെന്ന ഫ്രോഡ്

അമ്മയുടെ പത്രക്കുറിപ്പെന്ന തരത്തില്‍ പരിഹാസരൂപേണെയാണ് പോസ്‌ററ്. അതിങ്ങനെയാണ്. ദിലീപ് എന്ന് വിളിപ്പേരുള്ള ഗോപാലകൃഷ്ണന്‍ ആള് ഫ്രോഡാണ് എന്ന കാര്യം മലയാള സിനിമാ രംഗത്ത് ആര്‍ക്കും അറിയില്ലായിരുന്നു.

പത്രത്തിൽ നിന്നറിഞ്ഞു

പത്രത്തിൽ നിന്നറിഞ്ഞു

പത്രത്തില്‍ വായിച്ചപ്പോഴാണ് അമ്മ ആ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ യോഗം ചേര്‍ന്ന് ദിലീപിനെ ട്രഷറര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കുകയും അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

അമ്മയും അമ്മായിഅമ്മയും

അമ്മയും അമ്മായിഅമ്മയും

അമ്മ മാത്രമല്ല, വല്യമ്മ, കുഞ്ഞമ്മ, അമ്മൂമ്മ എന്നീ സംഘടനകളും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്. അമ്മായി അമ്മയുടെ വൈകാതെ പുറത്താക്കുമെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു.

കാവ്യയും ഉപേക്ഷിക്കും

കാവ്യയും ഉപേക്ഷിക്കും

പീഡിതയായ സഹോദരിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാവ്യ മാധവന്‍ ദിലീപിനെ ഉപേക്ഷിക്കുമെന്നാണ് അമ്മയുടെ പ്രതീക്ഷ. അല്ലാത്ത പക്ഷം അവളേയും പുറത്താക്കാന്‍ മടിയില്ല.

ഇന്നച്ചനും മുകേഷും ഗണേശ കുമാരനും

ഇന്നച്ചനും മുകേഷും ഗണേശ കുമാരനും

ഇന്നച്ചനും മുകേഷും ഗണേശ കുമാരനും കഴിഞ്ഞ ദിവസം പറഞ്ഞത് സംഘടനയുടെ അഭിപ്രായമല്ല. അവര്‍ ആ അഭിപ്രായം തിരുത്തുകയും ചെയ്തു.

ഞങ്ങളെ എറിയരുത്

ഞങ്ങളെ എറിയരുത്

ദിലീപിന്റെ സ്ഥാപനമായ ദേ പുട്ട് അടിച്ച് തകര്‍ത്ത ഡിഫി സഖാക്കള്‍ക്കും ലക്ഷ്യയ്ക്ക് നേരെ ലക്ഷ്യം വെച്ച യുവമൂര്‍ച്ചക്കാര്‍ക്കും അമ്മയുടെ അഭിവാദനങ്ങള്‍. ആളു തെറ്റി ഞങ്ങളെ എറിയരുതെന്ന് അപേക്ഷ എന്നാണ് ജയശങ്കറിന്റെ വകയായ അമ്മയുടെ കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Advocate A Jayasankar's Facebook Post against AMMA and Dileep
Please Wait while comments are loading...