സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടി പണം വാങ്ങിയിട്ടില്ല? ശത്രുക്കള്‍ പോലും അങ്ങനെ പറയില്ലെന്ന്...
രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കറാണ് ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ച് പോസ്റ്റിട്ടത്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കര്‍. ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്‍റെ കൊടി ശത്രുക്കള്‍ പോലും പറയില്ലെന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ ജയശങ്കര്‍ കുറിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജയശങ്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു ഒരു അധോലോകം തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നത് സത്യമായിരുന്നു. ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മോന്‍ തുടങ്ങിയ വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് ഉമ്മന്‍ ചാണ്ടിക്കു വിനയായതെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

മൂന്നു കൊല്ലം നീണ്ട തെളിവെടുപ്പിനും വാദപ്രതിവാദത്തിനും ശേഷമാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ ഇനിയും താമസം വേണ്ടിവരും.റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ ഉമ്മന്‍ചാണ്ടിയുടെ യശോധാവള്യത്തിന് മങ്ങലേല്‍ക്കും. 2021ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ക്ലെയിം ഇല്ലാതാവുകയും ചെയ്യുമെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മറിച്ച് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് അനുകൂലമായാല്‍ യക്ഷ കിന്നര ഗന്ധര്‍വന്‍മാര്‍ പാടിപ്പുകഴ്ത്തും. മനോരമ മുഖപ്രസംഗം എഴുതും. ഉമ്മന്‍ജി പിടിച്ചാല്‍ കിട്ടാത്ത നിലയിലെത്തുമെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications