Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആനപ്പുറത്തിരിക്കുന്നിടത്തോളം കാലം അലവലാതികളെ പേടിക്കേണ്ട'; എം സ്വരാജിന് ജയശങ്കറിന്റെ മറുപടി

കളളന്മാരെ കാണുമ്പോഴാണ് സഖാവേ നായ്ക്കള്‍ കുരയ്ക്കുന്നത്. ആനപ്പുറത്തിരിക്കുന്നിടത്തോളം കാലം അലവലാതികളെ പേടിക്കണ്ട. എന്നാണ് പോസ്റ്റില്‍ എം സ്വരാജിന് കൊടുത്തിരിക്കുന്ന മറുപടി.

തിരുവനന്തപുരം: എം സ്വരാജ് എംഎല്‍എയ്ക്ക് മറുപടിയപമായി അഡ്വ. ജയശങ്കര്‍. തനിക്കെതിരെ സ്വരാജ് ഫേസ്ബുക്കിലിട്ട പോസ്റ്റിന് ചുട്ട മറുപടി നല്‍കിയാണ് രംഗത്തെത്തിയിരിക്കുന്നത്. 'എസ്എഫ്‌ഐക്കാര്‍ കൊടിയും ചുരുട്ടി സ്ഥലം വിട്ടതോടെ ലോ അക്കാദമി സമരം അവസാനിച്ചു എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇപ്പോള്‍ നടക്കുന്നത് സമരമല്ല, സമരാഭാസമാണ്. എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

കളളന്മാരെ കാണുമ്പോഴാണ് സഖാവേ നായ്ക്കള്‍ കുരയ്ക്കുന്നത്. ആനപ്പുറത്തിരിക്കുന്നിടത്തോളം കാലം അലവലാതികളെ പേടിക്കണ്ട. എന്നാണ് പോസ്റ്റില്‍ എം സ്വരാജിന് കൊടുത്തിരിക്കുന്ന തട്ട്. ' അലവലാതികള്‍ കുരയ്ക്കട്ടെ' എന്ന് പറഞ്ഞായിരുന്നു എം സ്വരാജ് ജയശങ്കറിനെതിരെ പോസ്റ്റിട്ടിരുന്നത്. ആനപ്പുറത്ത് കിടക്കുന്നിടത്തോളം കാലം അലവലാതികളെ പേടിക്കേണ്ടതില്ലെന്നും സ്വരാജിന്റെ പേരെടുത്ത് പറയാതെ പോസ്റ്റില്‍ ജയശങ്കര്‍ വിമര്‍ശിക്കുന്നുണ്ട്.

Jayasankar

നേരത്തേ, ലോ അക്കാദമി വിഷയത്തില്‍ സ്വരാജ് പ്രതികരിക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ട് ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് ഫെയ്‌സ്ബുക്കിലൂടെ തന്നെ കടുത്ത ഭാഷയില്‍ സ്വരാജ് മറുപടി നല്‍കുകയായിരുന്നു. എല്ലാ ചാനലിലും മാറി മാറി കറി അഖിലലോക അലവലാതികള്‍ കുരയ്ക്കട്ടെ എന്നായിരുന്നു പേരെടുത്ത് പറയാതെ സ്വരാജ് വിമര്‍ശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+