• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചന്‍; സാലറി ചലഞ്ചില്‍ സര്‍ക്കാറിനെതിരെ രൂക്ഷ പരിഹാസവുമായി ജയശങ്കര്‍

കേരളത്തിലുടനീളം നാശനഷ്ടങ്ങല്‍ വിതച്ചാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയം കടന്നുപോയത്. ഈ കെടുതികളില്‍ നിന്ന് നാടിന് കരകയറണമെങ്കില്‍ കോടിക്കണക്കിന് രൂപയാണ് വേണ്ടത്. കേന്ദ്രസര്‍ക്കാറിന്റെ സഹായങ്ങള്‍ക്ക് പുറമേ ദുരിതാശ്വാസ നിധിയിലൂടെ വ്യാപക ഫണ്ട് ശേഖരമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഇതിനോടനുബന്ധിച്ച തന്നെയാണ് പ്രവാസികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമടക്കം മുഖ്യമന്ത്രി സാലറി ചലഞ്ച് മുന്നോട്ടുവെച്ചത്. ആദ്യഘട്ടത്തില്‍ വന്‍ സ്വീകാര്യതയായിരുന്നു സാലറി ചലഞ്ചിന് ലഭിച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ ജിവനക്കാരില്‍ അടിച്ചേല്‍പ്പിക്കുന്ന എന്ന ആക്ഷേപം പലകോണുകളില്‍ നിന്ന് ഉണ്ടായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിച്ചെടുക്കുന്നത് കൊള്ളയാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയരുന്നു. ഇപ്പോള്‍ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് ജയശങ്കറും രംഗത്തെത്തയിരിക്കുകയാണ്.

ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക് ഉദ്യോഗസ്ഥരില്‍ നിന്നും ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയാണെന്നായിരുന്നു ക ഴിഞ്ഞ ദിവസം ഹൈക്കോടതി അഭിപ്രായപ്പെട്ടത്. സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ശമ്പളം നല്‍കണം എന്ന് മാത്രമാണ്. ആ നിര്‍ദേശത്തിന്റെ പേരില്‍ നിര്‍ബന്ധമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

നിര്‍ബന്ധിത പിരിവ്

നിര്‍ബന്ധിത പിരിവ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കണം എന്നത് നിര്‍ബന്ധിതമല്ലെന്നും സ്വമേധയാ നല്‍കേണ്ടത് മാത്രമാ എന്നും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും അടക്കം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ സാലറിചലഞ്ചിന്റെ പേരില്‍ പലയിടത്തും നിര്‍ബന്ധിത പിരിവ് നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

കെപിസിസി പ്രസിഡന്‍റ്

കെപിസിസി പ്രസിഡന്‍റ്

ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ അക്കാര്യം വിസമ്മത പത്രം പ്രകാരം അറിയിക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍ ഈ വിസമ്മത പത്രം ധനവകുപ്പ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും നിര്‍ബന്ധിത പിരിവിനെതിരായി രംഗത്തെത്തിയിരുന്നു.

ഗുണ്ടാ പിരിവാണെന്ന്

ഗുണ്ടാ പിരിവാണെന്ന്

ഐസക് സഖാവിന്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചപ്പോള്‍ .അതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതി തന്നെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നപ്പോള്‍ തോമസ് ഐസക്കിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷികനായ ജയശങ്കര്‍. അദ്ദേഹത്തിന്റെ വിമര്‍ശനം ഇങ്ങനെ.

ദുരാരോപണം എന്നേ കരുതിയുളളൂ

ദുരാരോപണം എന്നേ കരുതിയുളളൂ

ഐസക് സഖാവിന്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചപ്പോള്‍ ആരും അതത്ര കാര്യമാക്കിയില്ല. ഹസ്സന്‍ജി രാഷ്ട്രീയ പ്രേരിതമായി ഉന്നയിച്ച ദുരാരോപണം എന്നേ കരുതിയുളളൂ.

കേരള ഹൈക്കോടതിയും പറയുന്നു

കേരള ഹൈക്കോടതിയും പറയുന്നു

എന്നാല്‍, അതുതന്നെ ഇപ്പോള്‍ കേരള ഹൈക്കോടതിയും പറയുന്നു: പിടിച്ചു പറി, കൊളള എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നു. ചമ്മല്‍ എന്ന പദമില്ല, ഐസക്കിന്റെ നിഘണ്ടുവില്‍. അദ്ദേഹം സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി പെന്‍ഷന്‍ ചലഞ്ച് അവതരിപ്പിക്കുന്നു. സര്‍വീസ് പെന്‍ഷന്‍കാര്‍ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കണം.

ക്ഷേമ പെന്‍ഷനുകള്‍ക്കും

ക്ഷേമ പെന്‍ഷനുകള്‍ക്കും

അടുത്ത ഘട്ടത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ക്കും ഇത് ബാധകമാക്കും.സാലറി ചലഞ്ചിന്റെ മൂന്നാം ഭാഗം ഗ്രാറ്റ്വിറ്റി ചലഞ്ച് ആയിരിക്കും. ഈ വര്‍ഷം സേവനത്തില്‍ നിന്ന് പിരിയുന്ന എല്ലാ ജീവനക്കാരുടെയും വിടുതല്‍ ആനുകൂല്യത്തിന്റെ നിശ്ചിതഭാഗം ഖജനാവിലേക്ക് മുതല്‍ കൂട്ടും.

തിന്നുന്ന തച്ചന്‍

തിന്നുന്ന തച്ചന്‍

അടിക്കുറിപ്പ്: കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ തച്ചങ്കരി ഏമാന്റെ ശബരിമല ചലഞ്ച്: നിലക്കല്‍- പമ്പ റൂട്ടില്‍ ചാര്‍ജ് കൂട്ടി. കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചന്‍! എന്നപരിഹാസത്തോടെയാണ് രാഷ്ട്രീയ നീരീക്ഷകനായ ജയശങ്കറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്

ഫെയ്സ്ബുക്ക് പോസ്റ്റ്

ജയശങ്കരുടെ വിമർശനം

English summary
jayasankar facebook post on Salary Challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X