സ്പ്രിംഗ്ളര്‍ കന്നംതിരിവു കാണിച്ചാല്‍ പേടിക്കണ്ട, ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് കൊടുക്കാം; ട്രോള്‍
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ള രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്കളിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇനി വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിന് പിന്നാലെ സര്‍ക്കാര്‍ സ്പ്രിംഗ്ളര്‍ കമ്പനിയുമായുള്ള കരാര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. വിവരങ്ങളുടെ മേല്‍ അന്തിമ തീരുമാനം പൗരനാണെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും കരാറില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ സൈറ്റിലൂടെയാണ് കരാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കര്‍ രംഗത്ത്. മല പോലെ വന്നത് മഞ്ഞു പോലെ മാഞ്ഞു പോയി എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് ജയശങ്കറിന്റെ പരിഹാസം.
ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ച വിവരങ്ങള്‍ നമുക്ക് കാലണ ചിലവില്ലാതെ സ്പ്രിംഗ്ളറിന്റെ സര്‍വറില്‍ സൂക്ഷിച്ചുവെക്കാം. ഉടമസ്ഥാവകാശം നമുക്കു തന്നെ. എപ്പോള്‍ ചോദിച്ചാലും തിരിച്ചു തരും. നമ്മള് ഏല്പിച്ച വിവരം കമ്പനി ഒരു കാരണവശാലും ദുരുപയോഗം ചെയ്യില്ല, മറ്റാര്‍ക്കും കൈമാറുകയുമില്ല. തികച്ചും ഭദ്രം, പരമ സുരക്ഷിതം- പരിഹസിച്ച് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൂര്‍ണരൂപം വായിക്കാം
മല പോലെ വന്നത് മഞ്ഞു പോലെ മാഞ്ഞു പോയി.
സ്പ്രിംഗ്ളര്‍ കരാറും അനുബന്ധ രേഖകളും സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍വ്വം സുതാര്യം, സത്യസന്ധം, തികച്ചും ലാഭകരം.
ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ച വിവരങ്ങള്‍ നമുക്ക് കാലണ ചിലവില്ലാതെ സ്പ്രിംഗ്ളറിന്റെ സര്‍വറില്‍ സൂക്ഷിച്ചുവെക്കാം. ഉടമസ്ഥാവകാശം നമുക്കു തന്നെ. എപ്പോള്‍ ചോദിച്ചാലും തിരിച്ചു തരും. നമ്മള് ഏല്പിച്ച വിവരം കമ്പനി ഒരു കാരണവശാലും ദുരുപയോഗം ചെയ്യില്ല, മറ്റാര്‍ക്കും കൈമാറുകയുമില്ല. തികച്ചും ഭദ്രം, പരമ സുരക്ഷിതം.
Recommended Video
ഇനി അഥവാ സ്പ്രിംഗ്ളര്‍ എന്തെങ്കിലും കന്നംതിരിവു കാണിച്ചാലോ? ഒന്നും പേടിക്കണ്ട. നമുക്ക് ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് കൊടുക്കാം. വളരെ എളുപ്പം, തികച്ചും പ്രായോഗികം.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications