കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിംഗ്‌ളര്‍ കന്നംതിരിവു കാണിച്ചാല്‍ പേടിക്കണ്ട, ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് കൊടുക്കാം; ട്രോള്‍

Google Oneindia Malayalam News

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ള രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്കളിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇനി വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

jayashankar

ഇതിന് പിന്നാലെ സര്‍ക്കാര്‍ സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. വിവരങ്ങളുടെ മേല്‍ അന്തിമ തീരുമാനം പൗരനാണെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും കരാറില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ സൈറ്റിലൂടെയാണ് കരാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കര്‍ രംഗത്ത്. മല പോലെ വന്നത് മഞ്ഞു പോലെ മാഞ്ഞു പോയി എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് ജയശങ്കറിന്റെ പരിഹാസം.

ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ച വിവരങ്ങള്‍ നമുക്ക് കാലണ ചിലവില്ലാതെ സ്പ്രിംഗ്‌ളറിന്റെ സര്‍വറില്‍ സൂക്ഷിച്ചുവെക്കാം. ഉടമസ്ഥാവകാശം നമുക്കു തന്നെ. എപ്പോള്‍ ചോദിച്ചാലും തിരിച്ചു തരും. നമ്മള്‍ ഏല്പിച്ച വിവരം കമ്പനി ഒരു കാരണവശാലും ദുരുപയോഗം ചെയ്യില്ല, മറ്റാര്‍ക്കും കൈമാറുകയുമില്ല. തികച്ചും ഭദ്രം, പരമ സുരക്ഷിതം- പരിഹസിച്ച് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൂര്‍ണരൂപം വായിക്കാം

മല പോലെ വന്നത് മഞ്ഞു പോലെ മാഞ്ഞു പോയി.

സ്പ്രിംഗ്‌ളര്‍ കരാറും അനുബന്ധ രേഖകളും സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍വ്വം സുതാര്യം, സത്യസന്ധം, തികച്ചും ലാഭകരം.

ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ച വിവരങ്ങള്‍ നമുക്ക് കാലണ ചിലവില്ലാതെ സ്പ്രിംഗ്‌ളറിന്റെ സര്‍വറില്‍ സൂക്ഷിച്ചുവെക്കാം. ഉടമസ്ഥാവകാശം നമുക്കു തന്നെ. എപ്പോള്‍ ചോദിച്ചാലും തിരിച്ചു തരും. നമ്മള്‍ ഏല്പിച്ച വിവരം കമ്പനി ഒരു കാരണവശാലും ദുരുപയോഗം ചെയ്യില്ല, മറ്റാര്‍ക്കും കൈമാറുകയുമില്ല. തികച്ചും ഭദ്രം, പരമ സുരക്ഷിതം.

Recommended Video

cmsvideo
CPM സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല | Oneindia Malayalam

ഇനി അഥവാ സ്പ്രിംഗ്‌ളര്‍ എന്തെങ്കിലും കന്നംതിരിവു കാണിച്ചാലോ? ഒന്നും പേടിക്കണ്ട. നമുക്ക് ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് കൊടുക്കാം. വളരെ എളുപ്പം, തികച്ചും പ്രായോഗികം.

English summary
Jayashankar Facebook Post Mocking The Government And The CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X