കെസി അബുവും വിജെ പൗലോസും ഭൂമിക്ക് ഭാരമായവര്‍, ബിന്ദു കൃഷ്ണയെ പ്രത്യേകം അഭിനന്ദിച്ച് ജയശങ്കര്‍...
പതിനാല് ജില്ലകളിലും പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിലും, യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയതിലും ജയശങ്കര്‍ കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതില്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കേറ്റ് എ ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒരു നല്ല കാര്യം രാഹുല്‍ ഗാന്ധി ചെയ്താലും നമ്മള് അംഗീകരിക്കണം, അഭിനന്ദിക്കണം എന്ന് പറഞ്ഞത്.
പതിനാല് ജില്ലകളിലും പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിലും, യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയതിലും ജയശങ്കര്‍ കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു. ഭൂമിക്ക് ഭാരമായ കെ സി അബുവിനെയും, വി ജെ പൗലോസിനെയും മാറ്റി യുവതുര്‍ക്കികളായ ടി സിദ്ദീഖ്, ടി എന്‍ പ്രതാപന് തുടങ്ങിയ യുവതുര്‍ക്കികളാണ് വരുന്നതെന്നും, ബിന്ദു കൃഷ്ണയെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ജയശങ്കറിന്റെ പോസ്റ്റിലൂടെ...

14 പേരെയും ഒറ്റയടിക്ക് പിരിച്ചുവിട്ടു
ഒരു നല്ല കാര്യം രാഹുല്‍ ഗാന്ധി ചെയ്താലും അംഗീകരിക്കണം, അഭിനന്ദിക്കണം. കേരളത്തിലെ 14 ഡിസിസി അധ്യക്ഷന്മാരെയും ഒറ്റയടിക്ക് പിരിച്ചുവിട്ടു.

വരുന്നത് യുവതുര്‍ക്കികള്‍
കെസി അബുവിനെയും വിജെ പൗലോസിനെയും പോലെ ഭൂമിക്ക് ഭാരമായവരാണ് പോകുന്നതെന്നും, പ്രതാപന്, സിദ്ദീഖ്, ലിജു തുടങ്ങിയ യുവതുര്‍ക്കികളാണ് വരുന്നതെന്നുമാണ് ജയശങ്കര്‍ അഭിപ്രായപ്പെട്ടത്.

വേറെ പാര്‍ട്ടികളിലൊന്നും ഒരു വനിതയും അധ്യക്ഷസ്ഥാനത്ത് ഇരുന്നിട്ടില്ല
മൂന്നു പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതും, സിആര്‍ മഹേഷും, സിവി പത്മരാജനുമൊക്കെയുള്ള കൊല്ലത്ത് ബിന്ദു കൃഷ്ണയെ അധ്യക്ഷയാക്കിയതിനെയും അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. സിപിഎം,ലീഗ്,കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലൊന്നും ഒരു വനിത ജില്ലാ നേതൃസ്ഥാനത്തേക്ക് എത്തിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

കൊല്ലം ഡിസിസിയ്ക്ക് പ്രത്യേക അഭിനന്ദനം
കൊല്ലം ഡിസിസിയ്ക്കും ബിന്ദു കൃഷ്ണയ്ക്കും മംഗളം നേര്‍ന്നാല്‍ മതിയാകില്ല അതിനാല്‍ മനോരമ നേരുന്നു എന്നു പറഞ്ഞാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications