കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവര്‍ത്തനം സഹിക്കാന്‍ വയ്യ; വാക്കുകള്‍ നിയന്ത്രിക്കണം

Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സൂപ്രീംകോടതി വിധി വന്നപ്പോള്‍ പരസ്യമായി തന്നെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയ വ്യക്തിയായിരുന്നു രാഹുല്‍ ഈശ്വര്‍.

<strong>'നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ജയിക്കും'; ബിജെപിക്കെതിരെ എന്തുവീട്ടുവീഴ്ച്ചക്കും തയ്യാർ: രാഹുല്‍</strong>'നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ജയിക്കും'; ബിജെപിക്കെതിരെ എന്തുവീട്ടുവീഴ്ച്ചക്കും തയ്യാർ: രാഹുല്‍

വിധി വരുന്നതിന് മുമ്പുള്ള തന്റെ നിലപാട് വിധി വന്നപ്പോള്‍ രാഹുല്‍ ഈശ്വര്‍ ശക്തമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സ്ത്രീകളെ അണിനിരത്തി ആദ്യമായി വലിയ പ്രതിഷേധം സംഘടിപ്പിച്ചതും രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലായിരുന്നു.

വിശ്വസികളുടെ വികാരം

വിശ്വസികളുടെ വികാരം

വിശ്വസികളുടെ വികാരം ആളിക്കത്തിക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയിലും നടത്തിയത്. രാഹുല്‍ ഈശ്വറിന്റെ ഈ രീതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.

സഹിക്കാവുന്നതിനും അപ്പുറം

സഹിക്കാവുന്നതിനും അപ്പുറം

രാഹുല്‍ ഈശ്വറിന്റെ പ്രതികരണങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറമാണെന്നാണ് അമേരിക്കയില്‍ ഗവേഷകയായ ജയശ്രീ നായര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നത്. അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സ്വാമി ശരണം!

സ്വാമി ശരണം!

സ്വാമി ശരണം!
രാഹുല്‍ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവര്‍ത്തനം സഹിക്കാന്‍ വയ്യാതെ എഴുതുകയാണ്. മാളികപുറം സഹസ്രാബ്ധങ്ങളായി അയ്യപ്പന്റെ മുന്‍പില്‍ തന്നെയാണല്ലോ.

യോഗിവര്യനായ അയ്യപ്പനെ

യോഗിവര്യനായ അയ്യപ്പനെ

അവിടെ യുവതികള്‍ പോയാല്‍ അദ്ധേഹത്തിന്റെ ബ്രഹ്മചര്യത്തിനല്ല പകരം ലക്ഷക്കണക്കിന് വരുന്ന സ്വാമിമാരില്ലേ, തുളസിമാലയണിഞ്ഞു 41 ദിവസം കഠിന വ്രതമെടുത്തു മലചവിട്ടി പതിനെട്ടാംപടി കയറി വരുന്ന അവരുടെ ബ്രഹ്മചര്യത്തിനു ക്ഷതമേല്‍ക്കാതെ യോഗിവര്യനായ അയ്യപ്പനെ അതേ യോഗനിഷ്ഠയില്‍ ദര്‍ശിച്ചു മടങ്ങണം

ധര്‍മ്മപത്‌നിയുടെ അര്‍ത്ഥം

ധര്‍മ്മപത്‌നിയുടെ അര്‍ത്ഥം

അവിടുത്തെ അനുഗ്രഹം സ്വാമിമാരെ യോഗനിഷ്ഠയോടെ ശബരിമലയിലേക്കയക്കുന്ന ധര്‍മ്മപത്‌നിക്കും അവരുടെ കുടുംബത്തിനും അനിവാര്യം തന്നെ. ധര്‍മ്മപത്‌നിയുടെ അര്‍ത്ഥം ഇവിടെ പ്രസക്തമാണ്.

ധര്‍മ്മം നിലനിര്‍ത്തുന്നതില്‍

ധര്‍മ്മം നിലനിര്‍ത്തുന്നതില്‍

ധര്‍മ്മം നിലനിര്‍ത്തുന്നതില്‍ അവര്‍ പങ്കാളികളാണ്. സനാതന ധര്‍മ്മത്തില്‍ ശിവനില്ലാതെ ശക്തിക്കോ ശക്തിയയില്ലാതെ ശിവനോ നിലനില്പില്ല, അവര്‍ പരസ്പരപൂരകങ്ങളാണ്.

ഡയലോഗുകള്‍ ഒഴിവാക്കുമല്ലോ

ഡയലോഗുകള്‍ ഒഴിവാക്കുമല്ലോ

മണ്ഡലകാലത്തെ തിരക്കില്‍ യുവതികളുടെ സാന്നിദ്ധ്യം ഒഴിവാക്കി മറ്റു സമയങ്ങളില്‍ ദര്‍ശനം ആവാമല്ലോ. ദൈവത്തെ ഓര്‍ത്തു പെണ്ണുങ്ങളെ അങ്ങോട്ട് കയറ്റി അവിടം വൃത്തികേടാക്കാന്‍ സമ്മതിക്കില്ല എന്നൊക്കെയുള്ള ഡയലോഗുകള്‍ ഒഴിവാക്കുമല്ലോ.

ഫെയ്സ്ബുക്ക് പോസ്റ്റ്

ജയശ്രീ നായര്‍

English summary
jayasree nair against rahul easwer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X