• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഞാന്‍ ആ വിവാഹം മുടക്കി; വിശദീകരണവുമായി മലയാളി ടെലിവിഷന്‍ അവതാരക

Google Oneindia Malayalam News

എറണാകുളം: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവതീ യുവാക്കളുടെ വിവാഹം ടെലിവിഷന്‍ അവതാരകയായ ശ്രീജ നായര്‍ തടയാന്‍ ശ്രമിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. വിവാഹിതരാവാന്‍ തീരുമാനിച്ച യുവതിയുടേയും യുവാവിന്‍റെയും ചിത്രങ്ങളും മേല്‍വിലാസവും സഹിതമായിരുന്നു ശ്രീജ നായര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

<strong>ധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന്‍ ഇന്നെത്തും</strong>ധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന്‍ ഇന്നെത്തും

വിവാഹ വിവരം ഹിന്ദു ഹെല്‍പ് ലൈന്‍ സംഘടനയെ അറിയിക്കണമെന്നായിരുന്നു കുറിപ്പില്‍ ശ്രീജ ആവശ്യപ്പെട്ടത്. ശ്രീജയുടെ കുറിപ്പിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എന്തുകൊണ്ട് ഞാന്‍ ആ വിവാഹത്തിന് തടസ്സം നിന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ജയശ്രീ നായര്‍ വീണ്ടും ഫേസ്ബുക്കില്‍ കുറിപ്പ് ഇടുന്നത്.

എതിരല്ല

എതിരല്ല

വിവാദമായ പോസ്റ്റ് പിന്‍വലിച്ചതിന്‍റെ കാരണമടക്കം വ്യക്തമാക്കിയാണ് ശ്രീജ നായര്‍ പുതിയ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രണയവിവാഹത്തിനോ ഞാന്‍ എതിരല്ലെന്നും ശ്രീജ വ്യക്തമാക്കുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വിവാഹിതരാകാൻ തീരുമാനിക്കുന്നവർ

വിവാഹിതരാകാൻ തീരുമാനിക്കുന്നവർ

ഞാൻ എന്ത് ഉദ്ദേശിച്ചാണോ ഈ പോസ്റ്റ് ഇവിടെ ഷെയർ ചെയ്തത് അക്കാര്യം നടന്നതു കൊണ്ട് ഈ പോസ്റ്റ് പിൻവലിക്കുന്നു പ്രണയ വിവാഹത്തിനോ ഇന്റർ കാസ്റ്റ് മാര്യേജിനോ ഞാൻ എതിരല്ല. എന്നാൽ വിവാഹിതരാകാൻ തീരുമാനിക്കുന്നവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പാകതയും കൂടി ഉണ്ടാകണം.

വരുമാനം ഉണ്ടാകണം

വരുമാനം ഉണ്ടാകണം

മിനിമം ഭർത്താവിനെങ്കിലും ഒരു ചെറിയ വരുമാനം ഉണ്ടാകണം. 21 വയസ്സായ ഭർത്താവിന് ഒരു ഡിഗ്രി / ഡിപ്ലോമ സർട്ടിഫിക്കറ്റ് മാത്രമേ ഈ പ്രായത്തിൽ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ടാകൂ.

പ്രായം

പ്രായം

പെൺകുട്ടിക്ക് 19 വയസ്സ്- എന്നെ തെറി വിളിക്കാനും വിമർശിക്കാനും നടക്കുന്നവരുടെ വീടുകളിൽ ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ഉണ്ടാകുമല്ലോ. 21 വയസ്സുള്ള ചെറുപ്പക്കാരും - വോട്ട് ഇടാൻ 18 വയസ്സ് പൂർത്തിയാക്കിയാൽ മതി.

വിമർശിക്കാനും തെറി വിളിക്കാനും

വിമർശിക്കാനും തെറി വിളിക്കാനും

എങ്കിലും ഇനിയുള്ള കാലത്ത് ശക്തമായ ഒരു കുടുംബം വേണമെങ്കിൽ പക്വമായി ചിന്തിക്കുന്ന ഭാര്യ ഭർത്താക്കൻമാരും ജീവിക്കാനുള്ള വരുമാന മാർഗ്ഗവും ഉണ്ടാകണം. ഫെയിസ് ബുക്കിൽ വിമർശിക്കാനും തെറി വിളിക്കാനും ഇതിന്റെ ഒന്നും ആവശ്യമില്ല.

പ്രണയ വിവാഹങ്ങൾക്ക്

പ്രണയ വിവാഹങ്ങൾക്ക്

എന്നാലും എങ്കിലും നെറ്റ് ചാർജ് ചെയ്യാൻ കാശ് തന്നെ വേണം. കുടുംബത്തിന്റെ സപ്പോർട്ട് ഇല്ലാത്ത പ്രണയ വിവാഹങ്ങൾക്ക് വരുമാന മാർഗം ഒന്നും ഇല്ലാത്ത ഒരു ഘട്ടം വന്നാൽ അതുവരെ ഉണ്ടായിരുന്ന പ്രണയത്തിന്റെ നിറവും മണവുമൊക്കെ അങ്ങ് പോകും.

ഒരു കാര്യവുമില്ല

ഒരു കാര്യവുമില്ല

പിന്നെ നടക്കുന്ന കാര്യങ്ങൾ ഓരോരുത്തർക്കും സ്വയം ചിന്തിക്കാവുന്നതേ ഉള്ളൂ. കാര്യങ്ങൾ മനസ്സിലാക്കാൻ കണ്ണൊന്ന് തുറന്ന് ചുറ്റും നോക്കിയാൽ മതി. പക്ഷേ കണ്ണടച്ചു വച്ചിട്ട് ചുറ്റും ഇരുട്ടാണ് - ഒന്നും കാണാനാകുന്നില്ല എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും ശ്രീജ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ശാസ്തമംഗലം

ശാസ്തമംഗലം

ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ പതിച്ച നോട്ടീസായിരുന്നു ശ്രീജ നായര്‍ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹം ചെയ്യുന്നതിനെ തടസപ്പെടുത്തും എന്ന പരസ്യമായ വർഗ്ഗീയ വെല്ലുവിളിയാണ് ഉണ്ടായിക്കുന്നതെന്നായിരുന്നു ഹരീഷ് വാസുദേവൻ വിഷയത്തില്‍ പ്രതികരിച്ചത്.

ഹരീഷ് വാസുദേവന്‍

ഹരീഷ് വാസുദേവന്‍

പ്രായപൂർത്തിയായ രണ്ട് ചെറുപ്പക്കാർ മതം മാറാതെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത് ഒരു മതേതര സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും നല്ല മാതൃകയാണ്. ഇത് ഒറ്റപ്പെട്ട ശ്രമമല്ലെന്നും സമാനമായ കൂട്ടായ പരിശ്രമങ്ങൾ സമൂഹമാധ്യമത്തിൽ ധാരാളം നടക്കുന്നുണ്ടെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

മതരഹിതമായ വിവാഹങ്ങൾ

മതരഹിതമായ വിവാഹങ്ങൾ

മതരഹിതമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്പെഷ്യൽ മാര്യേജ് ആക്ടിന്‍റെ അന്തസത്തയെന്നും അതിനെ മതത്തിന്‍റെ പേരിൽ തടയുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ മായ കൃഷ്ണൻ അഭിപ്രായപ്പെട്ടത്.

English summary
jayasree nair on hail to prevent inter cast marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X