ആ കാറീന്നുള്ള കൂട്ട നിലവിളി ഇപ്പോലും എന്റെ ചെവീലുണ്ട്...!! ജയസൂര്യയുടെ പോസ്റ്റ് വൈറൽ...!!
കോഴിക്കോട്: നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും അത് ചൂണ്ടിക്കാണിക്കാനും ശ്രമിക്കാറുണ്ട് നടന്‍ ജയസൂര്യ. ജയസൂര്യയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. മലപ്പുറത്തെ സ്വകാര്യബസ്സുകളുടെ മരണപ്പാച്ചിലിന് എതിരെയാണ് നടന്റെ പോസ്റ്റ്. നടന് സംഭവിച്ചതിന് സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേരാണ് പോസ്റ്റ്‌ന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ഇപ്പോ കണ്ട കാഴ്ച.... (കാലിക്കറ്റ് ... കാക്കഞ്ചേരി)
ഷൂട്ടിംങ്ങ് കഴിഞ്ഞ് തിരിച്ച് പോകായിരുന്നു ഒരു ടേണിങ്ങിൽ വെച്ച് ഒടുക്കത്തെ സ്പീഡിൽ ഈ ബസ്സ് ഞങ്ങളെ ഓവർ ടേക്ക് ചെയ്തതാ... ദാ. മുന്നിലൂടെ വന്ന കാർ, കുടുംബമായിട്ട് അങ്ങനെത്തന്നെ ഈ ബസ്സിന്റെ അടിയിൽ പോകണ്ടതായിരുന്നു ...... ഒരു മുടിനാരിഴയക്കാണ് ആ കുടുബം രക്ഷപ്പെട്ടത്... ആ കാറീന്നുള്ള കൂട്ട നിലവിളി ഇപ്പോലും എന്റെ ചെവീലുണ്ട്.. എന്റെ ചേട്ടൻമാരെ നിങ്ങളും ജീവിയ്ക്കാൻ വേണ്ടി ആയിരിക്കും ഓടുന്നത് പക്ഷേ അത് മറ്റൊരാളുടെ ജീവൻ എടുത്തിട്ടാവരുത്....












Click it and Unblock the Notifications