കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയസൂര്യയുടെ ഭാര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി.. മറുപണി കൊടുത്ത് ജയസൂര്യ.. വിരുതൻ കണ്ടം വഴി ഓടി!

Google Oneindia Malayalam News

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരമാണ് നടന്‍ ജയസൂര്യ. സമൂഹ്യവിഷയങ്ങളില്‍ ഇടപെടുന്ന ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വാര്‍ത്തയാവാറുമുണ്ട്. ജയസൂര്യയ്ക്ക് സിനിമയിലെ തിരക്കുകള്‍ ആണെങ്കില്‍ ഭാര്യ സരിതയ്ക്ക് ദേജാവു എന്ന വസ്ത്രവ്യാപാര സ്ഥാപത്തിലെ തിരക്കുകളാണ്. തന്റെ ഭാര്യയ്ക്ക് കഴിഞ്ഞ ദിവസം കിട്ടിയ ഒരു മുട്ടന്‍പണി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ.

മാസങ്ങൾ നീണ്ട ആസൂത്രണം.. ഒടുക്കം പെണ്ണായെത്തി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം.. ശേഷം കൊല!!മാസങ്ങൾ നീണ്ട ആസൂത്രണം.. ഒടുക്കം പെണ്ണായെത്തി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം.. ശേഷം കൊല!!

സരിതയ്ക്ക് കിട്ടിയ പണി

സരിതയ്ക്ക് കിട്ടിയ പണി

സോഷ്യല്‍ മീഡിയ സജീവമായ ഈ കാലത്ത് അത് വഴി നടക്കുന്ന തട്ടിപ്പുകളും കണക്കില്ലാതെ പെരുകുകയാണ്. ഫേസ്ബുക്ക് വഴിയാണ് സരിത ജയസൂര്യയ്ക്ക് നല്ല മുട്ടന്‍ പണി കിട്ടിയത്. ഇക്കാര്യം ജയസൂര്യ തന്നെ തുറന്ന് പറഞ്ഞിരിക്കുന്നു.

ദേജാവു മുന്നിൽ

ദേജാവു മുന്നിൽ

സരിത ജയസൂര്യ നടത്തുന്ന പ്രശസ്തമായ വസ്ത്രവ്യാപാര സ്ഥാപനമാണ് ദേജാവു. ഫേസ്ബുക്കിലെ പേജിന് ആരാധകര്‍ നിരവധിയുണ്ട്. ഓണ്‍ലൈന്‍ കച്ചവടത്തിലും സരിതയുടെ സ്ഥാപനം പിന്നിലല്ല.

ഫേസ്ബുക്ക് പേജ് ഹൈക്ക് ചെയ്തു

ഫേസ്ബുക്ക് പേജ് ഹൈക്ക് ചെയ്തു

അത് തന്നെയാണ് ഒരു തട്ടിപ്പുകാരന്‍ അവസരമായി എടുത്തതും. സരിത ജയസൂര്യയുടെ ഫേസ്ബുക്ക് പേജ് ഹൈക്ക് ചെയ്തു എന്ന് തെറ്റിദ്ധരിപ്പിച്ച പണം തട്ടാനാണ് ഒരു വിരുതന്‍ ശ്രമം നടത്തിയത്. പക്ഷേ കയ്യോടെ പിടികൂടി.

നമ്പർ പങ്കുവെച്ച് നടൻ

നമ്പർ പങ്കുവെച്ച് നടൻ

ഇക്കാര്യം ജയസൂര്യ തന്നെ വിവരിക്കുന്നു. ഒരു പ്രധാനപ്പെട്ട മെസ്സേജ് പങ്കുവെയ്ക്കുന്നു എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ശേഷം ഒരു ഫോണ്‍ നമ്പറും താരം പങ്കുവെച്ചു.

ഇതൊന്ന് സേവ് ചെയ്തോളൂ

ഇതൊന്ന് സേവ് ചെയ്തോളൂ

8918419048 എന്ന നമ്പറാണ് ജയസൂര്യ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ നമ്പര്‍ ഒന്ന് സേവ് ചെയ്ത് വെച്ചോളൂ. കാരണം ഈ നമ്പറില്‍ നിന്നാണ് തന്റെ ഭാര്യയുടെ സ്ഥാപനത്തിലേക്ക് ഒരു ഫോണ്‍കോള്‍ വന്നത്.

സൈബര്‍ സെല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നത്രേ

സൈബര്‍ സെല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നത്രേ

ഫേസ്ബുക്കിന്റെ സൈബര്‍ സെല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് എന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ വിളി വന്നത്. നിങ്ങളുടെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തിട്ടുണ്ട് എന്ന് വിളിച്ച വ്യക്തി പറഞ്ഞു.

വെരിഫിക്കേഷൻ കോഡ് വേണം

വെരിഫിക്കേഷൻ കോഡ് വേണം

പേജ് ഉടനെ സംരക്ഷിക്കണമെന്നും അയാള്‍ പറഞ്ഞു. ട്രൂ കോളറില്‍ സൈബര്‍ കാള്‍ സെന്റര്‍ എന്നാണ് നമ്പറിന്റെ വിലാസം കാണിച്ചത്. ഗൂഗിള്‍ വെരിഫിക്കേഷന്‍ കോഡ് അയച്ചിട്ടുണ്ട് എന്നും അയാള്‍ ഫോണില്‍ പറഞ്ഞു.

ആവശ്യം 25,000 രൂപ

ആവശ്യം 25,000 രൂപ

കോഡ് സ്ഥിരീകരിക്കാന്‍ വേണ്ടി അതൊന്നു കൂടി വായിക്കാമോ എന്നും സരിതയുടെ ആ വ്യക്തി ആവശ്യപ്പെട്ടു. സരിത കോഡ് പറഞ്ഞതും അയാള്‍ പറയുകയാണ്, ഫേസ്ബുക്ക് പേജിന് ഇരുപത്തി അയ്യായിരം രൂപയുടെ പെന്‍ഡിംഗ് ഉണ്ട് എന്ന്.

പിറകേ മെസ്സേജും വന്നു

പിറകേ മെസ്സേജും വന്നു

ഈ പണം ഉടന്‍ തന്നെ പേടിഎം വഴി അയക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ സരിതയ്ക്ക് എന്തോ കല്ലുകടി തോന്നുകയും ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. പിറകേ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു.

പണമില്ലെങ്കിൽ പണി

പണമില്ലെങ്കിൽ പണി

അത് ഇങ്ങനെ ആയിരുന്നു. നിങ്ങളുടെ ഫേസ്ബുക്ക് പേജ് ഞാന്‍ ഹാക്ക് ചെയ്തു. പറഞ്ഞ പണം തന്നില്ല എങ്കില്‍ ആ ഫേസ്ബുക്ക് അക്കൗണ്ട് എനി ഉപയോഗിക്കാന്‍ സാധിക്കില്ല എന്നായിരുന്നു ഭീഷണി.

വിരുതന് ഇത് തന്നെ പണി

വിരുതന് ഇത് തന്നെ പണി

ഫേസ്ബുക്കില്‍ ജിനു എന്നൊരു സുഹൃത്ത് ഉണ്ടായത് കൊണ്ട് കുഴപ്പങ്ങളൊന്നും ഉണ്ടായില്ലെന്ന് ജയസൂര്യ പറയുന്നു. ഇയാള്‍ നിരവധി പേരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇത്തരത്തില്‍ ഹാക്ക് ചെയ്തിട്ടുണ്ട് എന്ന് പിന്നീട് അറിഞ്ഞുവെന്നും ജയസൂര്യ പറയുന്നു.

അടുത്ത അങ്കം നിങ്ങളുടെ നെഞ്ചത്ത്

അടുത്ത അങ്കം നിങ്ങളുടെ നെഞ്ചത്ത്

ഇയാളുടെ ഫോണ്‍ നമ്പര്‍ ഒരു തവണ കൂടി പോസ്റ്റില്‍ കുറിച്ചിരിക്കുന്ന ജയസൂര്യ വയനക്കാര്‍ക്ക് ഒരു ഉപദേശവും നല്‍കുന്നു. ഈ ഹാക്കര്‍ മോന്റെ നമ്പര്‍ ഒന്ന് സേവ് ചെയ്ത് വെച്ചോളൂ. അല്ലെങ്കില്‍ അടുത്തത് നിങ്ങളുടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കമെന്ന് താരം മുന്നറിയിപ്പ് നല്‍കുന്നു.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജയസൂര്യ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്

English summary
Actor Jayasurya's facebook post about hacker who tried to Hack his wife's account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X