വയലാര്‍ രാമവര്‍മ്മ പുരസ്‌ക്കാരം ജയസൂര്യയ്ക്ക്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ പുരസ്‌ക്കാരം ജയസൂര്യയ്ക്ക്. മികച്ച നടനുള്ള പുരസ്‌ക്കാരമാണ് ജയസൂര്യയെ തേടിയെത്തിയത്. വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദി പ്രഖ്യാപിച്ച ചലച്ചിത്ര-ടിവി പുരസ്‌ക്കാരങ്ങളിലാണ് ജയസൂര്യയും അര്‍ഹനാനായത്.
ജയസൂര്യ നായകനായ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുകയും ചെയ്ത സു സു സുധീവാത്മീകം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്ത് ശങ്കറാണ് മികച്ച സംവിധായകന്‍. ജലം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്ക നായര്‍ മികച്ച നടിയായി തിരഞ്ഞെടക്കപ്പെട്ടു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

അംഗീകാരം
സു സു സുധീവാത്മീകത്തിലെ അഭിനയത്തിനാണ് ജയസൂര്യയെ തേടി വയലാര്‍ രാമവര്‍മ്മ പുരസ്‌ക്കാരം എത്തുന്നത്.

മികച്ച ചിത്രം
മികച്ച ചിത്രമായി സു സു സുധീവാത്മീകം തിരഞ്ഞെടുക്കപ്പെട്ടു

രഞ്ജിത്ത് ശങ്കര്‍
സു സു സുധീവാത്മീകം ഒരുക്കിയ രഞ്ജിത്ത് ശങ്കറാണ് മികച്ച സംവിധായകന്‍

പ്രിയങ്ക
ജലം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്ക നായര്‍ക്ക് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. കവിയൂര്‍ പൊന്നമ്മയ്ക്ക് ചലച്ചിത്ര രത്‌ന പുരസ്‌ക്കാരവും നെടുമുടി വേണുവിന് വയലാര്‍ കലാശ്രേഷ്ഠ പുരസ്‌ക്കാരവും നല്‍കും

അവാര്‍ഡുകള്‍
ടിവി രംഗത്തെ അവാര്‍ഡുകളില്‍ മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍ (മാതൃഭൂമി ന്യൂസ്), എന്റെ പുഴ (ഏഷ്യാനെറ്റ് ന്യൂസ്), പ്രൊഡ്യൂസര്‍-യമുന എസ്എം, പ്രതീശ് (മഴവില്‍ മനോരമ), അവതാരക-ആനി (അമൃത ടിവി) എന്നിവരും അര്‍ഹരായിട്ടുണ്ട്.












Click it and Unblock the Notifications