ജയസൂര്യ അല്ല ഞാന്‍ പറഞ്ഞ ആ നടന്‍: തുറന്ന് പറഞ്ഞ് സോണിയ മല്‍ഹാർ, ആരും അവസരം മുതലെടുക്കരുത്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തനിക്ക് സിനിമ രംഗത്ത് നിന്നും നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞ് മുന്നോട് വന്ന താരമായിരുന്നു സോണിയ മല്‍ഹാർ. 2013 ല്‍ സിനിമ ലൊക്കേഷനില്‍ എത്തിയ തന്നെ അന്നത്തെ ഒരു സൂപ്പർ സ്റ്റാർ കടന്നുപിടിച്ചെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
'തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു ദുരനുഭവം ഉണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലലറ്റിൽ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിക്കുകയായിരുന്നു. വളരേയേറെ ആരാധിച്ചിരുന്നു ഒരു നടനായിരുന്നു അദ്ദേഹം. അങ്ങനേയുള്ള ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായപ്പോള്‍ പേടിച്ചു പോയി' എന്നായിരുന്നു സോണിയ വ്യക്തമാക്കിയത്.

സോണിയയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ ആ സൂപ്പർ താരം ജയസൂര്യ ആണെന്ന തരത്തില്‍ വലിയ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയർന്ന് വന്നിരുന്നു. ചിലർ താരത്തിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുടെ കമന്റ് ബോക്സുകളില്‍ പോയി വലിയ വിമർശനങ്ങളും ഉന്നയിച്ചു. ആ താരം ആരെന്ന് തുറന്ന് പറയാന്‍ സോണിയ തയ്യാറാകാത്തതും ആരോപണങ്ങള്‍ ശക്തമാകാന്‍ ഇടയാക്കി.
എന്നാല്‍ താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്നാണ് സോണിയ മല്‍ഹാർ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. പ്രമുഖരുടെ മുഖംമൂടി അഴിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. നിയമപരമായ നടപടികള്‍ ഈ വിഷയത്തിലുണ്ടാകുകയാണെങ്കില്‍ ആ പേര് അന്വേഷണ സംഘത്തിന് മുന്നില്‍ ആ പേര് വെളിപ്പെടുത്തുമെന്നും താരം വ്യക്തമാക്കുന്നു.
എന്റെ വെളിപ്പെടുത്തലിന് പിന്നാലെ പല നടന്മാരുടേയും സൂപ്പർ താരങ്ങളുടേയും പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയർന്ന് കേട്ടു. ലാലേട്ടൻ, ദുൽഖർ, ജയസൂര്യ അടക്കം പലരുടെയും പേരുകൾ പറയുന്നു. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് വലിയ വിഷമമുണ്ട്. അവരുടെ വീട്ടുകാർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടിലും നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. ആളുകള്‍ പല ഊഹപോഹങ്ങളും സൃഷ്ടിക്കുമെന്നും സോണിയ പറയുന്നു.
എനിക്ക് ആരേയും ഭയമില്ല. എന്നാല്‍ ഒരു മെന്റല്‍ ട്രോമയിലേക്ക് കടന്നുപോകാനാകില്ല. ഒരു വിധവയാണ് ഞാന്‍. മക്കളും ഉത്തരവാദിത്തങ്ങളുമുണ്ട്. തമിഴില്‍ ഒരു സിനിമയും വരാനുണ്ട്. ആ വ്യക്തിയുടെ പേര് പറഞ്ഞ് അയാളെ ആളുകളുടെ മുന്നില്‍ നിർത്താന്‍ താല്‍പര്യമില്ല. ദയവായി ജയസൂര്യ അടക്കമുള്ള നടന്മാരെ എന്റെ പേരുമായി ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കരുത്.
ഞാന്‍ പറഞ്ഞത് കാരണം ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവർ കേസ് കൊടുക്കുക. അപ്പോള്‍ ഞാന്‍ അതിന് മറുപടി കൊടുക്കും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ചോദിക്കുകയാണെങ്കില്‍ എന്നെ ഉപദ്രവിച്ച ആ നടന്റെ പേരും തീർച്ചയായും പറയും. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ പെണ്ണായി ജീവിച്ചിട്ടു കാര്യമില്ല. അത്രത്തോളം വൃത്തികേടുകളല്ലേ എല്ലാവരും കാട്ടിക്കൂട്ടിയതെന്നും സോണിയ വ്യക്തമാക്കുന്നു.
അതേസമയം തന്നെ എന്റെ പരാതിക്കു സമാനമായ ആരോപണം ഉന്നയിച്ച മിനു എന്ന നടിയെ എനിക്കറിയില്ല. അത് മാത്രമല്ല, അവർ ആരോപണം ഉന്നയിച്ച ആളുകളില്‍ നിന്നും എനിക്ക് യാതൊരു വിധത്തിലുള്ള മോശം അനുഭവവും ഉണ്ടായിട്ടില്ല. ഈ അവസരം ദുരുപയോഗം ചെയ്യരുതെന്നാണ് എല്ലാവരോടും പറയാനുള്ളത്. പരസ്പരം ഇഷ്ടപ്പെട്ട ശേഷം പരസ്പരം ബന്ധപ്പെട്ട ശേഷം അത് പിന്നീട് ആരോപണമായി ഇവിടേക്കു കൊണ്ടുവരരുത്. എന്നാല്‍ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടക്കാന്‍ ശ്രമിച്ചാല്‍ പരാതി നല്‍കിയിരിക്കണമെന്നും സോണിയ മല്‍ഹാർ കൂട്ടിച്ചേർക്കുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications