വിദേശത്തേക്ക് പോകേണ്ടെന്ന് നടന്‍ ജയസൂര്യയോട് കോടതി..പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ മാറ്റിവെച്ചു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിന് ദുബൈയിലെ കരാമയിലുള്ള തന്‍റെ ദേ പുട്ട് റെസ്റ്റോറന്‍റ് ഉദ്ഘാടനത്തിന് പോകാന്‍ കോടതിയില്‍ സമര്‍പ്പിച്ച പാസ്പോര്‍ട് ഹൈക്കോടതി വിട്ട് നല്‍കിയിരുന്നു. എന്നാല്‍ വിദേശത്തേക്ക് പോകണമെന്ന് കാണിച്ച് പാസ്പോര്‍ട് പുതുക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച ജയസൂര്യയ്ക്ക് പണി കൊടുത്തിരിക്കുകയാണ് കോടതി.
പാസ്പോര്‍ട് പുതുക്കാന്‍ അനുവധിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യ നല്‍കിയ അപേക്ഷ മൂവാറ്റുപുഴ വിജിലെന്‍സ് കോടതി പരിഗണിക്കുന്നത് മാര്‍ച്ച് 12 ലേക്ക് മാറ്റിയിരിക്കുകയാണ്.

കുടുക്കിയത് കായല്‍ കൈയ്യേറ്റം
ജയസൂര്യയുടെ പേരില്‍ ചെലവന്നൂര്‍ കായല്‍ കൈയ്യേറ്റ കേസ് നിലനില്‍ക്കുന്നതിനാലാണ് പാസ്പോര്‍ട്ട് പുതുക്കാന്‍ ജയസൂര്യ വിജിലന്‍സ് കോടതിയെ സമീപിച്ചത്. കേസ് നിലനില്‍ക്കുന്നതിനാല്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് കോടതിയുടെ അനുമതി ആവശ്യമാണ്.

പരാതി എത്തിയത് ഒന്നര വര്‍ഷം മുമ്പ്
ചെലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയ്യേറി നടന്‍ ജയസൂര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കാണിച്ച് എറണാകുളം സ്വദേശി ഗിരീഷ് ബാബുവാണ് മൂവാറ്റുപുഴ കോടതിയില്‍ ഒന്നര വര്‍ഷം മുന്‍പ് പരാതി നല്‍കിയത്.

കായല്‍ കൈയ്യേറ്റം ഇങ്ങനെ
കൊച്ചി കടവന്ത്ര ഭാഗത്ത് ചെലവന്നൂര്‍ കായല്‍ കൈയ്യേറി സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 അടി ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും നിര്‍മ്മിച്ചെന്നാണ് പരാതി. ഇത് തീരദേശ തീരദേശശ സംരക്ഷണ നിയമവും മുനിസിപ്പില്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചാണെന്നും പരാതിയില്‍ പറയുന്നു.

കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല
ഒന്നര വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ജയസൂര്യയുടെ സ്ഥലം റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് പരിശോധിച്ചിരുന്നു. കൊച്ചി കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി ആര്‍ രാജു, മുന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്‍എം ജോര്‍ജ്, എ നിസാര്‍, താലൂക്ക് സര്‍വേയര്‍ രാജീവ് ജോസഫ്, ജയസൂര്യ എന്നിവരായിരുന്നു ആരോപണ വിധേയര്‍.

മൂന്ന് പേര്‍ക്കെതിരേ അന്വേഷണം
പ്രഥമ ദൃഷ്ട്യാ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതി മൂന്ന് പേര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2013 ഓഗസ്റ്റിലാണ് കൊച്ചി കോര്‍പറേഷനില്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതി ആദ്യം ലഭിക്കുന്നത്.












Click it and Unblock the Notifications