Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങള്‍ മണ്ടന്‍മാരല്ല; റോഡിലെ കുഴിക്കെതിരെ വീണ്ടും ജയസൂര്യ

കൊച്ചി: ഒരിക്കല്‍ റോഡിലെ കുഴിയടച്ച് വാര്‍ത്തയായ കക്ഷിയാണ് നമ്മുടെ സിനിമ താരം ജയസൂര്യ. ഇപ്പോഴിതാ കുഴിയുള്ള റോഡില്‍ ടോള് കൊടുക്കില്ലെന്ന് പറഞ്ഞ് വീണ്ടും വിവാദമുണ്ടാക്കുന്നു.

എറണാകുളം-ആലപ്പുഴ റോഡില്‍ കുമ്പളത്തെ ടോള്‍ പിരിവ് കേന്ദ്രത്തിലായിരുന്നു താരത്തിന്റെ പ്രതിഷേധം. തകര്‍ന്ന റോഡിലൂടെ പോകുന്നതിന് ടോള്‍ തരില്ലെന്ന് ജയസൂര്യക്ക് കട്ടക്ക് പറഞ്ഞു. പക്ഷേ പറഞ്ഞത് മനസ്സിലാക്കാന്‍ അന്യസംസ്ഥാനക്കാരനായ പിരിവുകാരന് മനസ്സിലായില്ല.

Jayasurya

ഇതോടെ ബഹളം കാറിന് പുറത്തേക്കായി. സംസാരം ഉച്ചത്തിലായി. ആളു കൂടി. ബഹളമായി. ഒടുവില്‍ പോലീസുകാരെത്തി ജയസൂര്യയെ അനുനയിപ്പിച്ച് മാറ്റി.

എന്തായാലും ജയസൂര്യ ടോള്‍ കൊടുത്തില്ലെന്നാണ് വിവരം. ജയസൂര്യ കൊടുത്തില്ലെങ്കില്‍ പിന്നെ, പിറകേ വന്ന വണ്ടിക്കാര്‍ കൊടുക്കുമോ... കുമ്പളത്തെ ടോള്‍ പിരിവ് കേന്ദ്രത്തില്‍ ടോള്‍ കൊടുക്കാതെയുള്ള പ്രതിഷേധ സമരമായിരുന്നു പിന്നീട് കണ്ടതത്രെ.

Post by Jayasurya.

എന്തായാലും ഇക്കാര്യം പത്രങ്ങളിലൊക്കെ വാര്‍ത്തയായി. താരമാണെങ്കില്‍ വാര്‍ത്തയും വച്ച് ഫേസ്ബുക്കില്‍ പേജില്‍ ഒരു പോസ്റ്റും ഇട്ടു.

' ഞങ്ങള്‍ മണ്ടന്‍മാരല്ല.' റോഡിലൂടെ പോകാന്‍ ടോള്‍...തോടിലൂടെ പോകാന്‍...?'

വെറുതെ ലൈക്ക് മാത്രം ചെയ്ത് പ്രതികരിച്ചാല്‍ പോര എന്ന ഉപദേശവും തരുന്നുണ്ട് ജയ സൂര്യ. നേരിട്ട് ഓരോരുത്തരും പ്രതികരിക്കണം. സംവിധായകന്‍ ആഷിക് അബു കൂടി ജയസൂര്യയുടെ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ ടോള്‍ വിഷയം ഫേസ്ബുക്കില്‍ ചര്‍ച്ചയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+