'ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും, ഇവിടത്തെ ജോലികൾ കഴിഞ്ഞ് ഉടൻ ഞാൻ തിരിച്ചെത്തും': ജയസൂര്യ
കൊച്ചി: തനിക്ക് നേരെ ഉയരുന്നത് വ്യാജപീഡന ആരോപണമാണെന്ന് നടൻ ജയസൂര്യ. വ്യക്തിപരമായ ചില ആവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി ഞാൻ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി തനിക്ക് നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്, സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെ പോലെ അത് തന്നെയും തകർത്തുവെന്നും ജയസൂര്യ പറയുന്നു.
മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ദരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളുമെന്നും , പീഡനം പോലെ തന്നെ വേദനാദനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന് എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയസൂര്യ പറയുന്നു.

അമേരിക്കയിലെ ജോലികൾ കഴിഞ്ഞ് ഉടൻ താൻ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നിയമ പോരാട്ടം തുടരുംമെന്നും ഈ ജന്മദിനം ഏറ്റുവും ദുഖപൂർണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി, പാപം ചെയ്യാത്താവർ കല്ലെറിയട്ടടെ പാപികളുടെ നേരെ മാത്രമെന്നും ജയസൂര്യ കുറിപ്പിൽ പറയുന്നു.
ജയസൂര്യ പങ്കുവെച്ച കുറിപ്പ്:
ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി. വ്യക്തിപരമായ ചില ആവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി ഞാൻ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെ പോലെ അത് എന്നെയും തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായി ദുഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി വേദനായായി, മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ദരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും, ജയസൂര്യ പറയുന്നു.
ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുതെന്നോയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന് സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂർത്തിയായിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്.
ഇവിടത്തെ ജോലികൾ കഴിഞ്ഞ് ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയിക്കാനുള്ള നിയമ പോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റുവും ദുഖപൂർണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി. പാപം ചെയ്യാത്താവർ കല്ലെറിയട്ടടെ പാപികളുടെ നേരെ മാത്രമെന്നും ജയസൂര്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.












Click it and Unblock the Notifications