ജയസൂര്യയുടേയും വിജയ് ബാബുവിന്റെയും സിനിമകൾ ഇനി തിയറ്റർ കാണില്ല, ഭീഷണിയുമായി ലിബർട്ടി ബഷീർ
കൊച്ചി: കൊവിഡ് കാലത്ത് മലയാള സിനിമയില്‍ പുതിയ വിവാദം. ജയസൂര്യ-അതിഥി റാവു ഹൈദരി ചിത്രമായ സൂഫിയും സുജാതയും ഒടിടി റീലീസിനൊരുങ്ങുന്നതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത്. വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രമാണിത്.
Recommended Video
ചിത്രം ഓണ്‍ലൈന്‍ റിലീസ് നടത്തിയാല്‍ പിന്നെ ജയസൂര്യയുടേയും വിജയ് ബാബുവിന്റെയും ഒരു ചിത്രവും കേരളത്തിലെ തിയറ്ററുകളില്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ ഭീഷണി മുഴക്കി. വിജയ് ബാബു മറുപടിയുമായി രംഗത്ത് വന്നതോടെ വിവാദം ചൂട് പിടിക്കുകയാണ്.

മലയാളത്തിൽ ആദ്യം
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം സിനിമാ വ്യവസായം സ്തംഭിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും തിയറ്ററുകള്‍ തുറന്ന് ആളുകള്‍ എത്താന്‍ കൂടുതല്‍ സമയമെടുത്തേക്കും. ഈ സാഹചര്യത്തില്‍ പല സിനിമാ മേഖലകളും ഒടിടിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.

ഇത് ചതിയാണ്
എന്നാല്‍ ഇത് ചതിയാണ് എന്നാണ് ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നത്. സിനിമാ വ്യവസായം മുഴുവന്‍ വന്‍ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ചിലര്‍ മാത്രം സിനിമ വേറെ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ചതിയാണ്. തിയറ്ററില്‍ കളിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങളാണെങ്കില്‍ അതിന് ന്യായമുണ്ട് എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഒരു ചിത്രവും പ്രദര്‍ശിപ്പിക്കില്ല
മലയാള സിനിമയില്‍ നിന്ന് കോടികളുണ്ടാക്കിയ വ്യക്തിയാണ് അതിലൊരാള്‍. അങ്ങനെ ഒരാള്‍ ഓണ്‍ലൈന്‍ റിലീസ് നടത്തുന്നത് അംഗീകരിക്കില്ല. വിജയ് ബാബുവിന്റെ മാത്രമല്ല ഇതിനെ പിന്തുണയ്ക്കുന്ന ജയസൂര്യയുടെ ഒരു ചിത്രവും കേരളത്തിലെ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല. ആരൊക്കെ പിന്തുണച്ചാലും ഒറ്റക്കെട്ടായി നേരിടുമെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

അയാള്‍ സീരിയല്‍ നടനാവും
ഒരു പുതിയ നിര്‍മ്മാതാവാണ് ഇത് ചെയ്യുന്നത് എങ്കില്‍ സാമ്പത്തിക പ്രതിസന്ധിയാണെന്ന് കരുതാം. എന്നാല്‍ ഇത് വലിയ ഹിറ്റുകള്‍ നേടിയ നടനും നിര്‍മ്മാതാവും ആണ്. സിനിമ തിയറ്ററില്‍ കളിച്ചാലേ അയാള്‍ സിനിമാ നടനാവൂ. അല്ലെങ്കില്‍ അയാള്‍ സീരിയല്‍ നടനാവും. അയാളുടെ ഭാവി കൂടി ചിന്തിക്കണ്ടേ എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മറുപടിയുമായി വിജയ് ബാബു
അതേസമയം ലിബര്‍ട്ടി ബഷീറിന് മറുപടിയുമായി വിജയ് ബാബു രംഗത്ത് വന്നിട്ടുണ്ട്. തനിക്ക് നഷ്ടമുണ്ടായാല്‍ അത് ലിബര്‍ട്ടി ബഷീര്‍ നികത്തുമോ എന്ന് വിജയ് ബാബു ചോദിച്ചു. ഈ തീരുമാനം ജയസൂര്യയുടേതല്ല. തന്റെതാണ്. ഇതൊരു അതിജീവനമാണ്. തന്റെ ചുവട് പിടിച്ച് പലരും മുന്നോട്ട് വരും. നിര്‍മ്മാതാക്കള്‍ ഇല്ലാതെ തിയറ്ററുകളും ഇല്ലെന്നും വിജയ് ബാബു പറഞ്ഞു.












Click it and Unblock the Notifications