ഒരു വിഭാഗം 'ഒതുക്കാന്‍' നോക്കി: എന്നിട്ടും സൂഫിയും സുജാതയും നേടിയത് 5 സംസ്ഥാന അവാര്‍ഡുകള്‍

തിരുവനന്തപുരം: 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ഷാനവാസ് നരണിപുഴ സംവിധാനം ചെയ്ത് സൂഫിയും സുജാതയും സ്വന്തമാക്കിയത് അഞ്ച് പുരസ്കാരങ്ങളായിരുന്നു. മികച്ച സംവിധായകന്‍, മികച്ച പിന്നണി ഗായിക ഉള്‍പ്പടേയുള്ള പുരസ്കാരങ്ങളാണ് ചിത്രത്തിന് കിട്ടിയത്. ജൂറിയിലെ തന്നെ ഒരുവിഭാഗം ഒതുക്കാന്‍ ശ്രമിച്ചപ്പോഴാണ് ചിത്രം ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ക​ന്ന​ട സം​വി​ധാ​യ​ക​ൻ പി ​ശ്രേ​ഷാ​ദ്രി ചെ​യ​ർ​മാ​നാ​യ പ്രാ​ഥ​മി​ക വിദി നിര്‍ണയ സമിതി ഒരു നിലവാരവുമില്ലെന്ന പറഞ്ഞ് ചിത്രത്തെ എഴുതിത്തള്ളിയിരുന്നു. എന്നാല്‍ അന്തിമ വിധി നിര്‍ണയ സമിതി പ്രത്യേക അധികാരം ഉപയോഗിച്ച് ചിത്രത്തെ വീണ്ടും വിളിച്ച വരുത്തിയ ശേഷം അവാര്‍ഡുകള്‍ നല്‍കുകയായിരുന്നു.

എ​ണ്‍പതോളം ചിത്രങ്ങള്‍

എ​ണ്‍പതോളം ചിത്രങ്ങളായിരുന്നു ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്നും 40 വീതം ചിത്രങ്ങള്‍ രണ്ട് സബ് കമ്മറ്റികള്‍ക്കായി അക്കാദമി നല്‍കി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം സബ് കമ്മികള്‍ക്ക് സമര്‍പ്പിച്ച പട്ടിയില്‍ സൂഫിയും സുജാതയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതേ കുറിച്ച് ജൂറി ചെയര്‍പേഴ്സണായ സുഹാസിനി തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് അന്വേഷിക്കുകയായിരുന്നു.

സബ് കമ്മിറ്റി സമര്‍പ്പിച്ച പട്ടികയില്‍ ഇല്ല

സബ് കമ്മിറ്റി സമര്‍പ്പിച്ച പട്ടികയില്‍ മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എന്നിവ കണ്ടതോടെയായിരുന്നു സുഹാസിനിയുടെ ഇടപെടല്‍. എന്നാല്‍ സുഫിയും സുജാതയും ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിയെന്നായിരുന്നു പി. ​ശ്രേ​ഷാ​ദ്രി അ​റി​യി​ച്ചത്. എന്നാല്‍ മികച്ച രണ്ട് ഗാനങ്ങളുള്ള ചിത്രത്തെ തിരികെ വിളിക്കാന്‍ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹാ​സി​നി​യും ര​ണ്ടാം സ​ബ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സംവിധായന്‍ ഭദ്രനും തീരുമാനിക്കുകയായിരുന്നു.

സൂ​ഫി​യും സു​ജാ​ത​യെ​യും തിരഞ്ഞെടുക്കണമെന്ന വാദം വരെ ജൂറിയില്‍

തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ണി​ന് പ​ക​രം സൂ​ഫി​യും സു​ജാ​ത​യെ​യും തിരഞ്ഞെടുക്കണമെന്ന വാദം വരെ ജൂറിയില്‍ നിന്നും ഉയര്‍ന്നത് ചിത്രത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. വര്‍ഗീയമായി കൈവഴുതിപ്പോകാമായിരുന്ന ഒരു പ്രമേയത്തെ അതിസുന്ദരമായ ഒരു പ്രണയ കവിത പോലെ അവതരിപ്പിച്ച സൂഫിയും സുജാതയും മികച്ച ചിത്രമാണെന്നായിരുന്നു സുഹാസിനിയും ഭദ്രനും അഭിപ്രായപ്പെട്ടത്ത്. എന്നാല്‍ ജൂറിയിലെ ഭൂരിപക്ഷവും ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ മികച്ച ചിത്രമായി തീരുമാനിക്കുകയായിരുന്നു.

മികച്ച ചിത്രത്തിന്റെ കാര്യത്തില്‍ ദി ഗ്രേറ്റ് ഇന്ത്യണ്‍ കിച്ചണുമായി മത്സരം

മികച്ച ചിത്രത്തിന്റെ കാര്യത്തില്‍ ജൂറിയില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നതോടെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ജിയോ ബേബി സംവിധാന ചെയ്ത ദി ഗ്രേറ്റ് ഇന്ത്യണ്‍ കിച്ചണ്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നുവെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സുഫിയും സുജായതയുമിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ എം ജയചന്ദ്രന്‍ സംഗീതത്തിനുള്ള ഇരട്ട അവാര്‍ഡ് സ്വന്തമാക്കുകയായിരുന്നു.

ശബ്ദ മിശ്രണം- അജിത് എബ്രഹാം ജോര്‍ജ്, നൃത്തസംവിധാനം- ലളിത സോബി, ബാബു സേവ്യര്‍

ശബ്ദ മിശ്രണം- അജിത് എബ്രഹാം ജോര്‍ജ്, നൃത്തസംവിധാനം- ലളിത സോബി, ബാബു സേവ്യര്‍ എന്നിവരും സൂഫിയും സുജാതയിലൂടെ അവാര്‍ഡുകള്‍ കരസ്ഥമാക്കി. കരി എന്ന ചിത്രത്തിന് ശേഷം ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത ചിത്രമായിരുന്നു സൂഫിയും സൂജാതയും. മലയാളത്തില്‍ ആദ്യമായി നേരിട്ട് ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്ത ചിത്രവും സൂഫിയും സൂജാതയുമാണ്. സൂഫിയും സുജാതയ്ക്കും ശേഷം പുതിയ സിനിമയുടെ തിരക്കഥ തയാറാക്കാൻ അട്ടപ്പാടിയിൽ താമസിക്കുന്നതിനിടെയുണ്ടായ ഹൃദായാഘാതത്തെ തുടര്‍ന്നായ ഷാനവാസ് അന്തരിച്ചത്. കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+