Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഴിയില്‍ വീഴ്ത്തി ജനങ്ങളുടെ നടുവൊടിക്കരുത്... മുഖ്യമന്ത്രിക്ക് ജയസൂര്യയുടെ വീഡിയോ സന്ദേശം!

കൊച്ചി: മുഖ്യമന്ത്രി, അങ്ങ് കേള്‍ക്കണം. ഗതികേട് കൊണ്ട് പറയുന്നതാ... റോഡിലെ കുഴികളില്‍ വീണ് പൊതുജനത്തിന്റെ നടുവൊടിഞ്ഞു, നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ ജയസൂര്യയുടെ വീഡിയോ സന്ദേശം.

പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ യാത്രചെയ്യുന്നവന്‍റെ ബുദ്ധിമുട്ടം മോശം റോഡുകള്‍ കാരണങ്ങള്‍ മൂലം ഉണ്ടാകുന്ന റോഡപകടങ്ങളും ചൂണ്ടിക്കാട്ടി 'ഞങ്ങളുടെ മുഖ്യമന്ത്രിക്ക്' എന്ന പേരില്‍ ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിക്കഴിഞ്ഞു.

Jayasurya

ഇന്ന് രാവിലെയും വീട്ടില്‍ നിന്നറിങ്ങയപ്പോള്‍ ഒരു അപകടത്തിന് സാക്ഷിയായി. റോഡിലെ കുഴിയില്‍ വീണ്ട് ഒരു ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടു. തലയില്‍ ഹെല്‍മറ്റുണ്ടായത് കൊണ്ട് വലിയ അപകടം സംഭവിച്ചില്ല. ദിവസേന നിരവധി അപകടങ്ങളാണ് ഇങ്ങനെ നടക്കുന്നത്. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യമാണ് റോഡുകള്‍. അവയൊന്ന് നന്നാക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ജയസൂര്യ പറയുന്നത്.

Read More: എടിഎം തട്ടിപ്പിന് രാജ്യാന്തര ബന്ധം!!! മൂന്ന് വിദേശികളടങ്ങുന്ന സംഘം പണം തട്ടിയത് മുംബൈയില്‍ നിന്ന്...

അങ്ങയെ നേരില്‍ കണ്ടപ്പോള്‍ ഇക്കാര്യം പറയണമെന്നുണ്ടായിരുന്നു. തിരക്കിനിടയില്‍ സാധിച്ചില്ല. ജനങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ വിഷയത്തില്‍ ഇടപെടണമെന്നും ജയസൂര്യ വീഡിയയോ സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നു. റോഡുകളുടെ മോശം അവസ്ഥയെപ്പറ്റിയും വാഹനാപകടങ്ങളെപ്പറ്റിയും ജയസൂര്യ നേരത്തെയും പ്രതികരിച്ചിട്ടുണ്ട്.

ടോള്‍ ബൂത്തുകളില്‍ചില്ലറയ്ക്ക് പകരം മിഠായി നല്‍കുന്നതിനെതിരെയും ജയസൂര്യ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊച്ചിയല്‍ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ജയസൂര്യയുടെ നേതൃത്വത്തില്‍ മെറ്റലിട്ട് നികത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അന്ന് കൊച്ചി മേയര്‍ ടോണി ചമ്മിണിയും പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞുമെല്ലാം ജയസൂര്യക്കെതിരെ രംഗത്ത് വന്നു.

ജയസൂര്യ സ്വന്തം ചെലവില്‍ ഒരു ലോഡ് മെറ്റല്‍ കൊണ്ടുവന്ന് റോഡിന്റെ കുഴിയടയ്ക്കുകയായിരുന്നു. നഗരസഭയുടെ അനുമതിയില്ലാതെ റോഡ് നന്നാക്കിയ ജയസൂര്യക്കെതിരെ നടപടിയെടുക്കേണ്ടതാണൈന്നും ഇതെല്ലാം ചീപ് ഷൈനിംഗിന്റെ ഭാഗമാണെന്നുമായിരുന്നു കൊച്ചി മേയറുടെ പ്രതികരണം. എന്തായാലും മുഖ്യമന്ത്രിക്കുള്ള ജയസൂര്യയുടെ വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Read More: സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; എടിഎമ്മില്‍നിന്ന് പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+