കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസീറയുടെ സമരം ഇനി ചിറ്റിലപ്പള്ളിയുടെ വീട്ടില്‍

  • By Aswathi
Google Oneindia Malayalam News

Jaseera
കൊച്ചി: മണല്‍ മാഫിയയ്‌ക്കെതിരെ ദില്ലിയില്‍ സമരം നടത്തി തിരിച്ചെത്തിയ ജസീറയുടെ അടുത്ത സമരം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍. മണല്‍മാഫിയയ്‌ക്കെതിരെ സമരം നടത്തിയ തനിക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നല്‍കിയ സമ്മാന വാഗ്ദാനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ജസീറയുടെ സമരം. പാരിതോഷികത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ സമരം നടത്തുമെന്ന് ജസീറ വ്യക്തമാക്കി.

മണല്‍ മാഫിയയ്‌ക്കെതിരെ ദില്ലിയില്‍ ഒറ്റയാള്‍ സമരം നടത്തിയ ജസീറയ്ക്ക് ചിറ്റിലപ്പള്ളി പാരിതോഷികമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പാരിതോഷികം സ്വീകരിക്കുന്നതിനായി ജനുവരി 24ന് ഓഫീസിലെത്താന്‍ ചിറ്റിലപ്പള്ളി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ദില്ലിയില്‍ സമരം നടത്തുന്നതിനാല്‍ പറഞ്ഞ തിയ്യതിയില്‍ ജസീറയ്ക്ക ഓഫീല്‍ എത്താല്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് പാരിതോഷികം പിന്‍വലിക്കുന്നതായി ചിറ്റിലപ്പള്ളിയുടെ ഓഫീസ് അറയിച്ചു.

മൂന്ന് മാസം നീണ്ട സമരത്തിനൊടുവില്‍ ദില്ലിയില്‍ നിന്ന് ജസീറ കഴിഞ്ഞ ദിവസം മടങ്ങിയെത്തി. പരസ്യമായി പ്രഖ്യാപിച്ച പാരതോഷികം രഹസ്യമായി പിന്‍വലിക്കുന്നത് ശരിയല്ലെന്ന് ജസീറ പറഞ്ഞു. തുടര്‍ന്ന് മക്കളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാമെന്നായി ചിറ്റിലപ്പള്ളി. എന്നാല്‍ തുക തന്റെ കയ്യില്‍ തന്നെ തരണമെന്നാണ് ജസീറയുടെ ആവശ്യം. വാഗ്ദാനം ചെയ്ത പാരിതോഷികത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ സമരം നടത്തുമെന്ന് ജസീറ ദില്ലിയില്‍ നിന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ജസീറ നേരെ മക്കള്‍ക്കൊപ്പം ചിറ്റിലപ്പള്ളിയുടെ വീടിന് മുമ്പില്‍ സമരമിരിക്കുകയായിരുന്നു. പറഞ്ഞ സമ്മാനത്തുക നല്‍കുന്നില്ലെങ്കില്‍ അക്കാര്യം പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് ജസീറയുടെ ആവശ്യം. അതേസമയം ജസീറയ്ക്ക് പണം നല്‍കാന്‍ തയ്യാറാണെന്നും മക്കളുടെ പേരില്‍ ബാങ്കിലിടാം എന്നും ചിറ്റിലപ്പള്ളി പറയുന്നു.

English summary
Jazeera, who came into the limelight following her protest against the sand-mining mafia has begun a sit-in protest in front of the house of noted businessman Kochouseph Chittilappilly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X