കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളെന്ന് പറയരുത്! വിവാദം അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു

ജസ്ലയെ സസ്പെൻഡ് ചെയ്തുള്ള പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

Google Oneindia Malayalam News

Recommended Video

cmsvideo
പുറത്താക്കലിനെതിരെ ന്യായീകരണവുമായി ജസ്ല | Oneindia Malayalam

മലപ്പുറം: കെഎസ് യുവിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്ത തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ജസ്ല മാടശേരി. സസ്പെൻഷന് കാരണമായ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് സംഘടന വികാരത്തിന്റെ മൂല്യം മാത്രമേ നൽകിയുള്ളുവെന്നും ജസ്ല ആരോപിച്ചു. ജസ്ലയെ സസ്പെൻഡ് ചെയ്തുള്ള പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോൾ, പരസ്പരം പണികൊടുക്കലിന്റേതാകുമ്പോൾ വെട്ടു കൊലയും സാധാരണമാവും, സ്വാഭാവികവും എന്ന ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റാണ് കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വിവാദമായി മാറിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ജസ്ല കൊല്ലപ്പെട്ട ശുഹൈബിനെ അപമാനിച്ചെന്നായിരുന്നു പ്രവർത്തകരുടെ ആരോപണം. ജസ്ലക്കെതിരെ സംഘടന നടപടി സ്വീകരിക്കണമെന്നും നിരവധിപേർ ആവശ്യപ്പെട്ടു.

ഇതിനുപിന്നാലെയാണ് ജസ്ലയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. സസ്പെൻഡ് ചെയ്ത തീരുമാനത്തോടുള്ള ജസ്ലയുടെ പ്രതികരണം ഇങ്ങനെ:-

 അപ്പൊ ശരി പിന്നെ കാണാം

അപ്പൊ ശരി പിന്നെ കാണാം

കിട്ടി ബോധിച്ചൂ... അപ്പൊ ശരി പിന്നെ കാണാം...വികാരവും വിവേകവും രണ്ട് വലിയ അറ്റങ്ങളാണ്..ആ പോസ്റ്റിന് നിങ്ങള്‍ വികാരത്തിന്‍റെ വാല്യൂ മാത്രം കൊടുത്തൂ..വിവേകത്തിന്‍റെത് കൊടുക്കാന്‍ നിങ്ങള്‍ക്കായില്ല...നല്ലത്... തീരുമാനത്തെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നൂ..

വിഷമം ഉണ്ടാക്കി

വിഷമം ഉണ്ടാക്കി

പ്രിയപ്പെട്ട K S U IYC INC സഹപ്രവര്‍ത്തകരെ, ശുഹൈബ് എന്ന നമ്മുടെ പ്രിയ സഹോദരന്‍റെ കൊലപാതകവുമായി ഞാന്‍ ഇട്ട പോസ്റ്റ് അത് നിങ്ങള്‍ക്ക് വലിയ രീതിയില്‍ വിഷമം ഉണ്ടാക്കി എന്ന് മനസിലായി. പക്ഷെ നിങ്ങള്‍ എടുത്ത അര്‍ത്ഥത്തിലല്ല ഞാനത് പോസ്റ്റ് ചെയ്തത്. കേവലം കണ്ണൂരെന്ന നാടിന്‍റെ പാശ്ചാത്തലവും അവിടത്തെ രാഷ്ട്രീയവും അവിടെ മനുഷ്യ ജീവനുകള്‍ക്കുള്ള വിലയും അത് മാത്രമാണ് ഞാന്‍ പോസ്റ്റിലൂടെ ഉദ്ധേശിച്ചത്.

 ആങ്ങളയുടെ വിലയറിയാത്തവളല്ല

ആങ്ങളയുടെ വിലയറിയാത്തവളല്ല

അല്ലാതെ എന്നെ പോലെ മൂന്ന് സഹോദരിമാര്‍ ആ ഇക്കക്കുണ്ട് അതില്‍ അവരുടെ വിഷമം എനിക്ക് മനസിലാകും. ആ സഹോദരിയുടെ മനസോടെ ഞാന്‍ പറയുകയാണ് ഒരിക്കലും ഒരു കൊലപാതകം കണ്ട് കൈ കൊട്ടി ചിരിക്കുന്നവളല്ല നിങ്ങളുടെ ഈ കുരുത്തം കെട്ടവള്‍. ഒരു ആങ്ങളയുടെ വിലയറിയാത്തവളല്ല ജസ്ല എന്ന ഞാന്‍.

എഴുത്തിന്‍റെ പ്രശ്നം തന്നെയാണ്‌

എഴുത്തിന്‍റെ പ്രശ്നം തന്നെയാണ്‌

എന്‍റെ വാക്കുകള്‍ ഞാനുദ്ധേശിച്ചത് ഒരിക്കലും ശുഹൈബിക്കാന്‍റെ മരണത്തെ നിസാര വല്‍ക്കരിച്ചതല്ല. കണ്ണൂരിന്‍റെ മണ്ണില്‍ സഖാക്കളുടെ മനസില്‍ ഒരു മനുഷ്യ ജീവന് നല്‍കുന്ന മാനസീക മുഖം എഴുതി എന്ന് മാത്രം.അത് ഞാന്‍ മുമ്പ് പറഞ്ഞ പോലെ എന്‍റെ എഴുത്തിന്‍റെ പ്രശ്നം തന്നെയാണ്‌ .

 നിങ്ങള്‍ കാണരുത്

നിങ്ങള്‍ കാണരുത്

അത് ഒരിക്കലും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ ധീരനായ ശുഹൈബിക്കയുടെ ചലനമറ്റ ശരീരം കണ്ട് സന്തോഷിച്ചതല്ല. എന്നെ അത്ര കരുണയില്ലാത്തവളായി നിങ്ങള്‍ കാണരുത്.

കോണ്‍ഗ്രസ്സിന് വേണ്ടി ശബ്ദിച്ചിട്ടുണ്ട്

കോണ്‍ഗ്രസ്സിന് വേണ്ടി ശബ്ദിച്ചിട്ടുണ്ട്

K S U എന്ന പ്രസ്ഥാനം അതിന് വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒരുപാട് വേദികളില്‍ കോണ്‍ഗ്രസ്സിന് വേണ്ടി ശബ്ദിച്ചിട്ടുണ്ട്. അതൊക്കെ എന്‍റെ പ്രസ്ഥാനത്തിനോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു. ഇന്നും മനസില്‍ ഒരു നല്ല K S U കാരി #ആയിരുന്നു ഞാന്‍. അത് പക്ഷെ എനിക്കിപ്പോള്‍ പഴയത് പോലെ ആക്ടീവാകാന്‍ കഴിയുന്നില്ല എന്നത് സത്യം തന്നെയാണ്.

 ഒരുപാട് പ്രശ്നങ്ങള്‍

ഒരുപാട് പ്രശ്നങ്ങള്‍

അതിന്‍റെ കാരണം വ്യക്തിപരമായി ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്ന ഒരാളാണ് ഞാന്‍. പക്ഷേ എന്‍റെ പ്രസ്ഥാനം അത് കോണ്‍ഗ്രസ്സ് മാത്രമായിരുന്നു..
ശുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളാണ് ഞാനെന്ന് ദയവായി പറയരുത്.കാരണം മനസില്‍ പോലും അങ്ങനെ ചിന്തിക്കാന്‍ എനിക്കാവില്ല. ആ ചലനമറ്റ ശരീരം കണ്ട് പകച്ച് നിന്ന് പോയൊരാളാണ് ഞാന്‍.

മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ്

മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ്

എന്നെ തെറി പറയുകയോ ചീത്ത വിളിക്കുകയോ എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ചെയ്യാം. പക്ഷെ ഒരിക്കലും കൂടെ പിറപ്പിന്‍റെ വേദനയില്‍ സന്തോഷിക്കുന്നവളാണ് എന്ന് മാത്രം പറയരുത്. ഒരിക്കലും മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്.

മനസിന് നീറ്റലാണ്

മനസിന് നീറ്റലാണ്

ഒരു പെണ്ണ് ഒറ്റപ്പെട്ട് പോകുമ്പോള്‍ അല്ലെങ്കില്‍ കൂട്ടിനുണ്ടായവര്‍ ഒറ്റപ്പെടുത്തുമ്പോള്‍ മനസിന് നീറ്റലാണ്.
ചെയ്തത് ഒരിക്കലും ചീത്ത ഉദ്ധേശത്തോടെയല്ല എന്ന് ഒരു നൂറ് വട്ടം ആണയിട്ട് പറയുന്നു.

വിവാദം അവസാനിപ്പിക്കാന്‍

വിവാദം അവസാനിപ്പിക്കാന്‍

ഇനിയും നിങ്ങള്‍ക്കെന്നോട് പകരം വീട്ടണം എന്നുണ്ടേല്‍ ആവാം. പക്ഷേ ആ പകരം വീട്ടല്‍ ചെയ്യാത്ത മനസില്‍ ചിന്തിക്കാത്ത ഒരു കാര്യത്തിനാണ് എന്നോര്‍ക്കുമ്പോള്‍ മാത്രമേ വിഷമം ഉള്ളൂ.വിവാദം അവസാനിപ്പിക്കാന്‍ പറ്റുമെങ്കില്‍ അത് അവസാനിപ്പിക്കുക. മറ്റേത് വിഷയത്തിനായിരുന്നെങ്കിലും ഇത്തരം ഒരു മറു പോസ്റ്റ് ഞാനിടില്ലായിരുന്നു.

 വിശ്വസിക്കുന്നു

വിശ്വസിക്കുന്നു

പക്ഷേ ശുഹൈബിക്കാടെ മരണം കണ്ട് സന്തോഷിച്ചവളാണ് ഞാന്‍ എന്ന് കേള്‍ക്കേണ്ടി വരുമ്പോള്‍ വേദനയുണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര. മനസില്‍ ചിന്തിക്കാത്ത കാര്യം ആയതിനാലും ആണ് ഇങ്ങനെ വീണ്ടും എഴുതേണ്ടി വന്നത്. വിവാദം അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

വികാരം മാത്രം കാണിച്ചാല്‍ പോര

വികാരം മാത്രം കാണിച്ചാല്‍ പോര

പിന്നെ കോണ്‍ഗ്രസെന്ന് പറഞ്ഞ് നടക്കുന്നവര്‍...വികാരം മാത്രം കാണിച്ചാല്‍ പോര..ലേശം വിവേകം കൂടി കാണിക്കുന്നത് നല്ലതാണ്...അതെന്താണെന്നിനി ചോദിക്കരുത്...

കൊല്ലപ്പെട്ട ശുഹൈബിനെ അപമാനിച്ചെന്ന്! കെഎസ് യു നേതാവ് ജസ്ല മാടേശരിക്കെതിരെ നടപടി... കൊല്ലപ്പെട്ട ശുഹൈബിനെ അപമാനിച്ചെന്ന്! കെഎസ് യു നേതാവ് ജസ്ല മാടേശരിക്കെതിരെ നടപടി...

English summary
jazla madasseri facebook post about her suspension.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X