രാഹുൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി, രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത് വിട്ട് ജസ്ല മാടശ്ശേരി
പീഡനക്കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ചും പ്രതിരോധിച്ചും വലിയ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ജാമ്യം കിട്ടിയതിന് പിന്നാലെ 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലും സ്വയം ന്യായീകരിക്കുകയും ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉന്നയിക്കുകയുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത്.
ഈ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുളള പ്രചാരണം. മാത്രമല്ല അതിജീവിതകൾക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുന്നു. ഇതോടെ രാഹുലിനെതിരെ കോൺഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് വാർത്താ സമ്മേളനവുമായി രംഗത്ത് വന്നിരുന്നു.
മുൻ കെഎസ്യു നേതാവും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരിയും രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് അയച്ച മെസ്സേജുകളുടെ സ്ക്രീൻ ഷോട്ടും ജസ്ല ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' ദീർഘവീക്ഷണം... ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്. കോഴികളെ കിലോമീറ്ററുകൾ അപ്പുറത്തൂന്ന് മണക്കും. ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന അഹങ്കാരം ഉണ്ടായിരുന്ന്, ചെറുതായി ഉണ്ട്. എവിടെ സ്റ്റോപ്പ് ഇടണം എന്ന് ഭംഗിയായി അറിയാം. ഇതിലൊരു മോശവുമില്ല. രസമായി കാണാനുള്ളതേ ഉള്ളു.
ഇത്രയും നിഷ്കളങ്കരായ ഏട്ടായിമാർ എത്രയുണ്ടെന്നോ. നിങ്ങളു വിചാരിക്കും മാങ്ങാക്കൂട്ടം മാത്രമാണെന്ന്. പെണ്ണുങ്ങളോട് പരിധി വിട്ട് വീമ്പു കളിച്ചാൽ കൊറേയെണ്ണത്തിന്റെ വൃത്തികെട്ട മുഖമൂടി അഴിച്ചുപറിച്ചു വസ്ത്രാക്ഷേപം നടത്തും. ഈ സിസ്റ്റം മാറണമെങ്കിൽ എല്ലാത്തിനെയും വലിച്ചു പറിച്ചു കാണിക്കണമെങ്കിൽ കേരളത്തിലെ മിടുക്കികളായ നിങ്ങളിന്നോളം കാണാത്ത തന്റേടം കയ്യിലുള്ള അനേകം സ്ത്രീകളുണ്ട് ഇവിടെ.
ഒരുമിച്ചു കൈചേർത്ത് പിടിച്ചാൽ പിഴുതെറിയാൻ കഴിയുന്ന അനേകം കാര്യങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു മാറ്റമായവർ. മാന്യതയുടെ പാവത്താന്റെ മുഖംമൂടി അണിഞ്ഞു നിയമസഭയിൽ ഇരിക്കുന്ന മന്ത്രി പുത്രന്മാരുടെ വരെ. വെറുതെ കൊങ്ങികൾ ആക്കി ആക്കി ചളമാക്കണ്ട. സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ കയറി ആവും ആ സ്ഥാനാർഥിത്വം.
ആവർത്തിക്കുന്നു. രാഹുൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണ്. മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നു. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ. അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ. ഈ ചാറ്റ് അവിടെ വെച്ച് ഞാൻ നിർത്തിയത് കൊണ്ട് ഇതിൽ മോശമായൊന്നും ഇല്ല. അവൻ മോശക്കാരനല്ലെന്നു ന്യായീകരിക്കുന്നവർക്ക് ഉപകരിച്ചേക്കാം''.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications